സ്ത്രീകൾ അവരുടെ ലിംഗത്വത്തിന്റെ പേരിൽ അനുഭവിക്കുന്ന വേർതിരിവുകൾ, ഒറ്റപ്പെടലുകൾ ശാരീരികവും മാനസികവുമായ പീഡനങ്ങൾ ഇവയൊക്കെ കണക്കിലെടുക്കാതെയാണ് പലപ്പോഴും ഇവ സംബന്ധിച്ച പഠനങ്ങളും വിലയിരുത്തലുകളും നടക്കുന്നത്.
പെണ്‍കാലം. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കിയ വിശേഷ ഉപഹാരം. മാറുന്ന പെണ്‍കാലത്തെക്കുറിച്ചുള്ള വ്യത്യസ്തമായ കുറിപ്പുകളും വീഡിയോകളും.
ഈ വനിതാദിനത്തിൽ സ്ത്രീകളുടെ ആരോഗ്യത്തെ കുറിച്ച് ചർച്ച ചെയ്യപ്പെടാതെ പോകുന്നു. തിരക്ക് പിടിച്ച ജീവിതത്തിലൂടെയാണ് ഓരോ സ്ത്രീകളും കടന്നു പോകുന്നത്. ജോലിയുള്ള സ്ത്രീകളും വീട്ടമ്മമാരും ഒരു പോലെ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് സമ്മർദ്ദം.
സ്ത്രീകളെ സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാൻ വീട്ടിലുള്ളവർ തന്നെയാണ് അവർക്ക് താങ്ങായി നിൽക്കേണ്ടത്. മാത്രമല്ല, മുൻവിധികളും, വേർതിരിവുകളും നിറഞ്ഞതാണ് സ്ത്രീകളുടെ മാനസികാരോഗ്യ രംഗവും. സ്ത്രീകൾ അവരുടെ ലിംഗത്വത്തിന്റെ പേരിൽ അനുഭവിക്കുന്ന വേർതിരിവുകൾ, ഒറ്റപ്പെടലുകൾ ശാരീരികവും മാനസികവുമായ പീഡനങ്ങൾ ഇവയൊക്കെ കണക്കിലെടുക്കാതെയാണ് പലപ്പോഴും ഇവ സംബന്ധിച്ച പഠനങ്ങളും വിലയിരുത്തലുകളും നടക്കുന്നത്.
മാനസികാരോഗ്യ അവസ്ഥകൾ നിർണ്ണയിക്കപ്പെടുന്നതിൽ ലിംഗപരമായ വേർതിരിവുകൾ പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഉദാഹരണത്തിന് വിഷാദം, ഉത്കണ്ഠ പോലെയുള്ള രോഗാവസ്ഥകൾ കൂടുതലായി കാണുന്നത് സ്ത്രീകളിലാണെന്നാണ് പഠനങ്ങൾ പറയുന്നത്.
മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് പിന്നിൽ...
ആർത്തവ സമയത്ത് സ്ത്രീകളിൽ കണ്ട് വരുന്ന അവസ്ഥയാണ് പിഎംഎസ് അഥവാ പ്രീമെൻസ്ട്രൽ സിൻഡ്രോം.
വളരെ ചെറുതല്ലാത്ത ഒരു വിഭാഗം ആളുകൾക്ക് PMDD- Premenstrual dysphoric disorder പോലെയുള്ള ഗുരുതരമായ ശരീരിക- മാനസിക രോഗാവസ്ഥ ഉണ്ടാകുന്നതായി ഗവേഷകർ പറയുന്നു.
പിരീഡ്സ് ഏഴ് ദിവസത്തെ ബ്ലീഡിംഗ് ആണെങ്കിൽ ആ ദിവസത്തിന് മുൻപുള്ള ശാരീരികവും മാനസികവുമായ വിഷമതകളാണ് PMS എന്ന അവസ്ഥയിൽ നാം കാണുന്നത്. ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ അതിൽ ഉൾപ്പെടുന്നു. ഇത് പലപ്പോഴും ജീവിതനിലവാരത്തേയും വ്യക്തിബന്ധങ്ങളേയും സാരമായി ബാധിക്കാം. ആർത്തവവിരാമ അനുബന്ധ മാനസിക പ്രശ്നങ്ങളാണ് മറ്റൊന്ന്. ആർത്തവ വിരാമാവും പല തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ കാരണമാകാറുണ്ട്.
