അന്ന് കുട്ടികളില്ലാത്തതിന് പരിഹാസം, 74-ാം വയസില്‍ ഇരട്ടക്കുട്ടികളെ കിട്ടിയപ്പോഴും പരിഹാസം!

By Web Team  |  First Published Nov 13, 2019, 4:20 PM IST

അമ്മയാകുക എന്ന സ്വപ്നം 74-ാം വയസില്‍ സ്വന്തമാക്കി ലോകറെക്കോര്‍ഡ് നേടിയ മങ്കയമ്മയുടെ വാര്‍ത്ത മാധ്യമങ്ങള്‍ ആഘോഷിച്ചതാണ്. വര്‍ഷങ്ങളായി  ആന്ധ്രാ സ്വദേശികളായ മങ്കയമ്മയ്ക്കും രാജ റാവുവിനും കുട്ടികള്‍ ഇല്ലായിരുന്നു. ഇതിന്‍റെ പേരില്‍ നാട്ടുകരുടെ കുത്തുവാക്കുകളും പരിഹാസവും അവഗണനയും ധാരാളം അവര്‍ അനുഭവിക്കുകയും ചെയ്തു. 


അമ്മയാകുക എന്ന സ്വപ്നം 74-ാം വയസില്‍ സ്വന്തമാക്കി ലോകറെക്കോര്‍ഡ് നേടിയ മങ്കയമ്മയുടെ വാര്‍ത്ത മാധ്യമങ്ങള്‍ ആഘോഷിച്ചതാണ്. വര്‍ഷങ്ങളായി ആന്ധ്രാ സ്വദേശികളായ മങ്കയമ്മയ്ക്കും രാജ റാവുവിനും കുട്ടികള്‍ ഇല്ലായിരുന്നു. ഇതിന്‍റെ പേരില്‍ നാട്ടുകരുടെ കുത്തുവാക്കുകളും പരിഹാസവും അവഗണനയും ധാരാളം അവര്‍ അനുഭവിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഐവിഎഫ് ചികിത്സ ചെയ്യാന്‍ അവര്‍ തീരുമാനിച്ചത്. സെപ്റ്റംബര്‍ അഞ്ചിനായിരുന്നു ആന്ധ്ര സ്വദേശികളായ ഇവര്‍ക്ക് ഐവിഎഫ് ചികിത്സയിലൂടെ ഇരട്ട പെണ്‍കുട്ടികള്‍ ജനിച്ചത്. 

74-ാം വയസില്‍ അമ്മയായതോടെയാണ് മങ്കയമ്മ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ അമ്മയെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. മാധ്യമങ്ങള്‍ അവരെ ആഘോഷിച്ചപ്പോഴും പരിഹാസത്തിന്‍റെയും അധിക്ഷേപത്തിന്‍റെ  നാളുകള്‍ അവരെ പിന്‍തുടര്‍ന്നുകൊണ്ടിരുന്നു. അന്ന് കുട്ടികള്‍ ഇല്ലാത്തതിന്‍റെ പേരിലാണെങ്കില്‍ ഇന്ന് ഈ പ്രായത്തില്‍ കുട്ടികള്‍ ഉണ്ടായതിന്‍റെ പേരിലാണ് ദമ്പതികള്‍ പരിഹാസവംു അധിക്ഷേപവും അവഗണനയും നേരിടുന്നത്. ഒടുവില്‍ അവര്‍ നാടുവിട്ടു. അവര്‍  എവിടെയാണെന്ന് ഇപ്പോള്‍ ആര്‍ക്കും അറിയില്ല.   

Latest Videos

undefined

ജനുവരിയിലായിരുന്നു മങ്കയമ്മ ഇരട്ടപെണ്‍കുട്ടികളെ ഗര്‍ഭം ധരിച്ചത്. സിസേറിയനിലൂടെയായിരുന്നു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. പ്രായം കൂടി പ്രസവിച്ചതിനെ തുടര്‍ന്ന് ഉണ്ടായ കടുത്ത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളാണ് സ്ട്രോക്കിലേയ്ക്ക് വരെ നയിച്ചിരുന്നു. ഇപ്പോള്‍ മങ്കയമ്മയും രാജയും ഇവരുടെ രണ്ട് ഓമനകളും എവിടെയെന്ന് ആര്‍ക്കും അറിയില്ല. 

ആരുടെയും ശല്യമില്ലാതെ ജീവിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. മാധ്യമങ്ങളുടെ ഇടപ്പെടല്‍ പോലും അവരെ അസ്വസ്ഥരാക്കിയിരുന്നു. നാട്ടുകാരുടെയും ബന്ധുക്കളുടെയും ഭാഗത്ത് നിന്ന് അത്രമാത്രം വേദന അനുഭവിച്ചതുകൊണ്ടാകണം അവര്‍ പലായനം ചെയ്തത് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

കുഞ്ഞുങ്ങള്‍ ഇല്ലാതിരുന്ന കാലത്തും അവര്‍ ഇതുപോലെ ബാഗുമെടുത്ത് നാടുവിട്ടിരുന്നു. അന്ന് കുഞ്ഞുങ്ങള്‍ ഇല്ലാത്തതിന്‍രെ പേരില്‍ ബന്ധുക്കളും നാട്ടുകാരും അവരെ ഒറ്റപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ചികിത്സയിലൂടെ കുഞ്ഞുണ്ടായ കാര്യം  വാര്‍ത്തകളിലൂടെ അറിഞ്ഞ നാട്ടുകാര്‍ അതിന്‍റെ പേരില്‍ പരിഹസിക്കാന്‍ തുടങ്ങി. തുടര്‍ന്നാണ് അവര്‍ പലായനം ചെയ്തത്. അവരെ ഫോണിലൂടെ പോലും ബന്ധപ്പെടാന്‍ ആര്‍ക്കും കഴിഞ്ഞില്ല. 

 


 

click me!