' ഭക്ഷണം കഴിച്ച് കൊണ്ട് തന്നെ ഭാരം കുറയ്ക്കുകയാണ് വേണ്ടത്. അല്ലാതെ പട്ടിണി കിടന്ന് ഭാരം കുറയ്ക്കുന്നത് ദോഷം ചെയ്യും. പോഷകഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ച് കൊണ്ട് വെയിറ്റ് കുറയ്ക്കുക. പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്...' - അഞ്ചു പറയുന്നു
സ്ത്രീകൾ ജിമ്മിൽ പോകുന്നത് നല്ലതല്ല... പെണ്ണുങ്ങൾ ജിമ്മിൽ പോയാൽ ആണുങ്ങളെപ്പോലെ മസിൽ വയ്ക്കും... ഇതൊന്നും പെണ്ണിന് ചേരുന്നതല്ല എന്നിങ്ങനെ നിരവധി സന്ദേശങ്ങൾ സോഷ്യൽ മീഡിയയിലൂടെ നിങ്ങൾ കാണാറുണ്ടാകും. വാസ്തവത്തിൽ സ്ത്രീകൾ ജിമ്മിൽ പോയാൽ മസിൽ വയ്ക്കുമോ? സ്ത്രീകൾക്ക് എന്താ ജിമ്മിൽ പോകാൻ പാടില്ലേ?. ഈ വനിതാദിനത്തിൽ ഇതിനെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഫിറ്റ്നസ് ട്രെയിനറായ അഞ്ചു പുത്തൻപുരക്കൽ.
വെയിറ്റ് ഗെയിനിലൂടെ തുടക്കം...
ശരിക്കും പറഞ്ഞാൽ വെയിറ്റ് ഗെയിനിലൂടെയാണ് തുടക്കം എന്ന് പറയാം. അഞ്ച് തവണ മിസ് കേരളയായി, മൂന്ന് തവണ മിസ് ട്രിവാൻഡ്രം ആയി എന്നതാണ് fitness മേഖലയിലെ എന്റെ പ്രധാനപ്പെട്ട നേട്ടങ്ങൾ. സഹോദരൻ വിനോദിന് വണ്ണം കുറയ്ക്കേണ്ടതായ ആവശ്യവുമുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ ജിമ്മിൽ പോവാൻ തീരുമാനിച്ചു. മൂന്ന് നാല് മാസം കൊണ്ട് വണ്ണം വച്ചു. 50 കിലോ ഭാരം വന്നു. അതിന് ശേഷം സഹോദരനാണ് മത്സരത്തിന് വേണ്ടി കൂടുതൽ പിന്തുണ നൽകിയത്. എന്റെ കോച്ചിന്റെ സഹായത്തോടെയാണ് ഫിറ്റ്സ് യാത്ര തുടങ്ങിയത്.
മത്സരങ്ങൾ...
മൂന്ന് നാല് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ശരിക്കും ആത്മവിശ്വാസം വന്നു. അതിന് ശേഷം സർട്ടിഫിക്കേഷൻ എടുക്കണമെന്ന താൽപ്പര്യം വന്നു. നിരവധി സ്ത്രീകളെ ആഗ്രഹിക്കുന്ന ഒരു ഫിറ്റ്നസ് ട്രെയിനർ ആകണം എന്നത് ഏറെ നാളത്തെ ആഗ്രഹമായിരുന്നു. അങ്ങനെ നാല് വർഷത്തെ പ്രവർത്തി പരിജയം കൊണ്ടാണ് ഒരു ജിം തുടങ്ങുന്നത്. തിരുവനന്തപുരം കുമാരപുരത്ത് 'ഫിറ്റ് ആർക്ക് ഫിറ്റ്നസ് ഹബ്ബ്' എന്ന ജിം ഇപ്പോൾ വിജയകരമായി നടത്തി കൊണ്ട് പോവുകയാണ്.
സ്ത്രീകൾക്ക് മസിൽ വരുമോ?
