തിരുവനന്തപുരത്തെ യാന വുമൻസ് ഹോസ്പിറ്റൽ ആൻഡ് ഫെർട്ടിലിറ്റി സെന്ററിൽ IVF, IUI, IMSI, ICSI., PESA, TESA, തുടങ്ങിയ വന്ധ്യതാ ചികിത്സകളെല്ലാം ലഭ്യമാണ്
എത്ര സങ്കീർണമായ വന്ധ്യതാപ്രശ്നമായാലും, ഏതു വിധത്തിലുള്ള സ്ത്രീരോഗമായാലും അതിവിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന ഹോസ്പിറ്റലാണ് തിരുവനന്തപുരത്തെ യാന വുമൻസ് ഹോസ്പിറ്റൽ ആൻഡ് ഫെർട്ടിലിറ്റി സെന്റർ. സ്വകാര്യ മേഖലയിൽ സ്ത്രീരോഗങ്ങൾക്കും വന്ധ്യതാ ചികിത്സയ്ക്കും മാത്രമായുള്ള ആദ്യത്തെ ആശുപത്രിയാണിത്. ഡോ. വിവേക് പോൾ വിതയത്തിലിന്റെ നേതൃത്വത്തിലുള്ള ഈ സെന്ററിലെ വന്ധ്യതാ ചികിത്സയിലെ വിജയശതമാനം 70 -80% വരെയാണ്.ഇന്ത്യയിലെ തന്നെ മികച്ച വന്ധ്യതാ ചികിത്സകരിൽ ഒരാളാണ് ഡോ. വിവേക് പോൾ. റിപ്രോഡക്ടിവ് മെഡിസിൻ, ഐവിഎഫ്, ലാപറോസ്കോപി എന്നിവയിൽ സ്പെഷ്യലൈസേഷൻ നേടിയിട്ടുള്ള ഡോ. വിവേകിന് ഹിസ്റ്ററോസ്കോപ്പി സർജറികൾ, തുടർച്ചയായ ഐവിഎഫ് പരാജയം, പുരുഷ വന്ധത്യാ ചികിത്സ, എൻഡോമെട്രിയോസിസ് ചികിത്സ എന്നീ മേഖലകളിൽ സവിശേഷ വൈദഗ്ധ്യമുണ്ട്.
കൊച്ചുള്ളൂരിൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് 17ന് പ്രവർത്തനം ആരംഭിച്ച യാന വുമൻസ് ഹോസ്പിറ്റൽ ആൻഡ് ഫെർട്ടിലിറ്റി സെന്ററിൽ കൺസൾട്ടേഷനും ആരംഭഘട്ടത്തിലെ രോഗനിർണയവും തികച്ചും സൗജന്യമാണ്. ഇതുവരെ രണ്ടായിരത്തോളം രോഗികൾക്ക് ഇവിടെ സൗജന്യ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ഐവിഎഫ് ചികിത്സ തെരഞ്ഞെടുക്കുന്ന ഘട്ടം എത്തിയാൽ മാത്രമേ പേയ്മെന്റ് നൽകേണ്ടതുള്ളു. താരതമ്യേന കുറഞ്ഞ ചിലവിൽ മികവുറ്റ വന്ധ്യതാനിവാരണ ചികിത്സ ലഭ്യമാക്കുന്ന കേന്ദ്രങ്ങളാണ് യാനാ ഐവിഎഫ് ഫെർട്ടിലിറ്റി സെന്ററുകൾ. ഐവിഎഫ് ട്രീറ്റ്മെന്റിന് 75,000 രൂപയേ ഇവിടെ ഈടാക്കുന്നുള്ളു. അതും രോഗികളുടെ സൗകര്യം അനുസരിച്ച് തവണകളായി അടക്കാനുള്ള സംവിധാനവും ഈ സെന്റർ ഒരുക്കുന്നു.
