ചൈന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഇസഡ് 20 ഹെലികോപ്ടറ്‍ പറത്തുന്ന ഫെങ്കാന്‍റെ ചിത്രമാണ് വൈറലായിട്ടുള്ളത്.
സമൂഹമാധ്യമങ്ങളില്‍ വൈറലായി ചൈനീസ് സേനയുടെ വനിതാ ഹെലികോപ്ടര്‍ പൈലറ്റിന്‍റെ ചിത്രം. പീപ്പിൾസ് ലിബറേഷൻ ആർമി പരിശീലനം നല്‍കിയ ആദ്യത്തെ പൈലറ്റുമാരില്‍ ഒരാളായ സു ഫെങ്കാൻറെ ചിത്രങ്ങളാണ് വൈറലാവുന്നത്. ചൈന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഇസഡ് 20 ഹെലികോപ്ടറ്‍ പറത്തുന്ന ഫെങ്കാന്‍റെ ചിത്രമാണ് വൈറലായിട്ടുള്ളത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ 75ാം ഗ്രൂപ്പിന്‍റെ ഭാഗമാണ് സു ഫെങ്കാന്‍. കഴിഞ്ഞ വര്‍ഷം ജൂണിലാണ് സു ഫെങ്കാന്‍ അടക്കമുള്ള വനിതാ ഹെലികോപ്ടര്‍ പൈലറ്റുമാര്‍ പരിശീലനം പൂര്‍ത്തിയാക്കിയത്.
1990 ഒക്ടോബറില്‍ ജനിച്ച സു ഫെങ്കാന്‍റെ സൈനിക വേഷത്തിലുള്ള ചിത്രങ്ങള്‍ അന്നും വൈറലായിരുന്നു. ചൈനീസ് ഔദ്യോഗിക മാധ്യമമാണ് സു ഫെങ്കാന്‍റെ പുതിയ ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. 2017 സെപ്തംബറിലാണ് സു ഫെങ്കാന്‍ സൈന്യത്തില്‍ ചേരുന്നത്. ചൈനീസ് സേനയുടെ ആദ്യ വനിതാ ഹെലികോപ്ടര്‍ പൈലറ്റുമാരായ പത്ത് പേരില്‍ ഒരാളാണ് സു. സേനാംഗങ്ങള്‍ക്കായി നടത്തുന്ന ഈഗിള്‍ കപ്പ് മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനം നേടിയ വനിത കൂടിയാണ് സു.
പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ ഏവിയേഷന്‍ അക്കാദമിയിലെ തനിച്ച് ഹെലികോപ്ടര്‍ ഓടിക്കുന്ന ആദ്യ വനിതാ പൈലറ്റെന്ന നേട്ടവും സു പരിശീലന കാലയളവില്‍ നേടിയിരുന്നു. 2017ല്‍ ചൈനയിലെ ഹൈസ്കൂളുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 120000 പേരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സു ഫെങ്കാനെ സൌന്ദര്യത്തിന്‍റെ പേരില്‍ അന്തര്‍ ദേശീയ മാധ്യമങ്ങളും വാര്‍ത്തയാക്കിയിരുന്നു.
യുഎസ് നിര്‍മ്മിതമായ എസ് 70 ബ്ലാക്ക് ഹാക്കിനോട് രൂപ സാദ്യശ്യമുള്ള ഹെലികോപ്ടറാണ് ചൈനയുടെ ഇസഡ് 20 ഹെലികോപ്ടര്‍. ഇസഡ്-20 എസ് 70 ബ്ലാക്ക് ഹാക്കിന്‍റെ റിവേഴ്സ് എന്‍ജിനിയറിംഗ് പതിപ്പാണെന്നും വിദഗ്ധര്‍ വാദിക്കുന്നുണ്ട്. എഞ്ചിൻ, ഏവിയോണിക്‌സ്, ഇലക്ട്രോണിക്‌സ്, സെൻസർ കോൺഫിഗറേഷൻ എന്നിവയില്‍ കൂടുതല്‍ മികച്ച നിലയിലാണ് ഇസഡ് 20 രൂപപ്പെടുത്തിയിരിക്കുന്നതെന്നാണ് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍ അവകാശപ്പെടുന്നത്.