പോപ്പിന്റെ സന്ദർശന ചെലവിനെ പരിഹസിച്ച് നോട്ട് പരവതാനി വിരിച്ച് പോർച്ചുഗീസ് കലാകാരൻ

ചടങ്ങ് നടക്കുന്ന വേദിയിലാണ് ബോർഡാലോ നോട്ടുകളുടെ പരവതാനി വിരിച്ചത്. ലക്ഷക്കണക്കിനാളുകൾ ജീവിക്കാനായി പോരാട്ടം നടത്തുമ്പോൾ ഇത്തരത്തിലുള്ള ധൂർത്ത് തീർത്തും അസംബന്ധമാണെന്ന് ബോർഡാലോ അഭിപ്രായപ്പെട്ടു.

Artist create banknote carpet to slam cost of Popes visit rlp

ഫ്രാൻസിസ് മാർപ്പാപ്പയുടെ പോർച്ചുഗീസ് സന്ദർശനത്തിലെ അമിത ചെലവിനെ വിമർശിച്ച് പോർച്ചുഗീസ് കലാകാരന്റെ പ്രതിഷേധം. പോർച്ചുഗലിലെ പ്രശസ്ത തെരുവ് കലാകാരനായ ബോർഡാലോ ആണ് സന്ദർശന വേളയിൽ ഫ്രാൻസിസ് മാർപ്പാപ്പാ ദിവ്യബലി അർപ്പിക്കുന്ന ലിസ്ബണിലെ വേദിയിൽ അതിക്രമിച്ചു കയറി തന്റെ പ്രതിഷേധം അറിയിച്ചത്. വേദിയിൽ ഭീമൻ നോട്ടുകളുടെ വലിയ പരവതാനി വിരിച്ചായിരുന്നു ബോർഡാലോയുടെ പ്രതിഷേധം. ഫ്രാൻസിസ് മാർപ്പാപ്പയുടെ സന്ദർശനത്തിനും സുരക്ഷാ ക്രമീകരണങ്ങൾക്കുമായി ഭീമമായ തുക മുടക്കുന്നതിനെ വിമർശിച്ചു കൊണ്ടായിരുന്നു ബോർഡാലോയുടെ പ്രതിഷേധം.

ഓഗസ്റ്റ് 2 മുതൽ 6 വരെയാണ് ലിസ്ബണിൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ സന്ദർശനം. കത്തോലിക്കരുടെ ലോക യുവജനദിന ആഗോള സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന് ആണ് മാർപ്പാപ്പ പോർച്ചുഗലിൽ എത്തുന്നത്. ചടങ്ങുകളിൽ ലക്ഷക്കണക്കിന് തീർത്ഥാടകർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാർപ്പാപ്പയുടെ സന്ദർശനത്തിലെ പ്രധാന ചടങ്ങുകളിൽ ഒന്നാണ് ലിസ്ബണിൽ ഫ്രാൻസിസ് മാർപ്പാപ്പ അർപ്പിക്കുന്ന ദിവ്യബലി. ഈ ചടങ്ങ് നടക്കുന്ന വേദിയിലാണ് ബോർഡാലോ നോട്ടുകളുടെ പരവതാനി വിരിച്ചത്. ലക്ഷക്കണക്കിനാളുകൾ ജീവിക്കാനായി പോരാട്ടം നടത്തുമ്പോൾ ഇത്തരത്തിലുള്ള ധൂർത്ത് തീർത്തും അസംബന്ധമാണെന്ന് ബോർഡാലോ അഭിപ്രായപ്പെട്ടു.

ജനുവരിയിൽ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം ഫ്രാൻസിസ് മാർപ്പാപ്പായുടെ സന്ദർശനത്തിനായി സർക്കാരും കത്തോലിക്കാ സഭയും ലിസ്ബണിലെ സിറ്റി കൗൺസിൽ ഓഫ് ലിസ്ബണും ചേർന്ന് ചെലവഴിക്കുന്നത് 161 ദശലക്ഷം യൂറോ ആണ്. ഇതുമായി ബന്ധപ്പെട്ട് ഉയർന്ന രൂക്ഷ വിമർശനത്തെ തുടർന്ന് ഫ്രാൻസിസ് മാർപ്പാപ്പാ കുർബാന അർപ്പിക്കുന്ന ബലിപീഠത്തിനായി നീക്കിവെച്ചിരുന്ന ചെലവ്  5 ദശലക്ഷം യൂറോയിൽ നിന്ന് 2.9 ദശലക്ഷം യൂറോയായി കുറയ്ക്കാൻ ലിസ്ബൺ സിറ്റി കൗൺസിൽ നിർബന്ധിതരായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios