സിറിയം സ്‍കോർ അനുസരിച്ച് 2024-ൽ ഏറ്റവും കൃത്യനിഷ്ഠ പാലിക്കുന്ന എയർലൈനായി നിപ്പോൺ എയർവേസ് ഒന്നാമതെത്തി. നിപ്പോൺ എയർവേസിന് 2023-ൽ നിന്ന് ഒരു സ്ഥാനം ഉയർന്നു.
2024-ൽ ഏറ്റവും മികച്ച കൃത്യനിഷ്ഠ റാങ്കിംഗുമായി ഏഷ്യ-പസഫിക്കിലെ എയർലൈനുകളുടെ വാർഷിക പട്ടിക പുറത്ത് വിട്ട് യുകെ ആസ്ഥാനമായുള്ള ഏവിയേഷൻ അനലിറ്റിക്‌സ് സ്ഥാപനമായ സിറിയം. ഫ്ലൈറ്റിൻ്റെ ഷെഡ്യൂൾ ചെയ്ത ആഗമന സമയത്തിനും പുറപ്പെടൽ സമയത്തിനും 14:59 മിനിറ്റ് ഗ്രേസ് പിരീഡ് പരിഗണിച്ചായിരുന്നു സ്‍കോറിംഗ് നടപടികൾ. ഈ ഗ്രേസ് പിരീഡിനുള്ളിൽ എത്തിയ ഒരു നിശ്ചിത എയർലൈനിൻ്റെ ഫ്ലൈറ്റുകളുടെ ശതമാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് കൃത്യസമയ സ്‌കോറുകൾ.
സിറിയം സ്‍കോർ അനുസരിച്ച് 2024-ൽ ഏറ്റവും കൃത്യനിഷ്ഠ പാലിക്കുന്ന എയർലൈനായി നിപ്പോൺ എയർവേസ് ഒന്നാമതെത്തി. നിപ്പോൺ എയർവേസിന് 2023-ൽ നിന്ന് ഒരു സ്ഥാനം ഉയർന്നു. 2023-ൽ ഒന്നാം സ്ഥാനത്തായിരുന്ന ജപ്പാൻ എയർലൈൻസ് ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. സിംഗപ്പൂർ എയർലൈൻസ് 2023 ൽ നിന്നും ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തി. കമ്പനി കഴിഞ്ഞ വർഷം ഏഴാം സ്ഥാനത്തിൽനിന്ന് മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. എയർ ന്യൂസിലൻഡ് 2023-ൽ അഞ്ചാം സ്ഥാനത്ത് നിന്ന് 2024-ൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു. തായ് എയർഏഷ്യ 2023-ൽ നിന്ന് രണ്ട് സ്ഥാനം പിന്നോട്ട് പോയി2024-ൽ അഞ്ചാം സ്ഥാനത്തെത്തി. വിയറ്റ്നാം എയർലൈൻസ് 2023-ൽ ഒമ്പതാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്ക് എത്തിയ.
ഗരുഡ ഇന്തോനേഷ്യ 2023-ൽ ആറാം സ്ഥാനത്തുനിന്നും 2024-ൽ എട്ടാം സ്ഥാനത്തേക്ക് മാറി. കാതേ പസഫിക് 2023-ൽ പത്താം സ്ഥാനത്തുനിന്നും 2024-ൽ ഒമ്പതാം സ്ഥാനത്തേക്ക് എത്തി. അതേസമയം ഇൻഡിഗോ ആദ്യ പത്ത് പട്ടികയിൽ നിന്ന് പൂർണ്ണമായും പുറത്തായി. 2024-ൽ ക്വാണ്ടാസ് എയർവേയ്‌സ് പത്താം സ്ഥാനത്തെത്തി. 2023-ൽ ഇൻഡിഗോ നാലാം സ്ഥാനത്തായിരുന്നു.
2024 മുതൽ ഏറ്റവും കൃത്യസമയം പാലിക്കുന്ന എയർലൈനുകളുടെ ലിസ്റ്റ് ചുവടെ പരിശോധിക്കുക:
ആഗോള റാങ്കിംഗിൽ, ഈ ക്രമത്തിൽ എയ്‌റോമെക്‌സിക്കോ, സൗദി എയർലൈൻസ്, ഡെൽറ്റ എയർലൈൻസ് എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. സൗദി അറേബ്യയിലെ റിയാദ് കിംഗ് ഖാലിദ് ഇൻ്റർനാഷണൽ എയർപോർട്ട് ഒന്നാം സ്ഥാനത്തും പെറുവിലെ ലിമ ജോർജ് ഷാവേസ് ഇൻ്റർനാഷണൽ എയർപോർട്ട് രണ്ടാം സ്ഥാനത്തും മെക്‌സിക്കോ സിറ്റിയിലെ ബെനിറ്റോ ജുവാരസ് ഇൻ്റർനാഷണൽ എയർപോർട്ട് മൂന്നാം സ്ഥാനത്തുമുള്ളപ്പോൾ ഏറ്റവും കൂടുതൽ സമയബന്ധിതമായ അന്താരാഷ്ട്ര വിമാനത്താവളങ്ങളും സിറിയം വെളിപ്പെടുത്തി.