1000 രൂപയ്ക്ക് ബാലിയിൽ നിന്നും എന്തെല്ലാം വാങ്ങാം, വീഡിയോയുമായി യുവാവ് 

By Web Team  |  First Published Dec 26, 2024, 9:47 PM IST

ആദ്യം 1,000 രൂപ ഇന്തോനേഷ്യൻ റുപിയയാക്കി മാറ്റി. ഈ തുക ഉപയോഗിച്ച് തനിക്ക് എന്തെല്ലാം വാങ്ങാമെന്നാണ് വീഡിയോയിൽ പറയുന്നത്.


ഇന്ത്യക്കാർക്കിടയിൽ വളരെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമാണ് ബാലി. ബാലിയിൽ തങ്ങളുടെ യാത്ര ആഘോഷിക്കുന്ന ഇന്ത്യക്കാരുടെ അനേകം വീഡിയോകളും നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ടാവും. മിക്കവാറും നവദമ്പതികളും തങ്ങളുടെ ഹണിമൂൺ ആഘോഷിക്കാനുള്ള സ്ഥലമായി ബാലി തിരഞ്ഞെടുക്കാറുണ്ട്. അതുപോലെ തന്നെ സുഹൃത്തുക്കൾക്കൊപ്പവും സോളോ ട്രിപ്പും ഒക്കെ പോകാൻ പറ്റിയ സ്ഥലം തന്നെയാണ് ബാലി. 

ഇന്ത്യക്കാർക്ക് ബജറ്റ് ഫ്രണ്ട്‍ലി ആയിട്ടുള്ള സ്ഥലമാണ് എന്നത് തന്നെയാണ് നമ്മുടെ പ്രിയപ്പെട്ട സ്ഥലമായി ബാലി മാറാൻ കാരണം. അടുത്തിടെ ഇന്ത്യയിൽ നിന്നുള്ള ഒരു ട്രാവലർ ഇന്ത്യക്കാർക്ക് യാത്ര ചെയ്യാൻ പറ്റിയ സ്ഥലമാണ് ബാലി എന്ന് തെളിയിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ആകാശ് ചൗധരി എന്ന യുവാവാണ് ഇന്ത്യയിലെ ആയിരം രൂപയ്ക്ക് തുല്ല്യമായ കാശിന് ബാലിയിൽ എന്തെല്ലാം വാങ്ങാൻ സാധിക്കും എന്നതിന്റെ ഒരു വീഡിയോ പങ്കിട്ടിരിക്കുന്നത്. 

Latest Videos

undefined

അതിനായി ആദ്യം 1,000 രൂപ ഇന്തോനേഷ്യൻ റുപിയയാക്കി മാറ്റി. ഈ തുക ഉപയോഗിച്ച് തനിക്ക് എന്തെല്ലാം വാങ്ങാമെന്നാണ് വീഡിയോയിൽ പറയുന്നത്. മെയ് മാസത്തിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. അന്ന് 1000 രൂപ എന്നാൽ 1.89 ലക്ഷം ഇന്തോനേഷ്യൻ റുപിയയ്ക്ക് സമാനമായിരുന്നു. 

വീഡിയോയിൽ, യുവാവ് 3500 റുപിയ കൊടുത്ത് ഒരു കുപ്പി വെള്ളം വാങ്ങുന്നത് കാണാം. 20,000 റുപിയ കൊടുത്ത് ഒരു കോഫിയും. പിന്നീട്, 30,000 -ത്തിന് സാധനങ്ങൾ വാങ്ങുന്നുണ്ട്. പിന്നീട്, ഭക്ഷണം കഴിക്കുകയും ബിയർ കുടിക്കുകയും വെള്ളം വാങ്ങുകയും ഒക്കെ ചെയ്യുന്നുണ്ട്. എന്നിട്ടും 20,000 റുപിയ ബാക്കിയുണ്ട്. 

മെയ് ഒന്നിനാണ് ആകാശ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിട്ടുണ്ട്. 

അയ്യോടാ ചുന്ദരിമണി, കൊച്ചുപിള്ളേര് തോറ്റുപോകും, ഡെന്റിസ്റ്റിനെ കാണാനാണെങ്കിലും ഒരുക്കത്തിന് കുറവുവേണ്ട; വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
click me!