സ്ത്രീകള്‍ അറിയാൻ; ഗൈനക്കോളജിസ്റ്റിനെ കണ്ടേ മതിയാകൂ എന്ന് സൂചിപ്പിക്കുന്ന ലക്ഷണങ്ങള്‍...

By Web Team  |  First Published Nov 27, 2023, 9:36 PM IST

സ്ത്രീകള്‍ക്കാണെങ്കില്‍ അവരുടേത് മാത്രമായ ആരോഗ്യപ്രശ്നങ്ങളും ഏറെയാണ്. ഇത്തരത്തില്‍ സ്ത്രീകളില്‍ കണ്ടേക്കാവുന്ന ചില ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളെ പറ്റിയാണ് പറയുന്നത്. ഈ പ്രശ്നങ്ങള്‍ കാണുന്നപക്ഷം വൈകാതെ തന്നെ ഗൈനക്കോളജിസ്റ്റിനെ കാണേണ്ടതുമാണ്.


ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ ആശയക്കുഴപ്പങ്ങളും സംശയങ്ങളും തെറ്റിദ്ധാരണകളുമെല്ലാം കൊണ്ടുനടക്കുന്നവരാണ് സ്ത്രീകള്‍. പലപ്പോഴും ആരോഗ്യപ്രശ്നങ്ങളോ പ്രയാസങ്ങളോ കാര്യമായി എടുക്കാതെ പിന്നീട് സങ്കീര്‍ണമായ ശേഷം ചികിത്സ പോലും ഫലിക്കാത്ത അവസ്ഥയില്‍ വരെ എത്തിക്കുന്നവരും ഏറെയും സ്ത്രീകളാണ്. കുടുംബത്തിലെ മറ്റുള്ള എല്ലാവരുടെയും ആരോഗ്യകാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും അതേസമയം തന്‍റെ ആരോഗ്യകാര്യങ്ങള്‍ക്ക് അത്ര പ്രാധാന്യം നല്‍കാതിരിക്കുകയും ചെയ്യുന്ന മനോഭാവമാണ് മിക്ക സ്ത്രീകള്‍ക്കും വിനയാകുന്നത്. 

സ്ത്രീകള്‍ക്കാണെങ്കില്‍ അവരുടേത് മാത്രമായ ആരോഗ്യപ്രശ്നങ്ങളും ഏറെയാണ്. ഇത്തരത്തില്‍ സ്ത്രീകളില്‍ കണ്ടേക്കാവുന്ന ചില ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളെ പറ്റിയാണ് പറയുന്നത്. ഈ പ്രശ്നങ്ങള്‍ കാണുന്നപക്ഷം വൈകാതെ തന്നെ ഗൈനക്കോളജിസ്റ്റിനെ കാണേണ്ടതുമാണ്.

Latest Videos

undefined

ഒന്ന്...

ആര്‍ത്തവ ക്രമക്കേടുകള്‍ പതിവാകുന്നതാണ് ശ്രദ്ധിക്കേണ്ട ഒരവസ്ഥ. ആര്‍ത്തവത്തിന്‍റെ സമയം, രക്തസ്രാവത്തിന്‍റെ തോത്, വേദന എന്നിങ്ങനെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണം. എന്തെങ്കിലും അസാധാരണത്വം തോന്നിയാല്‍ അത് തുടര്‍ന്നുള്ള മാസങ്ങളിലും കണ്ടാല്‍ പെട്ടെന്ന് തന്നെ ഗൈനക്കോളദിസ്റ്റിനെ കാണണം. അതുപോലെ ആര്‍ത്തവമില്ലാതിരിക്കുന്ന അവസ്ഥ, ഇടയ്ക്ക് മാത്രം വരുന്നത്- തുടങ്ങിയ പ്രശ്നങ്ങളും ശ്രദ്ധിക്കണം. 

രണ്ട്...

സ്വകാര്യഭാഗത്ത് വേദന അനുഭവപ്പെടുന്നതും അതുപോലെ അസ്വസ്ഥത തോന്നുന്നതുമെല്ലാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തന്നെയാണ്. ലൈംഗികവേഴ്ചയ്ക്കിടെ വേദന തോന്നുന്നതും പരിശോധിക്കേണ്ട കാര്യം തന്നെ. 

മൂന്ന്...

സ്ത്രീകളില്‍ ചെറിയ രീതിയില്‍ വെള്ളപ്പോക്ക് ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ അസാധാരണമായ രീതിയില്‍ വെള്ളപ്പോക്ക് കാണുന്നപക്ഷവും ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധിക്കേണ്ടത് നിര്‍ബന്ധമാണ്.

നാല്...

ലൈംഗികജീവിതത്തില്‍ പ്രശ്നങ്ങള്‍ - എന്നുവച്ചാല്‍ വേദന, താല്‍പര്യക്കുറവ് എന്നിങ്ങനെ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിട്ടാലും ഗൈനക്കോളജിസ്റ്റിനെ കാണുന്നതാണ് നല്ലത്. 

അഞ്ച്...

മൂത്രാശയ അണുബാധ- അതുപോലുള്ള ലക്ഷണങ്ങള്‍ എന്നിവ കണ്ടാലും വൈകാതെ ഗൈനക്കോളജിസ്റ്റിനെ കാണണം. മൂത്രമൊഴിക്കുമ്പോള്‍ വേദന- എരിച്ചില്‍, ചൊറിച്ചില്‍, അടിവയറ്റില്‍ വേദന, മറ്റെന്തെങ്കിലും അണുബാധ എന്നിവ കണ്ടാലും പരിശോധന നിര്‍ബന്ധം തന്നെ.

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ പ്രത്യുത്പാദന വ്യവസ്ഥയെ അടക്കം ബാധിക്കുന്ന പല രോഗങ്ങളുടെയും ആരോഗ്യപ്രശ്നങ്ങളുടെയും ലക്ഷണങ്ങളാകാമെന്നതിനാലാണ് ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധിക്കണമെന്ന് നിര്‍ദേശിക്കുന്നത്. നിസാരമായത് മുതല്‍ ഏറെ ഗൗരവമുള്ള പ്രശ്നങ്ങള്‍ വരെയാകാമെന്നതിനാല്‍ ഡോക്ടറെ കാണുന്നത് ഒഴിവാക്കരുതേ.

Also Read:- വായില്‍ കാണുന്ന ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്; അവ നല്‍കുന്ന സൂചനകള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!