സഞ്ജുവിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതതിന് പ്രതിഷേധം! ആദ്യമായി പ്രതികരിച്ച് മലയാളി താരം

By Web Team  |  First Published Sep 17, 2022, 5:03 PM IST

പന്തെറിയാന്‍ കഴിയുന്ന താരത്തെയാണ് ടീമില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചതാണെന്നായിരുന്നു സെലക്റ്റര്‍മാല്‍ നല്‍കിയ വിശദീകരണം. ഇതിനിടെ ടീമില്‍ നിന്ന് തഴഞ്ഞതിന് പിന്നാലെ ആദ്യമായി പ്രതികരിക്കുകയാണ് സഞ്ജു.


തിരുവനന്തപുരം: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു ഉള്‍പ്പെടുമെന്ന് മിക്കവരും കരുതിയിരുന്നു. കാരണം, അതിന് മുമ്പ് നടന്ന പരമ്പരകളില്‍ മികച്ച ഫോമിലായിരുന്നു സഞ്ജു. എന്നാല്‍ സഞ്ജുവിന് പകരം ദീപക് ഹൂഡ ടീമിലെത്തുകയായിരുന്നു. പന്തെറിയാന്‍ കഴിയുന്ന താരത്തെയാണ് ടീമില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചതാണെന്നായിരുന്നു സെലക്റ്റര്‍മാല്‍ നല്‍കിയ വിശദീകരണം. ഇതിനിടെ ടീമില്‍ നിന്ന് തഴഞ്ഞതിന് പിന്നാലെ ആദ്യമായി പ്രതികരിക്കുകയാണ് സഞ്ജു.

സഞ്ജുവിന്റെ വാക്കുകള്‍... ''ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം ടീമിലേക്ക് തിരിച്ചെത്താന്‍ സാധിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. പോസിറ്റീവായി ചിന്തിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. അതുകൊണ്ടുതന്നെ തന്നെ തഴഞ്ഞതിന്റെ പേരില്‍ പ്രതിഷേധം നടത്തുന്നത് ശരിയല്ല. കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരില്‍ ഒരാള്‍ക്ക് പകരം സഞ്ജു ടീമിലെത്തണമെന്നുള്ള തരത്തില്‍ വിവിധ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. രണ്ടുപേരും എന്റെ സ്വന്തം ടീമിന് വേണ്ടിയാണ് കളിക്കുന്നത്, ഞാന്‍ എന്റെ സ്വന്തം ടീമംഗങ്ങളുമായി മത്സരിച്ചാല്‍ അത് എന്റെ രാജ്യത്തെ നിരാശപ്പെടുത്തുന്നതിന് തുല്യമായിരിക്കും.'' സഞ്ജു പറഞ്ഞു. 

Latest Videos

ഇനി ക്യാപ്റ്റന്‍ സഞ്ജു; ന്യൂസിലാന്‍ഡ് എ ടീമിനെതിരെ ഇന്ത്യ എ ടീമിനെ നയിക്കും

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പരയിലെ ഒരു മത്സരം തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലാണ് നടക്കുന്നത്. എന്നാല്‍ കുറച്ച് ആരാധകര്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരുന്നു. സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താതിലാണ് പ്രതിഷേധം. സഞ്ജുവിന്റെ ചിത്രമുള്ള ടീ ഷര്‍ട്ടുകള്‍ ധരിച്ച് മത്സരം കാണാനെത്താന്‍ ആരാധകക്കൂട്ടം സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജു പ്രതികരണവുമായെത്തിയത്.

അയര്‍ലന്‍ഡിനെതിരായ രണ്ട് മത്സരങ്ങളിലും ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും വെസ്റ്റിന്‍ഡീസ്, സിംബാബ്വെ എന്നിവര്‍ക്കെതിരേയും താരം മികവുകാട്ടി. 2022ല്‍ കളിച്ച ആറ് ടി20 മത്സരങ്ങളില്‍ 44.75 ശരാശരിയില്‍ 179 റണ്‍സ് നേടി. 158.41 ആണ് സ്‌ട്രൈക്ക് റേറ്റ്.

click me!