എല്ലാ സ്ത്രീരോഗങ്ങൾക്കും, സ്ത്രീകളിലും പുരുഷന്മാരിലുമുളള എല്ലാ വന്ധ്യതാ പ്രശ്നങ്ങൾക്കും ഇവിടെ മികച്ച ലഭ്യമാണ്. ദമ്പതികൾക്ക് വ്യക്തികേന്ദ്രീകൃതമായ ചികിത്സയാണ് ഇവിടെ നൽകുന്നത്. ഓരോ രോഗിക്കും ഏറ്റവും കുറഞ്ഞത് ഒരു മണിക്കൂർ അനുവദിച്ചുകൊണ്ടാണ് അപ്പോയ്ന്റ്മെന്റുകൾ നൽകുന്നത്. രോഗികളുടെ സംശയങ്ങൾക്കെല്ലാം ഉത്തരം നൽകുവാൻ ഡോക്ടർമാർ ശ്രദ്ധിക്കുന്നു. യാന ഐവിഎഫിന്റെ ഏത് സെന്ററിൽ ചികിത്സയ്ക്കെത്തുന്ന രോഗിക്കും എല്ലാ ബ്രാഞ്ചിലുമുള്ള ഡോക്ടർമാരുടെയും സാങ്കേതിക വിദഗ്ധരുടെയും സേവനം ലഭ്യമാക്കാറുണ്ട്. അതിനാൽ ഒരു ഡോക്ടറുടെയല്ല, ഒരു വിദഗ്ധ ടീമിന്റെ ചികിത്സയാണ് ഫലത്തിൽ അവർക്ക് ലഭ്യമാകുക. വന്ധ്യതയുടെ കാരണം കണ്ടെത്താനും ഏറ്റവും അനുയോജ്യമായ ചികിത്സ ഏതെന്നു തീരുമാനിക്കാനുമെല്ലാം ഒരു ടീമിന്റെ മുഴുവൻ വൈദഗ്ധ്യവും അനുഭവസമ്പത്തും ഉപയോഗിക്കപ്പെടുന്നു. രോഗികളുടെ സൗകര്യം മുൻനിർത്തി ചികിത്സക്കിടയിൽ മറ്റൊരു സെന്ററിൽ ചികിത്സ തുടരണമെന്നുണ്ടെങ്കിൽ അതും അനുവദിക്കാറുണ്ട്.
യാന ഐവിഎഫിന്റെ ടീം, ആധുനിക സൗകര്യങ്ങൾ
വന്ധ്യതാചികിത്സാരംഗത്ത് വിപുലമായ അനുഭവസമ്പത്തുള്ള ഇൻഫേർട്ടിലിറ്റി സ്പെഷ്യലിസ്റ്റുകളും എംബ്രിയോളജിസ്റ്റുകളും ലാബ് പ്രൊഫഷണലുകളും അടങ്ങുന്നതാണ് യാനാ ഐവിഎഫിന്റെ ടീം. ഈ രംഗത്തെ ഏറ്റവും ആധുനികമായ ചികിത്സാരീതികളിൽ പരിശീലനവും ലഭിച്ചിട്ടുള്ളവരാണ് ഇവർ. യാന ഐവിഎഫ് സെന്ററുകളിലെല്ലാം അത്യാധുനിക ചികിത്സാ സംവിധാനങ്ങളെല്ലാമുണ്ട്. അതുകൊണ്ടുതന്നെ സങ്കീർണമായ കേസുകളും ചികിത്സിച്ചു ഫലപ്രാപ്തി നേടാൻ പ്രയാസമുള്ള കേസുകളും ഈ സെന്ററുകൾ ഉപേക്ഷിക്കാറില്ല. മികച്ച വിജയ ശതമാനവും യാന ഐവിഎഫ് സെന്ററുകൾക്കുണ്ട്. വന്ധ്യതാ പ്രശ്നങ്ങളും മറ്റ് ആരോഗ്യ പ്രശ്നങ്ങളും കണ്ടെത്തുന്നതിനുള്ള ഏറ്റവും ആധുനികമായ രോഗ നിർണയ സംവിധാനങ്ങൾ യാന ഐവിഎഫ് സെന്ററുകളിലുണ്ട്.
