ഇരുകൈകളിലുമായി ഭീമന്‍ ചന്ദ്രബിംബം താങ്ങിയ 'ക്രൈസ്റ്റ് ദി റിഡീമര്‍' ശില്പത്തിന്‍റെ ചിത്രം വൈറല്‍ !

ക്രൈസ്റ്റ് ദി റിഡീമര്‍ ശില്പത്തില്‍ നിന്നും ഏഴ് മൈല്‍ (ഏതാണ്ട് 11 കിലോമീറ്ററിലേറെ ദൂരം) അകലെയുള്ള നിറ്റൈറോയിലെ റിയോ ഡി ജനീറോ മുനിസിപ്പാലിറ്റിയിലെ ഇക്കാരായ് ബീച്ചില്‍ നിന്നാണ് അദ്ദേഹം ഈ ചിത്രം പകര്‍ത്തിയത്. ഈ ചിത്രമെടുക്കാന്‍ ലിയോനാര്‍ഡോ സെന്‍സിന് മൂന്ന് വര്‍ഷം കാത്തിരിക്കേണ്ടിവന്നു. 

image of the statue of Christ the Redeemer holding a giant moon image in both hands has gone viral bkg

ചില  ചിത്രങ്ങള്‍ നമ്മളെ അത്ഭുതപ്പെടുത്താറണ്ട്. പലപ്പോഴും അത്തരം ചിത്രങ്ങള്‍ യഥാര്‍ത്ഥമാണോ അതോ മറ്റെന്തെങ്കിലും ഫോട്ടോഷോപ്പ് ടൂളുകള്‍ ഉപയോഗിച്ച് പുനര്‍നിര്‍മ്മിച്ചതാണോ എന്നുള്ള സംശയങ്ങള്‍ നമ്മുക്കുണ്ടാവുക സാധാരണമാണ്. അത്തരത്തിലൊരു ചിത്രം കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ വൈറലായി. അങ്ങ് ബ്രസീലിലെ റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റിഡീമര്‍ ശില്പം തന്‍റെ ഇരുകൈകളിലും ചുമലിലുമായി വലിയ ചന്ദ്രബിംബത്തെ താങ്ങി നിര്‍ത്തുന്നതായിരുന്നു ആ വൈറല്‍ ചിത്രം. ലിയോനാര്‍ഡോ സെന്‍സ് എന്ന ഫോട്ടോഗ്രാഫര്‍ തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചതായിരുന്നു ആ ചിത്രം. 

ലോകപ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ക്രൈസ്റ്റ് ദി റിഡീമര്‍ ശില്പം. 1931 ല്‍ സ്ഥാപിച്ച ഈ ശില്പത്തിന്‍റെ ലക്ഷക്കണക്ക് ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. എന്നാല്‍ ആ ലക്ഷക്കണക്കിന് ചിത്രങ്ങളില്‍ നിന്നെല്ലാം എന്തുകൊണ്ടും വ്യത്യസ്തമാണ് ഈ ചിത്രം. അഞ്ച് ദിവസം മുമ്പാണ് ലിയോനാര്‍ഡോ സെന്‍സ് ഈ ചിത്രം പങ്കുവച്ചത്. ഇതിനകം പത്ത് ലക്ഷത്തിലധികം പേര്‍ ചിത്രം ലൈക്ക് ചെയ്തു. ജൂണ്‍ നാലിനാണ് അദ്ദേഹം ചിത്രം പകര്‍ത്തിയത്.  സാധാരണഗതിയില്‍ കേരളത്തില്‍ ദൃശ്യമാകുന്നതിനേക്കാള്‍ വലിപ്പം കൂടിയ ചന്ദ്രനാണ് ചിത്രത്തില്‍. ഇതിനാല്‍ തന്നെ ചിത്രം ഫോട്ടോഷോപ്പില്‍ കൃത്രിമമായി നിര്‍മ്മിച്ചതാണോയെന്ന സംശയം ജനിപ്പിക്കും. എന്നാല്‍, ചന്ദ്രനെ ഭൂമിയില്‍ എല്ലാ സ്ഥലത്തും ഒരു വലിപ്പത്തിലല്ല ദൃശ്യമാവുക. ചിത്രം ക്രിസ്തുമത വിശ്വാസികളെയും ഫോട്ടോഗ്രഫിയെ സ്നേഹിക്കുന്നവരെയും ഒരു പോലെ ആകര്‍ഷിച്ചു. 

 

പാട്ട് കേട്ട് കുളിച്ചതിന് മാപ്പെഴുതിപ്പിച്ചു; 'കേരളത്തിലെ കോളേജ് ഹോസ്റ്റലുകള്‍ സുരക്ഷാ ജയിലുകള്‍ക്ക് സമമെന്ന്'

ക്രൈസ്റ്റ് ദി റിഡീമര്‍ ശില്പത്തില്‍ നിന്നും ഏഴ് മൈല്‍ (ഏതാണ്ട് 11 കിലോമീറ്ററിലേറെ ദൂരം) അകലെയുള്ള നിറ്റൈറോയിലെ റിയോ ഡി ജനീറോ മുനിസിപ്പാലിറ്റിയിലെ ഇക്കാരായ് ബീച്ചില്‍ നിന്നാണ് അദ്ദേഹം ഈ ചിത്രം പകര്‍ത്തിയത്. ഈ ചിത്രമെടുക്കാന്‍ ലിയോനാര്‍ഡോ സെന്‍സിന് മൂന്ന് വര്‍ഷം കാത്തിരിക്കേണ്ടിവന്നു. പൂര്‍ണ്ണ ചന്ദ്രനും പിന്നെ ചിത്രത്തിന്‍റെ ആംങ്കിളും താന്‍ ഉദ്ദേശിച്ച രീതിയില്‍ വരുത്തുന്നതിനായിരുന്നു അദ്ദേഹം കഴിഞ്ഞ മൂന്ന് വര്‍ഷവും ശ്രമിച്ചുകൊണ്ടിരുന്നത്. ഒടുവില്‍ കഴിഞ്ഞ ജൂണ്‍ നാലാം തിയതി അദ്ദേഹം ഉദ്ദേശിച്ച രീതിയില്‍ തന്നെ ചിത്രം പകര്‍ത്താന്‍ സാധിച്ചെന്ന്  ലിയോനാര്‍ഡോ സെന്‍സ് ബ്രിസീലിയന്‍ മാധ്യമമായ ഔട്ടലെറ്റ് ജി 1 നോട് പറഞ്ഞു. 

കേരളത്തിലെ പൂവാർ മുതൽ ഒഡീഷയിലെ ജിരംഗ് വരെ; ഇന്ത്യയിലെ ഏറ്റവും മനോഹരമായ 5 ഗ്രാമങ്ങളെ പരിചയപ്പെടാം

Latest Videos
Follow Us:
Download App:
  • android
  • ios