'സ്വർണ്ണ ബിക്കിനി ധരിച്ച വീനസ് ദേവത' ശില്പം പ്രദര്‍ശനത്തിന്
പ്രദര്‍ശനത്തില്‍ എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചത് 'സ്വര്‍ണ്ണ ബിക്കിനി ധരിച്ച വീനസ് ദേവത'യുടെ ശില്പമായിരുന്നു. എഡി 79 ലാണ് ഈ ശില്പത്തിന്‍റെ നിര്‍മ്മാണമെന്ന് കരുതുന്നു.
അന്താരാഷ്ട്രാ വനിതാ ദിനത്തോട് അനുബന്ധിച്ച് ഇന്നലെ ഗ്രീസിലെ അക്രോപോളിസ് മ്യൂസിയത്തില്‍ ഒരു ശില്പ പ്രദര്‍ശനം ആരംഭിച്ചു. ലോകത്തിലെ മറ്റ് മ്യൂസിയങ്ങളില്‍ നിന്നുള്ള കലാവസ്തുക്കള്‍ ഇവിടെ പ്രദര്‍ശിപ്പിക്കുന്നതിന്‍റെ ഭാഗമായി നടന്ന പ്രദര്‍ശനമായിരുന്നു അത്. എന്നാല്‍, ആ പ്രദര്‍ശനത്തില്‍ എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചത് 'സ്വര്‍ണ്ണ ബിക്കിനി ധരിച്ച വീനസ് ദേവത'യുടെ ശില്പമായിരുന്നു. എഡി 79 ലാണ് ഈ ശില്പത്തിന്‍റെ നിര്‍മ്മാണമെന്ന് കരുതുന്നു.
നേപ്പിൾസിലെ നാഷണൽ ആർക്കിയോളജിക്കൽ മ്യൂസിയത്തിൽ നിന്നാണ് "സ്വർണ്ണ ബിക്കിനി ധരിച്ച വീനസ്" എന്ന ശിൽപം അക്രോപോളിസ് മ്യൂസിയത്തിലെത്തിയത്. ഈ മാസം മാര്‍ച്ച് 28 വരെ ഈ കലാസൃഷ്ടി ഇവിടെ പ്രദര്‍ശനത്തിനുണ്ടായിരിക്കും. 1954 -ൽ പോംപൈയിലെ 'ബിക്കിനി അണിഞ്ഞ വീനസിന്‍റെ വീട്' എന്ന് വിളിക്കപ്പെടുന്ന മറ്റ് പുരാതന കലാസൃഷ്ടികൾക്കൊപ്പമാണ് ഈ പ്രതിമയും കണ്ടെത്തിയത്, പൌരാണിക കാലത്തെ മികച്ച കലാസൃഷ്ടികളിലൊന്നായി കരുതപ്പെട്ടുന്ന ഈ ശില്പം ഇതുവരെ നേപ്പിള്‍സിലെ നാഷണല്‍ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തില്‍ രഹസ്യ അറയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ശില്പത്തിന്‍റെ അലങ്കാലപ്പണികളും അപൂര്‍വ്വതയും അതിന്‍റെ ശക്തമായ ലൈംഗിക പ്രഭാവലയവുമാണ് ശില്പത്തെ മൂല്യമുള്ളതാക്കുന്നത്. സ്വര്‍ണ്ണ ബിക്കിനി അണിഞ്ഞ് നില്‍ക്കുന്ന ദേവത തന്‍റെ ചെരിപ്പിന്‍റെ കെട്ടഴിക്കുന്നതായാണ് ശില്പത്തിന്‍റെ നിര്‍മ്മാണം.
കൂടുതല്‍ വായനയ്ക്ക്: 'അതിഥി ദേവോ ഭവഃ', അർത്ഥം നഷ്ടപ്പെട്ട വാക്യം ; റോഡിലെ മാലിന്യത്തിനെതിരെ ബിജെപി മന്ത്രിയുടെ ട്വീറ്റ് !
പ്രാചീന ഗ്രീക്കില്‍ ശില്പങ്ങളുടെ സൌന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന വെണ്ണക്കല്‍ മാര്‍ബിളാണ് ശില്പത്തിനായി ഉപയോഗിച്ചിരിക്കുന്നത്. മൃദുവായ ശില്പത്തിന്‍റെ ചര്‍മ്മ സൌന്ദര്യം കാഴ്ചക്കാരെ സ്പര്‍ശനത്തിന് പ്രേരിപ്പിക്കുന്നു. വെണ്ണക്കല്ലില്‍ കൊത്തിയ ദേവതയ്ക്ക് സ്വര്‍ണ്ണത്തിന്‍റെ ബിക്കിനിയും മറ്റ് ആഭരണങ്ങളും വരച്ച് ചേര്‍ത്തതാണ്. കഴുത്തിലും കൈത്തണ്ടയിലും അരയിലും ഇത്തരം ആഭരണങ്ങളുടെ അടയാളങ്ങളുണ്ട്. ശില്പത്തിന്‍റെ മുഖഭാവം കാഴ്ചക്കാരനെ ആകര്‍ഷിക്കുന്നു. ചെറുതെങ്കിലും സുന്ദരമായ ചുണ്ടുകളും മൂക്കും തമ്മിലുള്ള അകലവും താടിയുടെ ആകൃതിയും ശില്പത്തെ മികച്ച ഒരു കലാസൃഷ്ടിയാക്കുന്നു. മുടിയുടെ അലങ്കാരങ്ങള്‍ക്ക് ചില കോട്ടങ്ങളുണ്ടെങ്കിലും മനോഹരമായി ഒരുക്കിയ കേശാലങ്കാരങ്ങളാണ് ശില്പത്തിനുള്ളത്. അക്രോപോളിസ് മ്യൂസിയത്തിന്‍റെ ആർക്കേവ് ഗാലറിയിൽ ശില്പത്തിന്‍റെ പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ് മ്യൂസിയം.
കൂടുതല്‍ വായനയ്ക്ക്: കാടിന്‍റെ സ്വന്തം ടാക്സ് കലക്റ്റര്‍; കരിമ്പ് ലോറികള്‍ തടഞ്ഞ് നിര്‍ത്തി കരിമ്പെടുക്കുന്ന ആന !