മണലിൽ, 164 അടിയിൽ ആരേയും അമ്പരപ്പിക്കുന്ന ഭീമൻ ചിത്രം

'സാൻഡ് ഇൻ യുവർ ഐ'യിലെ കലാകാരന്മാർ സൃഷ്‌ടിച്ച ഈ ചിത്രം ശനിയാഴ്ചത്തെ ആഗോള ഇക്കോ ഇവന്റായ 'എർത്ത് അവറി'ന് മുന്നോടിയായാണ് നിർമ്മിച്ചത്. മൃഗങ്ങളുടെയും പ്രകൃതിയുടെയും തകർച്ചയെ കാണിക്കുന്നതിനായിട്ടാണ് ഇത് വരച്ചുണ്ടാക്കിയത്. 

164ft san art in UK

ലോകത്തെല്ലായിടത്തും മരങ്ങളും വന്യജീവികളുമെല്ലാം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അവയെ സംരക്ഷിക്കാനുള്ള പലതരം പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. അതിൽ ഒന്നാണ് ഈ ഭീമൻ കലാസൃഷ്ടി. 

യുകെ -യിൽ വന്യജീവികളില്ലാതെയാവുന്നതിനെ കുറിച്ച് ബോധ്യപ്പെടുത്താനായി സ്കാർബറോയിൽ തീർത്ത ഭീമാകാരമായ മണൽ ഡ്രോയിംഗ്(sand art) ആണിത്. സൗത്ത് ബേ ബീച്ചി(South Bay beach)ലാണ് 164 അടി (50 മീറ്റർ) വരുന്ന ഈ ഭീമൻ കലാസൃഷ്‌ടി ഉണ്ടാക്കിയിരിക്കുന്നത്. യുകെയുടെയും അയർലൻഡിന്റെയും ഭൂപടമാണ് സൃഷ്ടിച്ചത്. അതിൽ ഒരു ഓക്ക് ഇല, നീർക്കോഴി, സാമൻ മത്സ്യം, നീർനായ എന്നിവയെ വ്യക്തമായി കാണാം. 

164ft san art in UK

'സാൻഡ് ഇൻ യുവർ ഐ'യിലെ കലാകാരന്മാർ സൃഷ്‌ടിച്ച ഈ ചിത്രം ശനിയാഴ്ചത്തെ ആഗോള ഇക്കോ ഇവന്റായ 'എർത്ത് അവറി'ന് മുന്നോടിയായാണ് നിർമ്മിച്ചത്. മൃഗങ്ങളുടെയും പ്രകൃതിയുടെയും തകർച്ചയെ കാണിക്കുന്നതിനായിട്ടാണ് ഇത് വരച്ചുണ്ടാക്കിയത്. ഏതായാലും പിന്നീടുണ്ടായ വേലിയേറ്റത്തിൽ ഇത് ഒഴുകിപ്പോയി. സാൻഡ് ഇൻ യുവർ ഐ, ആർഎസ്പിബി, യുകെ യൂത്ത് ഫോർ നേച്ചർ എന്നിവയുടെ സംയുക്ത പ്രോജക്റ്റായിരുന്നു ഈ ചിത്രം.

യുകെ യൂത്ത് ഫോർ നേച്ചറിൽ നിന്നുള്ള ടാലിയ ഗോൾഡ്മാൻ പറഞ്ഞു, 'ഇന്നത്തെ ചെറുപ്പക്കാർക്ക് പ്രായമാകുന്ന നേരമാവുമ്പോഴേക്കും ബ്രിട്ടീഷ് ​ഗ്രാമപ്രദേശങ്ങളിലെ പല ഇനങ്ങളും എന്നേക്കുമായി ഇല്ലാതെയാവും.' ഈ വർഷത്തെ യുഎൻ ജൈവവൈവിധ്യസമ്മേളനത്തിൽ സർക്കാരുകൾക്ക് ആ​ഗോളതലത്തിൽ തന്നെ പ്രകൃതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ വിവിധ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള വ്യക്തമായ സന്ദേശം നൽകുന്നതാണ് ഈ മണൽചിത്രം എന്നും അവർ പറയുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios