പ്രസവമുറിയില്‍ നിന്ന് അലറിക്കൊണ്ട് ഭര്‍ത്താവിനെ പുറത്താക്കി; യുവതിയുടെ അനുഭവം

By Web Team  |  First Published Jun 1, 2022, 6:33 PM IST

വേദനയ്ക്ക് ആശ്വാസം പകരുന്നതിനായി നഴ്സുമാര്‍ രോഗികളോട് സംസാരിക്കുന്നത് പതിവാണ്. ഇത് പ്രസവമുറികളിലും സംഭവിക്കാറുണ്ട്. അത്തരത്തില്‍ യുവതിയോട് കുഞ്ഞ് വരുന്നതില്‍ സന്തോഷമല്ലേ എന്ന ചോദ്യം ചോദിച്ചതാണ് നഴ്സ്. അതെ, എന്നായിരുന്നു യുവതിയുടെ മറുപടി. കാരണം ഗര്‍ഭകാലം തനിക്ക് ഏറെ ബുദ്ധിമുട്ടുള്ളതായിരുന്നുവെന്നും ഇവര്‍ പറയുന്നു


പ്രസവം സ്ത്രീകളുടേത് മാത്രമായ സ്വകാര്യതയില്‍  ഒതുങ്ങിനിന്നിരുന്ന കാലം കഴിഞ്ഞിരിക്കുന്നു. സ്ത്രീകള്‍ എന്തുമാത്രം വേദന സഹിച്ചാണ് കുഞ്ഞിന് ജന്മം ( Giving Birth ) നല്‍കുന്നത് എന്നറിയാന്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ക്കോ പങ്കാളികള്‍ക്കോ ഇന്ന് അവസരമുണ്ട്. താല്‍പര്യമുണ്ടെങ്കില്‍ സ്ത്രീകള്‍ക്കൊപ്പം പ്രസവമുറിയില്‍ ( Delivery Room ) പ്രവേശിക്കാന്‍ അവര്‍ക്കും ഇപ്പോള്‍ അനുവാദമുണ്ട്. 

ഇത്തരത്തില്‍ പ്രസവമുറിയില്‍ ഭാര്യക്കോ പങ്കാളിക്കോ ഒപ്പം കയറുന്ന പുരുഷന്മാരുടെ അനുഭവങ്ങള്‍ മിക്കപ്പോഴും സമൂഹമാധ്യമങ്ങളിലും മറ്റും പങ്കുവയ്ക്കപ്പെടാറുണ്ട്. എന്നാല്‍ ഇവിടെയിതാ പ്രസവമുറിയില്‍ തനിക്കൊപ്പം ഭര്‍ത്താവ് കയറിയതിന്‍റെ അനുഭവം പങ്കുവയ്ക്കുകയാണ് ഒരു ഭാര്യ. 

Latest Videos

പ്രസവത്തിനായി ലേബര്‍ റൂമില്‍ ( Delivery Room ) ഭര്‍ത്താവിനൊപ്പം കയറിയ ശേഷം നഴ്സുമായി ഉണ്ടായ സംഭാഷണമാണ് പ്രശ്നത്തിലെത്തിയത്. വേദനയ്ക്ക് ആശ്വാസം പകരുന്നതിനായി നഴ്സുമാര്‍ രോഗികളോട് സംസാരിക്കുന്നത് പതിവാണ്. ഇത് പ്രസവമുറികളിലും സംഭവിക്കാറുണ്ട്. അത്തരത്തില്‍ യുവതിയോട് കുഞ്ഞ് വരുന്നതില്‍ ( Giving Birth ) സന്തോഷമല്ലേ എന്ന ചോദ്യം ചോദിച്ചതാണ് നഴ്സ്. 

അതെ, എന്നായിരുന്നു യുവതിയുടെ മറുപടി. കാരണം ഗര്‍ഭകാലം തനിക്ക് ഏറെ ബുദ്ധിമുട്ടുള്ളതായിരുന്നുവെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ആ ചോദ്യത്തിന് ഭര്‍ത്താവ് നല്‍കിയ മറുപടി തന്നെ മുറിപ്പെടുത്തിയെന്നാണ് യുവതി പറയുന്നത്. 

വളരെ ബുദ്ധിമുട്ടായിരുന്നു ഗര്‍ഭകാലത്ത് എന്നായിരുന്നു ഭര്‍ത്താവിന്‍റെ മറുപടി. ഇതൊന്ന് കഴിഞ്ഞുകിട്ടിയാല്‍ തനിക്ക് തന്‍റെ ഭാര്യയെ തിരിച്ചുകിട്ടുമെന്നും ഈ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കൊണ്ടുള്ള പ്രശ്നങ്ങളും അതോടെ തീരുമെന്നും ഭര്‍ത്താവ് പറഞ്ഞു. പ്രസവവേദനയിലായിരുന്ന യുവതിക്ക് ഈ മറുപടി ഒട്ടും ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. 

ഭര്‍ത്താവിന്‍റെ മറുപടി തന്നെ ഏറെ വേദനിപ്പിച്ചുവെന്നാണ് ഇവര്‍ പറയുന്നത്. ഉടന്‍ തന്നെ അദ്ദേഹത്തോട് പ്രസവമുറിക്ക് പുറത്ത് പോകാന്‍ താന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ അദ്ദേഹമതിന് തയ്യാറായില്ലെന്നും ഇവര്‍ പറയുന്നു. തുടര്‍ന്ന് അലറിവിളിച്ച് പുറത്തുപോകാന്‍ താന്‍ ആവശ്യപ്പെട്ടതോടെ ഭര്‍ത്താവ് അസഭ്യം വിളിച്ചുകൊണ്ട് ഇറങ്ങിപ്പോയതായും ഇവര്‍ പറയുന്നു. ഇതുവരെ ആയിട്ടും ജനിച്ച മകളെ കാണാന്‍ വന്നില്ലെന്നും വൈകിയാലും ഇന്ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇവര്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. 

Also Read:- ഗര്‍ഭിണി ആയിരിക്കെ തന്നെ വീണ്ടും ഗര്‍ഭം; ഇരട്ടകള്‍ക്ക് ജന്മം നല്‍കി യുവതി

റെഡിറ്റിലാണ് മുപ്പത്തിരണ്ടുകാരിയായ യുവതി തന്‍റെ അനുഭവം പങ്കുവച്ചത്. സ്ത്രീകള്‍ക്ക് പൊതുവില്‍ പുരുഷന്മാരെ അപേക്ഷിച്ച് വലിയ തോതിലുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാണാറുണ്ട്. ആര്‍ത്തവം, പ്രസവം, ആര്‍ത്തവവിരാമം തുടങ്ങിയ ഘട്ടങ്ങളിലെല്ലാം ഇസ് തംഭവിക്കാം. അനിയന്ത്രിതമായ വൈകാരികത ഈ അവസരങ്ങളിലെല്ലാം നേരിടാം. അത്തരത്തിലുള്ളൊരു അനുഭവം തന്നെയാണ് ഈ യുവതിയും പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ഇതിനോട് പ്രതികരണമറിയിച്ചിരിക്കുന്നത്. പലരും ഈ കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. പ്രസവാനന്തരം സ്ത്രീകളെ ബാധിക്കുന്ന 'പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍'നേരത്തേ ഏറെ ചര്‍ച്ചകള്‍ ഉയര്‍ത്തിയിരുന്നു. ഇതുമായി ചേര്‍ത്തുവച്ചാണ് പലരും യുവതിയുടെ അനുഭവക്കുറിപ്പിനെ കാണുന്നത്. 

 

(ചിത്രം: പ്രതീകാത്മകം) 

Also Read:- ഈ ശീലം സെക്സ് ലെെഫിനെ ബാധിക്കാം, ​ഗർഭധാരണ സാധ്യത കുറയ്ക്കാം

tags
click me!