ശൂന്യമായൊരു കാൻവാസ്, വില കേട്ടാൽ അമ്പരക്കും, കോടികളുടെ വാഴപ്പഴത്തിന് ശേഷം വാർത്തയായി കലാസൃഷ്ടി

അടുത്തിടെയാണ് ഇതുപോലെ കലാസൃഷ്ടിയായ ഒരു വാഴപ്പഴം കോടിക്ക് ലേലത്തിൽ വിറ്റുപോയത്. ഇറ്റാലിയന്‍ കലാകാരനായ മൗറിസിയോ കാറ്റലനായിരുന്നു ഈ കലാസൃഷ്ടിക്ക് പിന്നിൽ.

minimalist American painter Robert Ryman blank canvas General 52 52 for auction for 1.5 million dollar

അമേരിക്കൻ ചിത്രകാരനായ റോബർട്ട് റൈമാൻ്റെ ഒരു ശൂന്യമായ ക്യാൻവാസ് ലേലത്തിനൊരുങ്ങുന്നു. 1.5 മില്യൺ ഡോളറിലധികം (ഏകദേശം 13 കോടി) വിലമതിക്കുന്ന ഈ കലാസൃഷ്ടിയുടെ ലേലം ജർമ്മനിയിലാണ് നടക്കുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

1970 -ൽ ചെയ്ത ഈ കലാസൃഷ്ടിയുടെ പേര് ജനറൽ 52" x 52" (General 52" x 52") എന്നാണ്. ഡിസംബർ 6, 7 തീയതികളിലായി ബെർലിനിലെ കെറ്ററർ കുൻസ്റ്റ് ലേലശാലയിലാണ് ഇതിന്റെ ലേലം നടക്കുക. തികച്ചും ശൂന്യമായ ഒരു കാൻവാസാണ് ഇത് എന്നാണ് കാണുന്ന ഏതൊരാൾക്കും തോന്നുക. എന്നാൽ, യഥാർത്ഥത്തിൽ വെളുത്ത ഇനാമലും ഇനാമെലാക്കും ഉപയോഗിച്ചാണ് ഇത് വരച്ചിരിക്കുന്നതത്രെ. 

ശൂന്യമായി തോന്നാമെങ്കിലും, ഈ പെയിന്റിം​ഗിന്റെ അർത്ഥം ആഴമുള്ളതാണ്. മാത്രമല്ല, കാണുന്നവന്റെ കണ്ണിലാണ് ഈ കലാസൃഷ്ടിയുടെ യഥാർത്ഥ അർത്ഥം തെളിയേണ്ടുന്നതും. 

"വെളുപ്പ് എപ്പോഴും വെളുപ്പല്ല. വെളുത്ത നിറം വസ്തുക്കളുടെ പ്രകാശം, ചലനം, ഘടന എന്നിവ വെളിപ്പെടുത്തുന്നു" എന്നാണ് കെറ്ററർ കുൻസ്റ്റിലെ വിദഗ്ധനായ സൈമൺ വിച്ച്മാൻ വിശദീകരിക്കുന്നത്. ഈ ആർട്ടിന് അർത്ഥം നൽകേണ്ടത് കാഴ്ച്ചക്കാരാണ്. അവരാണ് ഇതിന് പുതിയ പുതിയ അർത്ഥലതലങ്ങളുണ്ടാക്കുന്നത് എന്നും വിച്ച്മാൻ പറയുന്നു.

അടുത്തിടെയാണ് ഇതുപോലെ കലാസൃഷ്ടിയായ ഒരു വാഴപ്പഴം കോടിക്ക് ലേലത്തിൽ വിറ്റുപോയത്. ഇറ്റാലിയന്‍ കലാകാരനായ മൗറിസിയോ കാറ്റലനായിരുന്നു ഈ കലാസൃഷ്ടിക്ക് പിന്നിൽ. തന്റെ കൊമേഡിയൻ പരമ്പരകളുടെ തുടർച്ചയായിട്ടാണ് അദ്ദേഹം ടേപ്പൊട്ടിച്ച ഈ വാഴപ്പഴവും അവതരിപ്പിച്ചത്. 

ജസ്റ്റിന്‍ സണ്‍ എന്ന ക്രിപ്റ്റോ കറന്‍സി സംരഭകനാണ് 52.35 കോടി രൂപ നൽകി ആ ഇന്‍സ്റ്റലേഷന്‍ സ്വന്തമാക്കിയത്. പിന്നീട്, അദ്ദേഹം ഈ കോടികളുടെ വാഴപ്പഴം കഴിച്ചതും വലിയ വാർത്തയായി മാറിയിരുന്നു. 

പേര് 'ഹാസ്യനടന്‍', ചുമരിലൊട്ടിച്ച് വച്ച ഒരു പഴം; ലേലത്തില്‍ വിറ്റ് പോയത് 52 കോടിക്ക്

എഴുന്നേറ്റുനിന്നേ, ഇനി കയ്യടിക്കാം, കണ്ണ് നിറഞ്ഞു മനസും; വെള്ളത്തില്‍ പൂച്ചക്കു‍ഞ്ഞുങ്ങൾ, രക്ഷകനായി കുട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios