ഡിവോഴ്സ് ആഘോഷിക്കാൻ ഫോട്ടോഷൂട്ട്; യുവതിയുടെ ഫോട്ടോകള്‍ വൈറലാകുന്നു

By Web Team  |  First Published Apr 12, 2023, 11:13 PM IST

സോഷ്യല്‍ മീഡിയ വ്യാപകമായത് മുതല്‍ തന്നെയാണ് ഫോട്ടോഷൂട്ട് എന്ന ട്രെൻഡും ഇത്രമാത്രം ജനകീയമായത്. ഇന്ന് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സെലിബ്രിറ്റികള്‍ മാത്രമല്ല പങ്കുവയ്ക്കാറ്. തങ്ങളുടെ ജീവിതത്തിലെ വിശേഷാവസരങ്ങളില്‍ അല്‍പം പണം മുടക്കാൻ സൗകര്യമുള്ള, ഇതിനോടെല്ലാം താല്‍പര്യമുള്ള ആരും ഇന്ന് ഫോട്ടോഷൂട്ട് ചെയ്ത് അതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.


എന്തിനും ഏതിനും ഫോട്ടോഷൂട്ട് ചെയ്യുന്ന കാലമാണിതെന്ന് പരാതിയുടെയോ പരിഭവത്തിന്‍റെയോ സ്വരത്തില്‍ പറയുന്നവര്‍ ഏറെയാണ്. പിറന്നാള്‍, വിവാഹനിശ്ചയം, വിവാഹം, ഗര്‍ഭകാലം എന്നിങ്ങനെ ആഘോഷങ്ങള്‍ ഏതായാലും ഫോട്ടോഷൂട്ട് നിര്‍ബന്ധമായി കരുതുന്നവരും അതില്‍ സന്തോഷം കണ്ടെത്തുന്നവരും മറ്റൊരു ഭാഗത്തും.

സോഷ്യല്‍ മീഡിയ വ്യാപകമായത് മുതല്‍ തന്നെയാണ് ഫോട്ടോഷൂട്ട് എന്ന ട്രെൻഡും ഇത്രമാത്രം ജനകീയമായത്. ഇന്ന് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സെലിബ്രിറ്റികള്‍ മാത്രമല്ല പങ്കുവയ്ക്കാറ്. തങ്ങളുടെ ജീവിതത്തിലെ വിശേഷാവസരങ്ങളില്‍ അല്‍പം പണം മുടക്കാൻ സൗകര്യമുള്ള, ഇതിനോടെല്ലാം താല്‍പര്യമുള്ള ആരും ഇന്ന് ഫോട്ടോഷൂട്ട് ചെയ്ത് അതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

Latest Videos

എന്തായാലും വിവാഹ ഫോട്ടോഷൂട്ട്, പിറന്നാള്‍ ഫോട്ടോഷൂട്ട് എല്ലാം നമുക്ക് ഇപ്പോള്‍ അത്രയും പരിചിതമായ രീതിയായി മാറിക്കഴിഞ്ഞിട്ടുണ്ട്. എന്നാലിവിടെയിതാ ഒരു യുവതി തന്‍റെ വിവാഹമോചനത്തിന് ശേഷം അത് ആഘോഷിക്കുന്നതിനും ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ്. ഇതിന്‍റെ ചിത്രങ്ങള്‍ വൈറലാവുകയും ചെയ്കിട്ടുണ്ട്. 

ലോറെൻ ബ്രൂക്ക് എന്നാണീ യുവതിയുടെ പേര്. 'pubity'എന്ന പേജിലാണ് ഇവരുടെ ഡിവോഴ്സ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വന്നിരിക്കുന്നത്. ഏറെ രസകരമാണ് ഇവരുടെ ഓരോ ഫോട്ടോയും. വിവാഹവസ്ത്രം കത്തിക്കുന്നതും, വിവാഹഫോട്ടോ ഹീല്‍സിന് താഴെയിട്ട് ചവിട്ടി ഞെരിക്കുന്നതും, ഇതിനുള്ളില്‍ നിന്ന് ഫോട്ടോയെടുത്ത് അത് രണ്ടായി കീറുന്നതുമെല്ലാമാണ് വിവിധ പോസുകള്‍. 

ഡിവോഴ്സ്ഡ് എന്നെഴുതിയ ബാൻഡും കയ്യില്‍ പിടിച്ചിട്ടുണ്ട്. ഫോട്ടോഷൂട്ടിന് വേണ്ടി നല്ല ഗൗണും മറ്റും അണിഞ്ഞ് - ഒരുങ്ങിത്തന്നെയാണ് ലോറെൻ എത്തിയിട്ടുള്ളത്. 

സംഗതി വ്യത്യസ്തമായിട്ടുണ്ട് എന്ന പ്രതികരണം തന്നെയാണ് അധികവും ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്. ഇതിന്‍റെ പേരില്‍ ഇവരെ വിമര്‍ശിക്കുന്നവരും കുറവ് തന്നെ. വിവാഹമോചനം പലരെയും സംബന്ധിച്ച് ജീവിതത്തിലെ പുതിയൊരു അദ്ധ്യായം തന്നെയാണെന്നും അങ്ങനെ നോക്കുമ്പോള്‍ അതിനായി ഫോട്ടോഷൂട്ട് ചെയ്യുന്നതില്‍ തെറ്റില്ലെന്നും പറയുന്നവരെ കമന്‍റ് ബോക്സില്‍ കാണാം. അതേസമയം മുൻ ഭര്‍ത്താവിനെ മോശമായി കാണിക്കുന്നത് പോലെയോ, അദ്ദേഹവുമൊത്തുള്ള ജീവിതം അത്രയും ചീത്തതായിരുന്നു എന്ന് വരുത്തിത്തീര്‍ക്കും വിധമോ ഫോട്ടോഷൂട്ട് ചെയ്തത് ശരിയായില്ലെന്ന് ലോറനോട് പറയുന്നവരുമുണ്ട്. 

ലോറന്‍റെ ഫോട്ടോകള്‍ കാണാം...

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pubity (@pubity)

Also Read:- ഓടുന്ന വണ്ടിയില്‍ 'ലൈവ്' ആയി കുളി; യുവാവിന്‍റെ വീഡിയോ വൈറലാകുന്നു

 

click me!