ഏറെ പരിശീലനവും മെയ്‍വഴക്കവും ശ്രദ്ധയും വേണം ഇതിന്. ബുഷ്‍റയ്ക്കാണെങ്കില്‍ ഇതെല്ലാം വേണ്ടുവോളമുണ്ടെന്നാണ് ഇവരുടെ വീഡിയോകള്‍ സ്ഥിരമായി കാണുന്നവരെല്ലാം കമന്‍റ് ചെയ്യുന്നത്.
ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ രസകരമായതും പുതുമയുള്ളതുമായ എത്രയോ വീഡിയോകളാണ് നാം കാണാറ്, അല്ലേ? ഇക്കൂട്ടത്തില്‍ മിക്ക വീഡിയോകളും വെറുതെ കണ്ടു മറക്കാവുന്നവ തന്നെയായിരിക്കും. താല്‍ക്കാലികമായ ആസ്വാദനങ്ങള്‍ക്ക് മാത്രം എടുക്കാവുന്നവ.
എന്നാല്‍ ചില വീഡിയോകള്‍ അങ്ങനെയല്ല, കാണമ്പോഴുള്ള ആസ്വാദനത്തില്‍ കവിഞ്ഞ് നമ്മെ ഏതെങ്കിലും തരത്തില്‍ സ്പര്‍ശിക്കാനോ, സ്വാധീനിക്കാനോ നമുക്ക് ചെറുതെങ്കിലും ഒരു പ്രോത്സാഹനമോ പ്രചോദനമോ നല്‍കാനോ എല്ലാം കഴിയുന്ന തരത്തിലുള്ള വീഡിയോകള്‍.
ഇത്തരത്തിലുള്ളൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാകുന്നത്. സൈക്കിളോടിച്ചുകൊണ്ട് സ്കിപ്പിംഗ് ചെയ്യുന്നൊരു യുവതിയെ ആണ് വീഡിയോയില്‍ കാണുന്നത്. ബുഷ്‍റ എന്ന സോഷ്യല്‍ മീഡിയ താരം ആണ് സൈക്കിളില്‍ അസാധ്യമായ ഈ അഭ്യാസപ്രകടനം കാണിക്കുന്നത്. മുമ്പും ഇവര്‍ ഇത്തരത്തില്‍ സൈക്കിള്‍ അഭ്യാസങ്ങളുടെ വീഡിയോകളില്‍ കൂടി ശ്രദ്ധേയയായിട്ടുണ്ട്.
എത്‍നിക് വേഷം- അതായത് പരമ്പരാഗത വേഷം അണിഞ്ഞാണ് ഇക്കുറി സൈക്കിളില്‍ അഭ്യാസം. ഏറെ പരിശീലനവും മെയ്‍വഴക്കവും ശ്രദ്ധയും വേണം ഇതിന്. ബുഷ്‍റയ്ക്കാണെങ്കില്‍ ഇതെല്ലാം വേണ്ടുവോളമുണ്ടെന്നാണ് ഇവരുടെ വീഡിയോകള്‍ സ്ഥിരമായി കാണുന്നവരെല്ലാം കമന്‍റ് ചെയ്യുന്നത്.
ഭംഗിയുള്ള വേഷവും ആഭരണങ്ങളുമെല്ലാം അണിഞ്ഞ് സൈക്കിള്‍ സ്റ്റണ്ട് നടത്തുന്ന സ്ത്രീകള്‍ കുറവാണ്. ഇതും ബുഷ്റയുടെ വ്യത്യസ്തതയാണ്. കാണുമ്പോഴൊരു പക്ഷേ ഇതൊന്ന് ചെയ്തുനോക്കിയാലെന്താണ് എന്ന് പലരും ചിന്തിക്കാം. എന്നാല്‍ ഒരിക്കലും കൃത്യമായ പരിശീലനമോ മേല്‍നോട്ടമോ ഇല്ലാതെ ഇത് അനുകരിക്കല്ലേ, കാരണം വളരെയധികം അപകടം പിടിച്ച സംഗതിയാണിത്. കാണുമ്പോള്‍ അത് തിരിച്ചറിയണമെന്നില്ല. പക്ഷേ വീണാല്‍ തീര്‍ച്ചയായും കാര്യമായ പരുക്കുകളിലേക്ക് പോകാം.
എന്തായാലും നിരവധി പേരാണ് ബുഷ്‍റയുടെ വീഡിയോയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നത്. വൈറലായ വീഡിയോ നിങ്ങളും കണ്ടുനോക്കൂ...
Also Read:- സൂപ്പര്‍ബൈക്കില്‍ ചെത്തുന്ന 'സുന്ദരി' സൊമാറ്റോ ഡെലിവെറി എക്സിക്യൂട്ടീവോ? വീഡിയോ..
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-