ഇനി മെല്ലെപ്പോക്ക് ഇല്ല, യാത്രക്കാർക്ക് കോളടിച്ചു; കേരളത്തിൽ ട്രെയിനുകൾക്ക് വേഗത കൂടും

എറണാകുളം - ഷൊര്‍ണൂര്‍ റൂട്ടിൽ ആധുനിക സിഗ്നലിംഗ് സംവിധാനം വൈകാതെ തന്നെ സ്ഥാപിക്കും. 

The speed of trains in Kerala will increase with the implementation of the new signaling system

കൊച്ചി: ട്രെയിൻ യാത്രക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. കേരളത്തിലെ ട്രെയിനുകൾക്ക് വേഗത കൂടും. എറണാകുളം - ഷൊര്‍ണൂര്‍ റൂട്ടിൽ ആധുനിക സിഗ്നലിംഗ് സംവിധാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തി അവസാന ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ഈ റൂട്ടിലുള്ള റെയിൽവേ ട്രാക്കിലെ വളവുകൾ നിവര്‍ത്തുക കൂടി ചെയ്യുന്നതോടെ ട്രെയിനുകൾക്ക് നിലവിലുള്ളതിനേക്കാൾ വേഗത കൈവരിക്കാൻ സാധിക്കും. 

മണിക്കൂറിൽ 160 കിലോമീറ്റര്‍ വരെ വേഗതയിൽ ഓടാൻ കഴിയുന്ന വന്ദേ ഭാരത് ട്രെയിനുകൾ ഉൾപ്പെടെ ഈ റീച്ചിൽ 80 കിലോമീറ്റര്‍ വരെ, അതായത് പകുതി വേഗതയിലാണ് സര്‍വീസ് നടത്തുന്നത്. ഒട്ടേറെ വളവുകളുള്ള എറണാകുളം - ഷൊര്‍ണൂര്‍ പാതയിൽ ട്രെയിനുകൾക്ക് 80 കിലോമീറ്ററിനപ്പുറത്തേയ്ക്ക് വേഗമെടുക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. പുതിയ സിഗ്നലിംഗ് സംവിധാനം സ്ഥാപിക്കുകയും ഈ റീച്ചിലെ വളവുകൾ നിവര്‍ത്തുകയും ചെയ്യുന്നതോടെ ഈ റൂട്ടിലും ട്രെയിനുകളുടെ വേഗത കൂട്ടാൻ സാധിക്കും. മാത്രമല്ല, എറണാകുളം - ഷൊര്‍ണൂര്‍ റൂട്ടിലെ മൂന്നാം പാതയുടെ ഡിപിആര്‍ തയ്യാറായി കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. മണിക്കൂറിൽ 160 കിലോമീറ്റര്‍ വരെ വേഗത്തിൽ ട്രെയിൻ ഓടിക്കാൻ സാധിക്കുന്ന മൂന്നാം പാതയാണ് പദ്ധതിയിലുള്ളത്. ഇതുവഴി യാത്രക്കാര്‍ക്ക് സമയം ലാഭിക്കുകയും ചെയ്യാം. 

Latest Videos

പുതിയ സിഗ്നലിംഗ് സംവിധാനം വരുന്നതോടെ എറണാകുളം - ഷൊർണൂർ റൂട്ടിൽ കൂടുതൽ ട്രെയിനുകൾക്ക് സര്‍വീസ് നടത്താൻ സാധിക്കും എന്നതാണ് മറ്റൊരു പ്രധാന സവിശേഷത. ഒരു ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് 8 കിലോമീറ്റര്‍ ദൂരം പിന്നിടുമ്പോഴാണ് അടുത്ത ട്രെയിൻ ഇതുവഴി കടത്തിവിടുകയുള്ളൂ. പുതിയ സിഗ്നലിംഗ് സംവിധാന പ്രകാരം ഒരു ട്രെയിൻ പുറപ്പെട്ട് 2 കിലോമീറ്റര്‍ പിന്നിട്ടാൽ അടുത്ത ട്രെയിനിനെ കടത്തി വിടാൻ സാധിക്കും. ഈ സമയ ലാഭം ഉപയോഗിച്ച് കൂടുതൽ ട്രെയിനുകൾ ഓടിക്കാനും സാധിക്കും. 

READ MORE:  ശാന്തതയും സാഹസികതയും ഒരുപോലെ ചേരുന്നയിടം; പുത്തൻ ഹിഡൻ സ്പോട്ട്, പോകാം ചരൽക്കുന്നിലേയ്ക്ക്

vuukle one pixel image
click me!