കണ്ണൂര്‍ പട്ടണത്തിലോ അതിന് ചുറ്റുമുള്ളവര്‍ക്കോ ഇനി ഈ പേടി വേണ്ട. കാരണം കണ്ണൂരിലെ മയ്യിലില്‍ സ്ത്രീകള്‍ തന്നെ നേരിട്ട് നടത്തുന്ന മൊബൈല്‍ റിപ്പയറിംഗ് ഷോപ്പുണ്ട്. 'ഷീ-ടെക്' എന്ന കടയിലെ മുഴുവൻ കാര്യങ്ങള്‍ നോക്കുന്നതും, റിപ്പയറിംഗ് അടക്കമുള്ള വര്‍ക്കുകളെല്ലാം ചെയ്യുന്നതും എല്ലാം ഈ ചേച്ചിമാരാണ്.
മൊബൈല്‍ ഫോണിന് എന്തെങ്കിലും പ്രശ്നം പറ്റിയാല്‍ സ്ത്രീകളാണെങ്കില്‍ അവര്‍ക്ക് പരിചയമില്ലാത്തവരുടെ കൈവശം ഫോണ്‍ ശരിയാക്കാൻ കൊടുക്കാൻ പേടിയാണ്. ഫോണിലുള്ള സ്വകാര്യ ഫോട്ടോകളോ വീഡിയോകളോ മറ്റോ പുറത്തുപോകുമെന്നതാണ് ഇവരെ സംബന്ധിച്ചുള്ള പേടി. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട് എന്നത് തന്നെ ഈ പേടിയുടെ ആധാരം.
എന്തായാലും കണ്ണൂര്‍ പട്ടണത്തിലോ അതിന് ചുറ്റുമുള്ളവര്‍ക്കോ ഇനി ഈ പേടി വേണ്ട. കാരണം കണ്ണൂരിലെ മയ്യിലില്‍ സ്ത്രീകള്‍ തന്നെ നേരിട്ട് നടത്തുന്ന മൊബൈല്‍ റിപ്പയറിംഗ് ഷോപ്പുണ്ട്. 'ഷീ-ടെക്' എന്ന കടയിലെ മുഴുവൻ കാര്യങ്ങള്‍ നോക്കുന്നതും, റിപ്പയറിംഗ് അടക്കമുള്ള വര്‍ക്കുകളെല്ലാം ചെയ്യുന്നതും എല്ലാം ഈ ചേച്ചിമാരാണ്.
കുടുംബശ്രീ പ്രവര്‍ത്തകരാണ് ഈ മിടുക്കികളായ ചേച്ചിമാര്‍. നേരത്തെ മറ്റ് ജോലികള്‍ക്കൊന്നും പോയിരുന്നില്ല. ഉന്നത വിദ്യാഭ്യാസവുമില്ല. ഇവര്‍ക്ക് പഞ്ചായത്താണ് മൊബൈല്‍ റിപ്പയറിംഗില്‍ പരിശീലനം നല്‍കിയത്. ആദ്യമൊക്കെ തങ്ങള്‍ക്കിത് വഴങ്ങുമോയെന്ന് അവര്‍ക്ക് തന്നെ പേടിയായിരുന്നുവത്രേ. പക്ഷേ പതിയെ പിടിച്ചുകയറി. പരിശീലനത്തില്‍ റിപ്പയറിംഗ് പഠിച്ച പതിനെട്ട് പേരില്‍ അഞ്ച് പേര്‍ ചേര്‍ന്നാണ് കടയിട്ടിരിക്കുന്നത്.
പുരുഷന്മാര്‍ മാത്രം ചെയ്യുന്ന തൊഴിലാണ്, നിങ്ങളെക്കൊണ്ട് ഇത് പറ്റില്ല, വല്ല തയ്യല്‍ മെഷീനും വാങ്ങിച്ചിട്ട് കട നടത്തൂ, നിങ്ങളുടെ അടുത്ത് ആരും ഫോണ്‍ ശരിയാക്കാൻ തരില്ല എന്ന് തുടങ്ങി ഇവരെ നിരുത്സാഹപ്പെടുത്തിയവര്‍ ഏറെ. പക്ഷേ ഇപ്പോള്‍ കഥയൊക്കെ മാറി. ഇവര്‍ക്കും വര്‍ക്കുകള്‍ കിട്ടാൻ തുടങ്ങി. അധികവും ഇപ്പറഞ്ഞത് പോലെ തന്നെ സ്ത്രീകളാണ് ഇവരുടെ കസ്റ്റമേഴ്സ്. കാരണം അവര്‍ക്ക് വിശ്വസിച്ച് അവരുടെ ഫോണ്‍ ഏല്‍പിക്കാൻ ഇതിലും നല്ലൊരിടമില്ലല്ലോ.
ഫോണ്‍ മാത്രമല്ല സ്മാര്‍ട്ട് വാച്ചും ടാബും ഒക്കെ റിപ്പയര്‍ ചെയ്ത് കൊടുക്കും. കൂടുതല്‍ വര്‍ക്ക് കിട്ടുംതോറും എക്സ്പീരിയൻസ് കൂടുന്നു, അത് ആത്മവിശ്വാസം പകരുന്നു എന്നാണിവര്‍ പറയുന്നത്.
വ്യത്യസ്തവും ഏറെ പ്രചോദനം നല്‍കുന്നതുമായ ഈ വാര്‍ത്തയുടെ വീഡിയോ അവതരണം കാണാം...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-