കനേഡിയന്‍ ടീം അംഗം സാം എഡാകുബേയുടെ അമ്മ ഡീ ആണ് മകനെ ടിവിയില്‍ കണ്ട് സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നത്. 'എന്‍റെ മകന്‍ ലോകകപ്പില്‍ കളിക്കുന്നു. നന്ദി ജീസസ്, ഹല്ലേലൂയ' എന്ന് ആ അമ്മ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
ലോകകപ്പ് ഫുട്ബോളിന്‍റെ ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ആളുകള്‍. ലോകകപ്പില്‍ തന്‍റെ മകന്‍ കളിക്കുന്നത് വീട്ടിലിരുന്ന് കാണുന്ന ഒരു അമ്മയുടെ സന്തോഷം വ്യക്തമാക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫിഫ വേള്‍ഡ് കപ്പ് 2022 മത്സരത്തില്‍ ഇ.എസ്.പി.എന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ ആണ് വൈറലായത്.
കനേഡിയന്‍ ടീം അംഗം സാം എഡാകുബേയുടെ അമ്മ ഡീ ആണ് മകനെ ടിവിയില്‍ കണ്ട് സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നത്. 'എന്‍റെ മകന്‍ ലോകകപ്പില്‍ കളിക്കുന്നു. നന്ദി ജീസസ്, ഹല്ലേലൂയ' എന്ന് ആ അമ്മ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. കാനഡയും ബെല്‍ജിയവും തമ്മിലുള്ള കളിക്കിടെയാണ് മകനെ കണ്ട സന്തോഷം ഡീ പ്രകടിപ്പിച്ചത്.
സാമിന്‍റെ അമ്മ ഡീയുടെ ഈ വീഡിയോ ഇതിനോടകം നിരവധി പേര്‍ കാണുകയും ചെയ്തു. നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. 'ആ അമ്മയുടെ സന്തോഷം നോക്കൂ, ദൈവം അനുഗ്രഹിക്കട്ടെ', 'അമ്മമാര്‍ എപ്പോഴും അങ്ങനെയാണ്', 'ഇങ്ങനെയൊരു മകനെ കുറിച്ച് ഓര്‍ത്തു ഇനിയും അമ്മയ്ക്ക് അഭിമാനിക്കാന്‍ കഴിയട്ടെ' എന്ന് തുടങ്ങി നിരവധി കമന്‍റുകളാണ് വീഡിയോയ്ക്ക് താഴെ വന്നത്.
അതേസമയം,ഒരു മൈതാനത്ത് നടക്കുന്ന ഫുട്ബോൾ കളിക്കിടെ ഒരു കാണ്ടാമൃഗം വന്നപെട്ടതിന്‍റെ വീഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. തുറസ്സായ ഒരു മൈതാനത്ത് കുറച്ചുപേര്‍ ആവേശത്തോടെ ഫുട്ബോൾ കളിക്കുമ്പോഴാണ് തടസ്സപ്പെടുത്താനായി കുട്ടി കാണ്ടാമൃഗം അവിടെ എത്തിയത്. ഗ്രൗണ്ടിൽ നിന്ന് മാറിത്തരില്ലെന്ന വാശിയിലാണ് കാണ്ടാമൃഗം. ഇതോടെ രണ്ടുപേർ ചേർന്ന് അതിനെ അവിടെ നിന്നും തള്ളി നീക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. എന്നാല്‍ ഇവരുടെ പരിശ്രമം പരാചയപ്പെടുകയായിരുന്നു. കളിക്കളത്തിലുള്ള പകരക്കാരനെ മാറ്റാനുള്ള കഠിനശ്രമം എന്ന അടിക്കുറിപ്പോടെയാണ് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫിസറായ സുശാന്ത നന്ദ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്.
Also Read: ഭാര്യക്കൊപ്പം ചുവടുവച്ച് മുത്തച്ഛന്‍; മനോഹരം ഈ വീഡിയോ