തിരുവനന്തപുരത്തെ യാന വുമൻസ് ഹോസ്പിറ്റൽ ആൻഡ് ഫെർട്ടിലിറ്റി സെന്ററിൽ IVF, IUI, IMSI, ICSI., PESA, TESA, തുടങ്ങിയ വന്ധ്യതാ ചികിത്സകളെല്ലാം ലഭ്യമാണ്. കൂടാതെ ഓവുലേഷൻ ഇൻഡക്ഷൻ, ഹോർമോണൽ ഇവാലുവേഷൻ, സെമൻ അനാലിസിസ്, സ്പേം വയബിലിറ്റി ടെസ്റ്റിംഗ്, ഹോസ് ടെസ്റ്റ്, സ്പേം ഫംഗ്ഷൻ ടെസ്റ്റ്, ഓവം പിക് അപ്, എംബ്രിയോ ട്രാൻസ്ഫർ, സ്പേം/ഓസൈറ്റ്സ് എംബ്രിയോ സൈറോപ്രിസർവേഷൻ, ഫ്രോസൺ എംബ്രിയോ ട്രാൻസ്ഫർ, ഡോപ്ലാർ അൾട്രാസൗണ്ട് ഫോർ വെരിക്കോസിൽ, മൈക്രോസർജിക്കൽ വെരിക്കോസെക്ടമി, സ്പേം ഫ്രീസിംഗ്, പി.ജി.എസ്, പുരുഷ ലൈംഗിക പ്രശ്നങ്ങൾക്കുള്ള ചികിത്സകൾ തുടങ്ങിയ ചികിത്സകളും യാന ഐവിഎഫ് സെന്ററുകളിൽ ലഭ്യമാണ്. ദമ്പതികൾക്ക് കൗൺസലിംഗ് സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്. വന്ധ്യതയുമായി ബന്ധപ്പെട്ട് ആരോഗ്യപ്രശ്നങ്ങളെ അടിസ്ഥാനമാക്കി നിരവധി ബോധവൽക്കരണ പരിപാടികളും യാന വുമൻസ് ഹോസ്പിറ്റൽ ആൻഡ് ഫെർട്ടിലിറ്റി നടത്തുന്നുണ്ട്.
താരതമ്യേന മിതമായ ചികിത്സാ നിരക്കും വിദഗ്ധ ചികിത്സയുമാണ് യാന ഐവിഎഫ് സെന്ററുകളെ വ്യത്യസ്തമാക്കുന്നത്. നിങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ ഏതുമാകട്ടെ, ഡോ. വിവേക് പോൾ വിതയത്തിലിന്റെ നേതൃത്വത്തിൽ യാന വുമൻസ് ഹോസ്പിറ്റൽ ആൻഡ് ഫെർട്ടിലിറ്റി സെന്ററിൽ നിങ്ങൾക്ക് വിദഗ്ധ ചികിത്സയും പരിചരണവും ലഭ്യമാണ്. വന്ധ്യതാ പ്രശ്നങ്ങളുമായി ഇവിടെ എത്തുന്ന ഓരോ രോഗിക്കും ഏറ്റവും യോജിച്ച ചികിത്സാരീതികൾ കണ്ടെത്തി, ആ ചികിത്സ മികവോടെ നൽകിക്കൊണ്ട് അവരുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുകയാണ് ഡോ. വിവേക് പോൾ വിതയത്തിലിന്റെ നേതൃത്വത്തിൽ യാന വുമൻസ് ഹോസ്പിറ്റൽ ആൻഡ് ഫെർട്ടിലിറ്റി സെന്റർ.
കൂടുതൽ വിവരങ്ങൾക്ക് : https://yanaivf.com/yana-womens-hospital-and-fertility-centre/
ഫോൺ: +91 9995777217 / 0471 351 1111