വിവാഹമോചനത്തിന് ശേഷവും പേര് മാറ്റിയിരുന്നില്ല. എന്നാലിത് ശ്രദ്ധയില്‍ പെട്ട മുൻ ഭര്‍ത്താവ് തനിക്ക് മെസേജ് അയച്ചു. പേര് മാറ്റണമെന്നാവശ്യപ്പെട്ടു. അപ്പോള്‍ പേര് മാറ്റാതിരിക്കുന്നതിലെ കാരണങ്ങള്‍ ഇവര്‍ അയാളെ ധരിപ്പിച്ചുവത്രേ.
വിവാഹത്തിന് ശേഷം സ്വന്തം പേരിനൊപ്പം ഭര്‍ത്താവിന്‍റെ പേര് കൂടി ചേര്‍ക്കുന്ന സ്ത്രീകളുണ്ട്. ഇന്ന് ഈ പ്രവണത പൊതുവില്‍ കുറവാണെങ്കിലും ഇത് ചെയ്യുന്ന ഒരു വിഭാഗം ഇപ്പോഴുമുണ്ട്. ചിലര്‍ വെറുതെ പേരിനൊപ്പം ചേര്‍ത്തുപറയുകയോ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ എഴുതിച്ചേര്‍ക്കുകയോ മാത്രമാണ് ചെയ്യാറെങ്കില്‍ മറ്റ് ചിലര്‍ രേഖാമൂലം തന്നെ പേരിനൊപ്പം ഭര്‍ത്താവിന്‍റെ പേര് ചേര്‍ക്കും.
ഇങ്ങനെ പേരിനൊപ്പം ഭര്‍ത്താവിന്‍റെ പേര് ചേര്‍ത്തവര്‍ പിന്നീട് വിവാഹമോചിതരായാലോ! സ്വാഭാവികമായും പേരില്‍ നിന്ന് ഭര്‍ത്താവിന്‍റെ പേര് നീക്കുകയും ചെയ്യും. അങ്ങനെയാണല്ലോ അതിന്‍റെ രീതി. മിക്കവര്‍ക്കും ഇതൊരു ആത്മാഭിമാനത്തിന്‍റെ കൂടി പ്രശ്നമാണ് എന്നതിനാല്‍ വേര്‍പിരിയുന്നതിനൊപ്പം തന്നെ പഴയ പേരിലേക്ക് മടങ്ങും.
എന്നാലിവിടെയിതാ ഒരു സ്ത്രീ വിവാഹമോചനത്തിന് ശേഷവും മുൻ ഭര്‍ത്താവിന്‍റെ സര്‍ നെയിമുമായി തുടര്‍ന്നതിന് പുലിവാല് പിടിച്ചിരിക്കുകയാണ്. കുടുംബബന്ധങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു ഫോറത്തില്‍ ആണ് യുകെ സ്വദേശിനി തന്‍റെ പ്രശ്നം അവതരിപ്പിച്ചത്.
വിവാഹമോചനത്തിന് ശേഷവും പേര് മാറ്റിയിരുന്നില്ല. എന്നാലിത് ശ്രദ്ധയില്‍ പെട്ട മുൻ ഭര്‍ത്താവ് തനിക്ക് മെസേജ് അയച്ചു. പേര് മാറ്റണമെന്നാവശ്യപ്പെട്ടു. അപ്പോള്‍ പേര് മാറ്റാതിരിക്കുന്നതിലെ കാരണങ്ങള്‍ ഇവര്‍ അയാളെ ധരിപ്പിച്ചുവത്രേ.
തന്‍റെ സ്വന്തം പേരിനെക്കാള്‍ പ്രൊഫഷണലി എല്ലാവരും അറിയുന്നത് മുൻ ഭര്‍ത്താവിന്‍റെ സര്‍നെയിം കൂടി ചേര്‍ത്തിട്ടാണ്. അത് മാറ്റിയാല്‍ തൊഴിലില്‍ അത് തന്നെ ബാധിക്കാം. എന്ന് മാത്രമല്ല, മുൻ ഭര്‍ത്താവിന്‍റെ സര്‍നെയിം എന്നത് വളരെ സാധാരണമായ പേരാണ്, ഇത് താൻ എടുത്തത് കൊണ്ട് അദ്ദേഹത്തിന് എന്ത് പ്രശ്നം വരാനാണെന്നാണ് ഇവര്‍ ചോദിക്കുന്നത്.
പേര് കൂടെ വച്ചു എന്നോര്‍ത്ത് താൻ അദ്ദേഹത്തെ ചുറ്റിപറ്റി തന്നെ കഴിയുകയാണ് എന്നര്‍ത്ഥമില്ലെന്നും ഇവര്‍ പറയുന്നു. മാത്രമല്ല വിവാഹശേഷം നിയമപരമായി ഭര്‍ത്താവിന്‍റെ പേര് കൂടെ ചേര്‍ക്കാൻ താനൊരുപാട് ബുദ്ധിമുട്ടിയെന്നും ഇനിയിത് പോലെ തന്നെ പേര് ഒഴിവാക്കാനും കൂടി ബുദ്ധിമുട്ടാൻ വയ്യെന്നുമാണ് ഇവര്‍ പറയുന്നത്.
എന്തായാലും വ്യത്യസ്തമായ ഈ സംഭവം ഫോറത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് വാര്‍ത്താശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.
Also Read:- രാത്രി 'കറങ്ങാൻ' പോകേണ്ടെന്ന് യുവതിയോട് ഉപദേശം; പ്രതിഷേധവുമായി കമന്‍റുകള്‍