പൊടുന്നനെ പ്രതിഷേധം, പ്രശസ്ത ഗ്യാലറിയിൽ കയറി പെയിന്റിംഗിൽ കൈചേർത്തൊട്ടിച്ച് പ്രതിഷേധക്കാർ
രണ്ട് പ്രതിഷേധക്കാർ അവരുടെ കൈപ്പത്തികൾ 540 വർഷം പഴക്കമുള്ള ചിത്രത്തിന്റെ ഗ്ലാസ് ബോർഡിൽ ചേർത്തുവച്ചു. ആ സമയത്ത് മൂന്നാമത്തെയാൾ ബാനർ നിവർത്താൻ സഹായിച്ചു. 'ലാസ്റ്റ് ജനറേഷൻ' എന്ന സംഘത്തിലെ അംഗങ്ങളാണ് മൂന്നുപേരും എന്ന് കരുതപ്പെടുന്നു.
ലോകത്താകെ കാലാവസ്ഥാവ്യതിയാനം പലതരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. പരിസ്ഥിതി പ്രവർത്തകർ ലോകത്തെമ്പാടും വിവിധ തരത്തിലുള്ള പ്രതിഷേധങ്ങളും കാമ്പയിനുകളും സംഘടിപ്പിക്കുന്നുണ്ട്. ഇവിടെ ഇറ്റാലിയൻ പരിസ്ഥിതി പ്രവർത്തകർ പ്രശസ്ത കലാകാരൻ സാന്ദ്രോ ബോട്ടികെല്ലിയുടെ പ്രശസ്തമായ ചിത്രത്തിന്റെ ഗ്ലാസിൽ തങ്ങളുടെ കൈകൾ ചേർത്തൊട്ടിച്ചു കൊണ്ട് വ്യത്യസ്തമായ ഒരു പ്രതിഷേധം സംഘടിപ്പിച്ചു.
ഇറ്റലിയിലെ പ്രശസ്തമായ ഉഫിസി ഗാലറിയിലാണ് പ്രതിഷേധം നടന്നത്. ഇവിടെ പതിനഞ്ചാം നൂറ്റാണ്ടിൽ നിന്നുള്ള ഈ കലാകാരന്റെ മറ്റ് ചിത്രങ്ങളും ഉണ്ട്. അതിനൊപ്പമാണ് ഈ പത്ത് അടി ഉയരമുള്ള ചിത്രവും ഉള്ളത്. മൂന്ന് പരിസ്ഥിതി പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്. അവരുടെ കയ്യിൽ 'ലാസ്റ്റ് ജനറേഷൻ, നോ ഗ്യാസ്, നോ കോൾ' എന്ന് എഴുതിയ ബോർഡും ഉണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നു.
രണ്ട് പ്രതിഷേധക്കാർ അവരുടെ കൈപ്പത്തികൾ 540 വർഷം പഴക്കമുള്ള ചിത്രത്തിന്റെ ഗ്ലാസ് ബോർഡിൽ ചേർത്തുവച്ചു. ആ സമയത്ത് മൂന്നാമത്തെയാൾ ബാനർ നിവർത്താൻ സഹായിച്ചു. 'ലാസ്റ്റ് ജനറേഷൻ' എന്ന സംഘത്തിലെ അംഗങ്ങളാണ് മൂന്നുപേരും എന്ന് കരുതപ്പെടുന്നു.
ഇവർ മൂന്ന് പ്രതിഷേധക്കാരും ടിക്കറ്റ് എടുത്താണ് ഗാലറിക്ക് അകത്ത് കടന്നത്. മൂവരേയും പിന്നീട് പൊലീസ് എത്തി അവിടെ നിന്നും മാറ്റി. പെയിന്റിംഗിന് പരിക്കുകളൊന്നും തന്നെ പറ്റിയിട്ടില്ല എന്ന് മ്യൂസിയം സ്ഥിരീകരിച്ചതായി മാധ്യമങ്ങൾ എഴുതി. മൂന്ന് പ്രതിഷേധക്കാരെയും മൂന്ന് വർഷത്തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്ന നഗരത്തിൽ നിന്നും വിലക്കിയതായി ഇറ്റാലിയൻ മാധ്യമങ്ങൾ എഴുതി.
'ഇതുപോലെ അത്രയും മനോഹരമായൊരു വസന്തം ഇനി കാണാൻ കഴിയുമോ' എന്ന് ലാസ്റ്റ് ജനറേഷൻ ഒരു സ്റ്റേറ്റ്മെന്റിൽ എഴുതി. നാം സാമൂഹികവും പാരിസ്ഥിതികവുമായ തകർച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്നും അതിനെ കുറിച്ച് ഓർമ്മപ്പെടുത്താൻ കലയെ ഉപയോഗിക്കുകയായിരുന്നു എന്നും ലാസ്റ്റ് ജനറേഷൻ തങ്ങളുടെ സ്റ്റേറ്റ്മെന്റിൽ വ്യക്തമാക്കി. 'Primavera' എന്ന ബോട്ടികെല്ലിയുടെ പെയിന്റിംഗിലാണ് പ്രതിഷേധക്കാർ തങ്ങളുടെ കൈ ചേർത്തുവച്ചത്. ഇതിന്റെ അർത്ഥം വസന്തം എന്നാണ്. ഇത് സ്നേഹം, സമാധാനം, സമൃദ്ധി എന്നിവയെ സൂചിപ്പിക്കുന്നതാണ്.