ആർത്തസമയത്ത് ഹോർമോണുകളുടെ പെട്ടന്നുള്ള വ്യതിയാനമാണ് അതിന് കാരണമാകുന്നത്. എന്നാൽ ഇത് കൂടാതെ വിഷാദ രോഗം, ഉത്കണ്ഠ രോഗം, PTSD എന്നിവയും സ്ത്രീകളിൽ കൂടുതലായി കാണാറുണ്ട്. ഇതിനുള്ള കാരണം ലിംഗ വ്യത്യാസം മാത്രമല്ല, മറിച്ച് നിരവധി ഘടകങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നത് കൊണ്ടാണ്.
ശാരീരികവും മാനസികവുമായ പീഡനങ്ങൾ, സാമൂഹിക വേർതിരിവുകൾ എല്ലാം ആത്യന്തികമായി നമ്മുടെ തലച്ചോറിൻ്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഓരോ പ്രായത്തിലും ഹോർമോണുകളുടെ അളവിൽ വലിയ വ്യത്യാസം കാണാനാകും.
ഓരോ ആർത്തവ സമയത്തും, ഗർഭ കാലത്തും ആർത്തവ വിരാമത്തിന് ശേഷവും വലിയ വ്യതിയാനങ്ങൾ ഉണ്ടാകാം. വിവിധ സമയങ്ങളിൽ ഉണ്ടാകുന്ന ഹോർമോണുകളുടെ ഏറ്റകുറച്ചിലും അതുമൂലം തലച്ചോറിൻ്റെ പ്രവർത്തനങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള മറ്റ് ചില കാരണങ്ങൾ.
ജോലി സ്ഥലത്തും പല തരത്തിലുള്ള വേർതിരിവുകളും, അതിക്രമങ്ങളും സ്ത്രീകൾ നേരിടുന്നു. അതിക്രമങ്ങൾ ചെറുപ്പം മുതലുള്ള മാനസികാരോഗ്യത്തെയും വ്യക്തിത്വ വികസനത്തെയും ഗുരുതരമായി ബാധിക്കാം.
മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുതലും സ്ത്രീകളിൽ...
മാനസികാരോഗ്യ പ്രശ്നങ്ങൾ പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്. രോഗത്തിന്റെ വ്യാപനം, അപകട ഘടകങ്ങൾ, രോഗലക്ഷണങ്ങൾ എന്നിവ പുരുഷന്മാരേക്കാൾ സ്ത്രീകളിൽ വ്യത്യസ്തമാണ്. മാനസികാവസ്ഥ അല്ലെങ്കിൽ ഉത്കണ്ഠാ പ്രശ്നങ്ങൾ സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്നു.
എന്നാൽ ഇത് പിന്നീട് ജീവിതത്തിൽ സ്കീസോഫ്രീനിക് എന്ന ഗുരുതരമായ മാനസിക വിഭ്രാന്തിയിലേക്ക് നയിക്കുന്നു.
ബൈപോളാർ ഡിസോർഡർ, സ്കീസോഫ്രീനിയ തുടങ്ങിയ ചില മാനസിക പ്രശ്നങ്ങൾ സ്ത്രീകൾക്കും പുരുഷന്മാർക്കും സാധാരണമാണെങ്കിലും സ്ത്രീകളിൽ വ്യത്യസ്തമായി അനുഭവപ്പെടാമെന്നാണ് പഠനങ്ങൾ പറയുന്നത്.
ഉത്കണ്ഠയോ വിഷാദമോ പോലുള്ള സാധാരണ മാനസിക വൈകല്യങ്ങളുടെ (സിഎംഡി) സംഭവങ്ങൾ പുരുഷന്മാരേക്കാൾ സ്ത്രീകളിൽ കൂടുതലാണ്. വന്ധ്യത, തൊഴിലില്ലായ്മ, ദാരിദ്ര്യം, വിവേചനം, ഒറ്റപ്പെടൽ തുടങ്ങിയവ പ്രധാനപ്പെട്ട കാരണങ്ങളാണ്.