ഒരിക്കലും ഇല്ല. അതൊക്കെ തെറ്റാണ്. വെയ്റ്റ് ലിഫ്റ്റ് ചെയ്യുന്നതിലൂടെ ശരീരഭാഗത്തെ ഫാറ്റ് കുറയ്ക്കുകയാണ് ചെയ്യുന്നത്. അല്ലാതെ മസിൽ വരില്ല. ശരീരം ഫിറ്റായിരിക്കുകയാണ് ചെയ്യുന്നത്. വെയിറ്റ് എടുക്കുന്നത് കൊണ്ടോ മെഷീൻ ഉപയോഗിക്കുന്നതോ കൊണ്ടോ മസിൽ വരില്ല. ഫാറ്റ് കുറച്ച് ശരീരം ഫിറ്റാക്കുകയാണ് ചെയ്യുന്നത്. അത് പോലെ തന്നെ പ്രോട്ടീൻ പൗഡർ കഴിക്കുന്നതിലും പ്രശ്നമില്ല. ദിവസവും ശരീരത്തിന് ആവശ്യമായ അളവിൽ പ്രോട്ടീൻ ലഭിക്കണം.
ഡയറ്റ്...
ഭക്ഷണം കഴിച്ച് കൊണ്ട് തന്നെ ഭാരം കുറയ്ക്കുകയാണ് വേണ്ടത്. അല്ലാതെ പട്ടിണി കിടന്ന് കൊണ്ട് ഭാരം കുറയ്ക്കുന്നത് ദോഷം ചെയ്യും. പോഷകഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ച് കൊണ്ട് തന്നെ വെയിറ്റ് കുറയ്ക്കുക. പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്.
ആളുകളുടെ പ്രതികരണം...
ജിം തുടങ്ങിയപ്പോൾ ചെറിയൊരു പേടിയുണ്ടായിരുന്നു. പലരും എങ്ങനെ പ്രതികരിക്കുമെന്നുള്ളത്. എന്നാൽ എല്ലാവരിലും നിന്നും പോസിറ്റീവ് പ്രതികരണമാണ് ലഭിച്ചത്.
സ്വപ്നങ്ങൾ എന്തൊക്കെ?....
അടുത്ത വർഷം ഒരു ജിം കൂടി തുടങ്ങണമെന്ന് ആഗ്രഹമുണ്ട്. ഇനിയു കൂടുതൽ മത്സരങ്ങളിൽ പങ്കെടുക്കണമെന്നുണ്ട്. പോസിറ്റീവായി സന്തോഷത്തോടെ പോകാനാണ് ആഗ്രഹം.
വനിതാദിനത്തിൽ പറയാനുള്ളത്...
പ്രായം കൂടി കഴിഞ്ഞാൽ വയസായി ഇനി ഒന്നിനും പറ്റില്ല എന്നൊക്കെയുള്ള ചിന്ത മനസിൽ നിന്നും മാറ്റുകയാണ് പ്രധാനമായി വേണ്ടത്. എപ്പോഴും ഹെൽത്തിയായിരിക്കാൻ ശ്രമിക്കണം. നമ്മുടെ പാഷൻ എന്താണ് അതിന് കൂടുതൽ പ്രധാന്യം കൊടുക്കുക. പോസിറ്റീവായി എനർജിയോടെയിരിക്കാൻ ശ്രമിക്കുക.
പ്രൊഫഷണലി എച്ച്ആർ കൂടിയാണ്...
ജിം മാത്രമല്ല എച്ച്ആർ മാനേജർ കൂടിയാണ്. Phoenixwings HR Solutions എന്ന സ്ഥാപനത്തിൽ എച്ച്ആർ മാനേജറായി ജോലി ചെയ്ത് വരുന്നു. രണ്ട് ജോലിയും വളരെ സന്തോഷത്തെയാണ് ചെയ്ത് പോകുന്നത്.
മുലപ്പാൽ കൊണ്ട് പുത്തൻ ആഭരണങ്ങൾ നിർമ്മിച്ച് അരുണ ദീപക്