വൃദ്ധയുടെ വേഷം ധരിച്ച് വീൽചെയറിലെത്തി, മൊണാലിസ പെയിന്റിം​ഗിൽ കേക്ക് പുരട്ടി, ഞെട്ടി സന്ദർശകര്‍

മ്യൂസിയത്തിലെ ഏറ്റവും പ്രശസ്തവും പ്രധാനപ്പെട്ടതുമായ മുറിയിലാണ് ഇത് നടന്നത്. സുരക്ഷാ ഉദ്യോ​ഗസ്ഥർ ഉടനെ തന്നെ സ്ഥലത്തെത്തുകയും ഇയാളെ അവിടെ നിന്നും മാറ്റുകയും ചെയ്തു.

man dressed as old lady tries to vandalise Mona Lisa painting

കലാസ്നേഹികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഒരു സംഭവമുണ്ടായിരിക്കയാണ് ലൂവ്‍റെ(Louvre)യിലെ മ്യൂസിയത്തിൽ. വൃദ്ധയുടെ വേഷം ധരിച്ചെത്തിയ ഒരാൾ മൊണാലിസ(Mona Lisa)യുടെ ചിത്ര(painting)ത്തിനടുത്തെത്തുകയും അതിന് കേക്ക് തേക്കുകയുമായിരുന്നു. വീൽചെയറിലെത്തിയ ഇയാൾ അതിൽ നിന്നും ചാടിയെഴുന്നേറ്റാണ് ചിത്രത്തിന് മുകളിൽ കേക്ക് തേച്ചിരിക്കുന്നത്. 

സന്ദർശകർ കേക്ക് പുരണ്ടിരിക്കുന്ന പെയിന്റിംഗിന്റെ ഫോട്ടോ എടുക്കുന്ന ഒരു ക്ലിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഭാഗ്യവശാൽ, കേക്ക് യഥാർത്ഥ കലാസൃഷ്ടിയെ സ്പർശിച്ചിട്ടില്ല. ലിയോനാർഡോ ഡാവിഞ്ചിയുടെ ഈ പ്രശസ്തമായ ചിത്രത്തിന്റെ ​ഗ്ലാസിൽ മാത്രമാണ് കേക്കായിരിക്കുന്നത്. ദൃക്സാക്ഷികൾ പറയുന്നത്, ഇയാൾ വീൽചെയറിലെത്തിയ ശേഷം അതിൽ നിന്ന് ചാടിയെഴുന്നേൽക്കുകയും തന്റെ വി​ഗ് വലിച്ചെറിയുകയും ചെയ്തു. പിന്നീട് കയ്യിൽ കരുതിയ കേക്കുമായി ഒരു ഭ്രാന്തനെപ്പോലെ നേരെ മൊണാലിസ പെയിന്റിം​ഗിനരികിലെത്തുകയും അതിൽ കേക്ക് പുരട്ടുകയുമായിരുന്നു എന്നാണ്. 

 

മ്യൂസിയത്തിലെ ഏറ്റവും പ്രശസ്തവും പ്രധാനപ്പെട്ടതുമായ മുറിയിലാണ് ഇത് നടന്നത്. സുരക്ഷാ ഉദ്യോ​ഗസ്ഥർ ഉടനെ തന്നെ സ്ഥലത്തെത്തുകയും ഇയാളെ അവിടെ നിന്നും മാറ്റുകയും ചെയ്തു. "ഭൂമിയെക്കുറിച്ച് ചിന്തിക്കൂ, കലാകാരന്മാർ ഭൂമിയെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. എല്ലാ കലാകാരന്മാരും ഭൂമിയെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. അതുകൊണ്ടാണ് ഞാൻ ഇത് ചെയ്തത്" പെയിന്റിംഗിൽ കേക്ക് പുരട്ടുന്നതിന് മുമ്പ് അയാൾ ആക്രോശിച്ചിരുന്നുവത്രെ. 

മോണാലിസയെ നശിപ്പിക്കാൻ ശ്രമിക്കുന്ന സംഭവം ഇത് ആദ്യമായിട്ടല്ല. 1956 -ൽ, ഒരാൾ, പെയിന്റിം​ഗിന് നേരെ സൾഫ്യൂറിക് ആസിഡ് എറിഞ്ഞപ്പോൾ പെയിന്റിംഗിന്റെ താഴത്തെ ഭാഗം സാരമായി തകർന്നു. ആ സംഭവത്തെ തുടർന്ന് പെയിന്റിം​ഗിന് ബുള്ളറ്റ് പ്രൂഫ് ​ഗ്ലാസാക്കുകയായിരുന്നു. പിന്നീട്, 2009 -ൽ കുപിതയായ ഒരു റഷ്യൻ വനിത ഇതിന് നേരെ ചായക്കപ്പ് എറിഞ്ഞു. എന്നാൽ, കപ്പ് ​ഗ്ലാസിൽ തട്ടി തകരുകയും പെയിന്റിം​​ഗ് പരിക്കേൽക്കാതെ രക്ഷപ്പെടുകയും ചെയ്തു. 

Latest Videos
Follow Us:
Download App:
  • android
  • ios