Covid Cartoon Contest: ഓടടാ കൊവിഡേ...,കൊവിഡ് ബോധവല്‍കരണത്തിന് വിദ്യാര്‍ഥികള്‍ക്ക് കാര്‍ട്ടൂണ്‍ മത്സരം
കൊവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രോഗത്തെപ്പറ്റി ബോധവല്‍ക്കരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കായി കാര്‍ട്ടൂണ്‍ മത്സരം നടത്തുന്നു. കേരള മീഡിയ അക്കാദമിയും കേരള കാര്‍ട്ടൂണ്‍ അക്കാദമിയും ചേര്‍ന്നാണ് കൊവിഡ് ബോധവല്‍ക്കരണത്തിനായി കാര്‍ട്ടൂണ്‍ രചനാ മത്സരം ഒരുക്കുന്നത്.
കൊവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രോഗത്തെപ്പറ്റി ബോധവല്‍ക്കരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കായി കാര്‍ട്ടൂണ്‍ മത്സരം നടത്തുന്നു. കേരള മീഡിയ അക്കാദമിയും കേരള കാര്‍ട്ടൂണ്‍ അക്കാദമിയും ചേര്‍ന്നാണ് കൊവിഡ് ബോധവല്‍ക്കരണത്തിനായി കാര്‍ട്ടൂണ്‍ രചനാ മത്സരം ഒരുക്കുന്നത്.
ഹൈസ്‌കൂള്‍ (8 - 12 ക്ലാസ്), കോളേജ് കുട്ടികള്‍ക്കായി രണ്ട് വിഭാഗങ്ങളിലായിട്ടാണ് മത്സരം. ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനം 4000 രൂപയും മൂന്നാം സമ്മാനം 2500 രൂപയുമാണ്. കൊവിഡ് പ്രതിരോധം പ്രമേയമാക്കിയ കാര്‍ട്ടൂണുകളാണ് അയക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്നവ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കും. അവസാന തീയതി ഫെബ്രുവരി 10. കൂടുതല്‍ വിവരങ്ങള്‍ക്ക് :cartoonacademy.blogspot.com
നിര്‍ദ്ദേശങ്ങള്‍:
കൊവിഡ് പ്രതിരോധം പ്രമേയമാക്കിയ കാര്‍ട്ടൂണുകളാണ് അയക്കേണ്ടത്.
ഒരു വിദ്യാര്‍ത്ഥിക്ക് മൂന്ന് കാര്‍ട്ടൂണുകള്‍ വരെ അയക്കാം
A 4 വലുപ്പത്തില്‍ തയ്യാറാക്കിയ കാര്‍ട്ടൂണുകളുടെ സ്‌കാന്‍ ചെയ്ത / ഡിജിറ്റല്‍ ആയ കാര്‍ട്ടൂണുകളാണ് അയക്കേണ്ടത്.
കളറോ ബ്ലാക്ക് ആന്‍ഡ് വൈറ്റോ ആവാം.
തിരഞ്ഞെടുക്കപ്പെടുന്ന കാര്‍ട്ടൂണുകളുടെ പൂര്‍ണ ഉടമസ്ഥ അവകാശം കേരള മീഡിയ അക്കാദമിക്കും കേരള കാര്‍ട്ടൂണ്‍ അക്കാദമിക്കും ആയിരിക്കും
പ്രശസ്തരായ കാര്‍ട്ടൂണിസ്റ്റുകളും പത്രപ്രവര്‍ത്തകരും അടങ്ങിയ ജൂറിയായിരിക്കും വിജയികളെ കണ്ടെത്തുന്നത്.
ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കും.
കാര്‍ട്ടൂണുകള്‍ അപ് ലോഡ് ചെയ്യേണ്ട ലിങ്ക്:
ഹൈസ്‌കൂള്‍ / പ്ലസ് ടു വിഭാഗം: CLICK HERE
കോളേജ് വിഭാഗം: CLICK HERE
.........................
Read More: ഒരേയൊരു ശങ്കര്‍, പല തലമുറകളുടെ സ്‌നേഹാദരം!