പാരാഗ്ലൈഡിങ് ചെയ്യുന്ന തന്‍റെ മുത്തശ്ശിയുടെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ ആണ് യുവതി പങ്കുവച്ചത്. പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിച്ചുകൊണ്ട് ഒരു ഭയവുമില്ലാതെ പാരാഗ്ലൈഡിങ് ചെയ്യുന്ന മുത്തശ്ശിയെ ആണ് വീഡിയോയില്‍ കാണുന്നത്.
സാഹസിക വിനോദങ്ങൾ ഇഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. അത്തരത്തില്‍ പാരാഗ്ലൈഡിങ് ആസ്വദിക്കുന്ന പലരുടെയും ദൃശ്യങ്ങള്‍ നാം കണ്ടിട്ടുമുണ്ട്. എന്നാല്‍ ഇവിടെയിതാ പാരാഗ്ലൈഡിങ് ചെയ്യുന്ന ഒരു 80-കാരിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മരിച്ചുപോയ തന്‍റെ മുത്തശ്ശിയുടെ പഴയ വീഡിയോ പങ്കുവച്ചിരിക്കുകയാണ് സെലീന മൊസസ് എന്ന യുവതി.
പാരാഗ്ലൈഡിങ് ചെയ്യുന്ന തന്‍റെ മുത്തശ്ശിയുടെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ ആണ് യുവതി പങ്കുവച്ചത്. പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിച്ചുകൊണ്ട് ഒരു ഭയവുമില്ലാതെ പാരാഗ്ലൈഡിങ് ചെയ്യുന്ന മുത്തശ്ശിയെ ആണ് വീഡിയോയില്‍ കാണുന്നത്.
'പ്രായം വെറും നമ്പര്‍ മാത്രം. എന്‍റെ മുത്തശ്ശി അത് തെളിയിച്ചതാണ്. എന്‍റെ മുത്തശ്ശിക്ക് 80 വയസ്സുള്ളപ്പോഴാണ് അവര്‍ പാരാഗ്ലൈഡിങ് ചെയ്തത്. ഈ പഴയ വീഡീയോ എന്‍റെ ഫോണിലെ ഗ്യാലറിയില്‍ കണ്ടപ്പോള്‍ ഷെയര്‍ ചെയ്യാതിരിക്കാന്‍ തോന്നിയില്ല'- വീഡിയോ പങ്കുവച്ചുകൊണ്ട് യുവതി കുറിച്ചു.
ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മുത്തശ്ശി മരിച്ചത്. നാല് മില്യണില്‍ അധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. ശരിക്കും പ്രചോദനം നല്‍കുന്ന വീഡിയോ എന്നാണ് പലരും കമന്‍റ് ചെയ്തത്.
അതേസമയം, ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നായ വിക്ടോറിയ വെള്ളച്ചാട്ടം താഴേക്ക് പതിക്കാനാരംഭിക്കുന്ന ഭാഗത്ത് കമഴ്ന്നുകിടന്ന് ഒഴുക്ക് ആസ്വദിക്കുന്ന ഒരു വിനോദ സഞ്ചാരിയുടെ വീഡിയോ ആണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പതിനഞ്ച് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ നാല് ദിവസത്തിനുള്ളില്‍ നേടിയത് 22 കോടിയിലേറെ വ്യൂസാണ്. വിനോദസഞ്ചാരത്തിനെത്തിയ യുവതിയാണ് ഇത്തരമൊരു സാഹസികതയ്ക്ക് മുതിര്‍ന്നത്.
മുകളില്‍ നിന്ന് താഴേയ്ക്ക് ശക്തിക്ക് ഒഴുകുന്ന വെള്ളച്ചാട്ടത്തിന്‍റെ ഏറ്റവും അറ്റത്ത് കമഴ്ന്നുകിടന്നുകൊണ്ട് ഒഴുക്ക് ആസ്വദിക്കുകയായിരുന്നു ഇവര്‍. വിയേഡ് ആന്‍ഡ് ടെറിഫൈയിങ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്. "380 അടി ഉയരത്തില്‍ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിനൊപ്പം നില്‍ക്കുന്നത് വലിയൊരു സംഗതിയാണെന്ന് മനസിലായി"- എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
Also Read: 'ക്യൂട്ട് അമ്മൂമ്മ'യുടെ ആദ്യ വിമാനയാത്ര; വീഡിയോ വൈറലായതോടെ അമ്മൂമ്മ താരമായി