ടി20 ലോകകപ്പ്: സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് വസീം അക്രം

By Gopala krishnan  |  First Published Oct 14, 2022, 6:09 PM IST

എന്നാല്‍ സെമിയിലെത്തുന്ന നാലാമത്തെ ടീമായി അക്രം തെര‍ഞ്ഞെടുത്തിരിക്കുന്നത് ദക്ഷിണാഫ്രിക്കയെ ആണ്. ദക്ഷിണാഫ്രിക്ക ടൂര്‍ണമെന്‍റില്‍ കറുത്ത കുതിരകളാകുമെന്നാണ് അക്രത്തിന്‍റെ വിലയിരുത്തല്‍. ദുബായില്‍ ഒരു സ്വകാര്യ ചടങ്ങിനെത്തിയപ്പോഴാണ് അക്രം ലോകപ്പില്‍ സെമിയിലെത്താന്‍ സാധ്യതയുള്ള ടീമുകളെ പ്രവചിച്ചത്.


മെല്‍ബണ്‍: ടി20 ലോകകപ്പിലെ ആദ്യ പന്തെറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ സെമി ഫൈനല്‍ ലൈനപ്പ് പ്രവചിച്ച് പാക് ബൗളിംഗ് ഇതിഹാസം വസീം അക്രം. ആതിഥേയരും നിലവിലെ ചാമ്പ്യന്‍മാരുമായ ഓസ്ട്രേലിയക്കൊപ്പം ഇന്ത്യയും പാക്കിസ്ഥാനും സെമിയിലെത്തുമെന്നാണ് അക്രമിന്‍റെ പ്രവചനം.

എന്നാല്‍ സെമിയിലെത്തുന്ന നാലാമത്തെ ടീമായി അക്രം തെര‍ഞ്ഞെടുത്തിരിക്കുന്നത് ദക്ഷിണാഫ്രിക്കയെ ആണ്. ദക്ഷിണാഫ്രിക്ക ടൂര്‍ണമെന്‍റില്‍ കറുത്ത കുതിരകളാകുമെന്നാണ് അക്രത്തിന്‍റെ വിലയിരുത്തല്‍. ദുബായില്‍ ഒരു സ്വകാര്യ ചടങ്ങിനെത്തിയപ്പോഴാണ് അക്രം ലോകപ്പില്‍ സെമിയിലെത്താന്‍ സാധ്യതയുള്ള ടീമുകളെ പ്രവചിച്ചത്.

Latest Videos

undefined

അടുത്ത വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാനില്‍? നിര്‍ണായക സൂചന പുറത്ത്

അവസാന രണ്ട് പരമ്പരകളില്‍ പാക്കിസ്ഥാനെയും ഓസ്ട്രേലിയയെയും തകര്‍ത്ത ഇംഗ്ലണ്ടിന് അക്രം സെമി സാധ്യത കല്‍പ്പിക്കുന്നില്ലെന്നതും ശ്രദ്ധേയാണ്. ലോകകപ്പിന് മുമ്പ് പാക്കിസ്ഥാനെതിരെ നടന്ന ഏഴ് മത്സര ടി20 പരമ്പര ഇംഗ്ലണ്ട് 4-3നും ഓസ്ട്രേലിയക്കെതിരായ മൂന്ന് മത്സര പരമ്പര ഇംഗ്ലണ്ട് 2-0നും സ്വന്തമാക്കിയിരുന്നു.

പാക്കിസ്ഥാനാകട്ടെ ഏഷ്യാ കപ്പിലും ഇംഗ്ലണ്ടിനെതിരെ നാട്ടില്‍ നടന്ന പരമ്പരയിലും തോറ്റെങ്കിലും ബംഗ്ലാദേശും ന്യൂസിലന്‍ഡും ഉള്‍പ്പെട്ട ത്രിരാഷ്ടര പരമ്പര ജയിച്ചാണ് ലോകകപ്പിനെത്തുന്നത്. ഏഷ്യ കപ്പില്‍ ഫൈനല്‍ കാണാതെ പുറത്തായ ഇന്ത്യയാകട്ടെ ഇതിനുശേഷം ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരായ ടി20 പരമ്പരകള്‍ നേടി.

ടി20 ലോകകപ്പ്: കാത്തിരിപ്പിന് അവസാനം; ബുമ്രയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ

ഞായറാഴ്ച സൂപ്പര്‍ 12ലേക്കുള്ള യോഗ്യതാ പോരാട്ടത്തോടെയാണ് ലോകകപ്പ് തുടങ്ങുക. ഇന്ത്യ അടക്കം എട്ടു ടീമുള്‍ സൂപ്പര്‍ 12ലേക്ക് നേരിട്ട് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. ശ്രീലങ്കയും വെസ്റ്റ് ഇന്‍ഡീസും അടക്കം എട്ടു ടീമുകള്‍ യോഗ്യതാ പോരാട്ടം കളിച്ച് സൂപ്പര്‍ 12ലേക്ക് യോഗ്യത നേടണം. യോഗ്യതാ പോരാട്ടങ്ങളില്‍ ഗ്രൂപ്പില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകളാണ് സൂപ്പര്‍ 12ല്‍ എത്തുക. 23ന് പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: Rohit Sharma (Captain), KL Rahul (vice-captain), Virat Kohli, Suryakumar Yadav, Deepak Hooda, Rishabh Pant (wicket-keeper), Dinesh Karthik (wicket-keeper), Hardik Pandya, R. Ashwin, Yuzvendra Chahal, Axar Patel, Bhuvneshwar Kumar, Harshal Patel, Arshdeep Singh, Mohammed Shami.

click me!