നയാ പൈസ ചെലവില്ലാതെ യാത്ര, ഉയർന്ന ശമ്പളം, മികച്ച ജീവിത നിലവാരം; ലൈഫ് സെറ്റാക്കാൻ ബെസ്റ്റാണ് ലക്സംബർഗ്

കാറുകളുടെ അമിത ഉപയോഗം കുറയ്ക്കാനായാണ് 2020 മാർച്ച് മുതൽ രാജ്യത്തെ പൊതുഗതാഗതം എല്ലാവർക്കും സൗജന്യമാക്കിയത്.

Luxembourg free travel jobs salary all you need to know

ഒരു രൂപ പോലും കൊടുക്കാതെ നമുക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യാൻ അവസരം ലഭിച്ചാലോ? സുരക്ഷിതത്വത്തിന്റെ കാര്യത്തിലും പേടി വേണ്ട. ഉയർന്ന ശമ്പളവും മികച്ച ജീവിത നിലവാരം കൂടിയായാലോ? പറഞ്ഞു വരുന്നത് സമ്പത്തിന് പേരുകേട്ട ലക്സംബർഗ് എന്ന കൊച്ചു രാജ്യത്തെ കുറിച്ചാണ്. 

ദാരിദ്ര്യം എന്താണെന്ന് അറിയാത്ത, സമ്പന്നരുടെ രാജ്യമാണ് ലക്സംബർഗ്. അന്താരാഷ്ട്ര ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, നിക്ഷേപ ഫണ്ടുകൾ എന്നിവ ലക്സംബർഗിൽ വലിയ രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തെ മികച്ച നികുതി നയം, സുസ്ഥിരമായ രാഷ്ട്രീയ സാഹചര്യം എന്നിവ ആഗോള കമ്പനികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. ഇതെല്ലാം കാരണം രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ ശക്തമാണ്. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക്സ് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റിന്റെ 2021ലെ റിപ്പോർട്ട് പ്രകാരം ഇവിടുത്തെ ശരാശരി ശമ്പളം പോലും 50 ലക്ഷം രൂപയിൽ കൂടുതലാണ്. മിക്കവാറും എല്ലാ വ്യക്തികളും കോടീശ്വരൻമാരുമാണ്. 

Latest Videos

2019ൽ 231 നഗരങ്ങളിൽ നടത്തിയ മെർസർ വേൾഡ്‌വൈസ് സർവ്വേയിൽ സുരക്ഷയുടെ കാര്യത്തിൽ ലക്സംബർഗ് ഒന്നാമതെത്തിയിരുന്നു. 2024ൽ ലോകത്തിലെ ഏ​റ്റവും ഉയർന്ന പ്രതിശീർഷ വരുമാനം ഉളള രാജ്യമായും ലക്‌സംബർഗ് മാറി. എന്നാൽ, ഇവിടെ ജോലിയ്ക്ക് മാത്രമായി വരുന്നവർ വൈകുന്നേരം ബെൽജിയം, ഫ്രാൻസ് പോലെയുള്ള അയൽ രാജ്യങ്ങളിലേയ്ക്ക് മടങ്ങാറാണ് പതിവ്. കാരണം ലക്സംബർഗിലെ ഉയർന്ന താമസ ചെലവ് തന്നെ. ബെൽജിയം, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ വാടക വളരെ കുറവാണെന്ന് മാത്രമല്ല, ജീവിത നിലവാരം അത്ര ഉയർന്നതുമല്ല. അതുകൊണ്ട് സ്ഥിതിവിവര കണക്കുകളിൽ ലക്സംബർഗിൽ സമ്പന്നരെ മാത്രമേ കാണാൻ കഴിയൂ. 

ആകെ 6.60 ലക്ഷം ആളുകൾ മാത്രമാണ് ലക്സംബർഗിലുള്ളത്. എന്നാൽ, 2020ലെ കണക്കുകൾ പ്രകാരം യൂറോപ്യൻ യൂണിയനിൽ വെച്ച് ഏറ്റവും ഉയർന്ന കാർ സാന്ദ്രത ഉണ്ടായിരുന്നത് ലക്സംബർഗിലാണ്. 1000 ആളുകൾക്ക് 696 കാർ എന്നതായിരുന്നു നിരക്ക്. ഇതോടെ രാജ്യത്തെ ഗതാഗതം ദുഷ്കരമാകാനും അന്തരീക്ഷം മലിനമാകാനും തുടങ്ങി. ഇതേ തുടർന്നാണ് 2020 മാർച്ച് മുതൽ രാജ്യത്തെ പൊതുഗതാഗതം എല്ലാവർക്കും സൗജന്യമാക്കിയത്. ഇതോടെ നിരത്തുകളിലിറങ്ങുന്ന കാറുകളുടെ എണ്ണവും തിരക്കും കുറഞ്ഞു. ഇത് പൊതുജനങ്ങൾക്കും രാജ്യത്തേയ്ക്ക് എത്തുന്ന വിനോദ സഞ്ചാരികൾക്കും ഒരുപോലെ ഗുണകരമാണ്.  

READ MORE: ഈ 6 രാജ്യങ്ങൾ ബജറ്റ് ഫ്രണ്ട്ലി; കീശ കാലിയാകാതെ പ്രിയപ്പെട്ടവർക്കൊപ്പം അടിച്ചുപൊളിക്കാം

click me!