പെണ്‍കാലം: ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കിയ വിശേഷ ഉപഹാരം.
റിനി രവീന്ദ്രന്‍: പുതുകാലത്തിലേക്ക് വണ്ടി കിട്ടാത്തവരോട്, നടക്കുകയെങ്കിലും വേണം, ഞങ്ങള്‍ പറന്ന് തുടങ്ങി
നിത്യ റോബിന്‍സണ്‍: സിനിമയിലെ സ്ത്രീകള്‍: മാറ്റത്തിന്റെ കൊടുങ്കാറ്റായി ഡബ്ല്യൂ സി സി
രമ്യ മഹേഷ്: സ്വര്‍ണ്ണത്തിന് വിട, ഓണ്‍ലൈനില്‍ വിരിയുന്ന പുത്തന്‍ ആഭരണഭ്രമങ്ങള്‍ !
ബിസ്മി ദാസ് ബി: തൊണ്ണൂറുകളില്‍ ചില പെണ്‍കുട്ടിക്കാലങ്ങള്‍
ഫസീല മൊയ്തു: ഏക സിവില്‍ കോഡ് അല്ല ഞങ്ങളുടെ ആവശ്യം, ഭരണഘടന അനുവദിക്കുന്ന തുല്യാവകാശമാണ്!
അനൂജ :'ഏലിയനെ പോലെ ജീവിക്കേണ്ട കാര്യമില്ല'; മാറിയ വസ്ത്ര ധാരണത്തെക്കുറിച്ച് വനിതാ നേതാക്കള്‍...
എല്‍സ ട്രീസ ജോസ്: ക്രിസ്തീയ സഭകളിലെ സ്ത്രീ പ്രാതിനിധ്യം; സഭകള്‍ എന്ന് കണ്ണുതുറക്കും
നിര്‍മലാ ബാബു: 'പെണ്ണിനെന്താ കുഴപ്പം'; വിവാദങ്ങളോട് പൊരുതി വളര്‍ന്ന അഞ്ച് സ്ത്രീകള്‍!
ആതിര നാരായണന്‍: വിവാഹം അത്യാവശ്യമോ? ലിവിംഗ് ടുഗെദര്‍, വിവാഹ മോചനങ്ങള്‍; അടിമുടി മാറി വിവാഹ സങ്കല്‍പ്പം!
ജിതിരാജ്: പൊട്ടിത്തെറികള്‍, തെറിവിളികള്‍, തുറന്നെഴുത്തുകള്‍; സോഷ്യല്‍ മീഡിയയിലെ സ്ത്രീ
പവിത്ര ജെ ദ്രൗപതി: അത്ര ഇഷ്ടമാണെങ്കില്‍ കലിപ്പന്‍ ഇടട്ടെ ഷോള്‍, അതല്ലേ ഹീറോയിസം!
അസ്മിത കബീര്‍: ക്രമേണ ആര്‍ത്തവം വിലക്കപ്പെട്ട വാക്കായി, കൂടെ ആര്‍ത്തവമുള്ള സ്ത്രീയും...
രശ്മി: മാറിയ ജീവിതരീതി സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുമ്പോള്‍...
ആര്‍ദ്ര എസ് കൃഷ്ണ: സോഷ്യല്‍ പോരാട്ടത്തിലെ പെണ്ണുങ്ങള്‍; സെലിബ്രേറ്റി വ്‌ളോഗേഴ്‌സും വരുമാന വഴിയും!
വര്‍ഷ പുരുഷോത്തമന്‍: സാമ്പത്തിക സ്വാശ്രയത്വത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍, തീരാത്ത വെല്ലുവിളികള്‍!
റിനി: മാറുന്ന ലോകവും നിരന്തരം അക്രമിക്കപ്പെടുന്ന സ്ത്രീയും