സംസ്കാരവും പാരമ്പര്യവുമൊന്നും സ്ത്രീകളെ അവരുടെ അഭിരുചിക്ക് അനുസരിച്ച് ജീവിക്കുന്നതിനോ മുന്നേറുന്നതിനോ തടസമാകരുതെന്ന ആശയമാണ് വീഡിയോ നല്‍കുന്നത് മിക്കവരും കമന്‍റുകളില്‍ കുറിച്ചിരിക്കുന്നു.
ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ രസകരമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ പലതും താല്‍ക്കാലികമായി ആസ്വദിച്ച് വിട്ടുകളയാവുന്നവ ആണെങ്കില്‍ ചിലതെങ്കിലും അര്‍ത്ഥവത്തായ ആശയങ്ങളെ കൈമാറ്റം ചെയ്യാറുണ്ട്. ഒരേസമയം ആസ്വാദനവും അതേസമയം പ്രാധാന്യമുള്ള സന്ദേശവും നല്‍കുന്ന തരം വീഡിയോകള്‍.
ഇത്തരത്തിലൊരു വീഡിയോ ഇപ്പോള്‍ ട്വിറ്ററില്‍ കാര്യമായി ശ്രദ്ധ നേടുകയാണ്. രണ്ട് സ്ത്രീകള്‍ പരമ്പരാഗതമായ വേഷത്തില്‍ ബുള്ളറ്റോടിച്ച് പോകുന്നതാണ് വീഡിയോയിലുള്ളത്. രാത്രിയില്‍ ഏറെ സന്തോഷപൂര്‍വം ഒരുമിച്ച് ആസ്വദിച്ച് ഒരു ഡ്രൈവ്.
ഇരുവരും ക്യാമറ നോക്കി അഭിമാനത്തോടെയും ആഹ്ലാദത്തോടെയും ചിരിക്കുന്നുണ്ട്. ഇവര്‍ ആരാണെന്നോ എവിടെ നിന്നുള്ളവരാണോ എന്നതൊന്നും വ്യക്തമല്ല. യഥാര്‍ത്ഥത്തില്‍ ഈ വേഷം ഇവരുടെ തനത് വേഷമാണോ എന്നതുപോലും വ്യക്തമല്ല.
എന്നാല്‍ വീഡിയോ നല്‍കുന്ന സന്ദേശം ചെറുതല്ലെന്നും അതിന് വലിയ പ്രാധാന്യമുണ്ടെന്നും ചൂണ്ടിക്കാട്ടുകയാണ് വീഡിയോ കണ്ടവരെല്ലാം. സംസ്കാരവും പാരമ്പര്യവുമൊന്നും സ്ത്രീകളെ അവരുടെ അഭിരുചിക്ക് അനുസരിച്ച് ജീവിക്കുന്നതിനോ മുന്നേറുന്നതിനോ തടസമാകരുതെന്ന ആശയമാണ് വീഡിയോ നല്‍കുന്നത് മിക്കവരും കമന്‍റുകളില്‍ കുറിച്ചിരിക്കുന്നു.
ഇന്ന് ഏത് മേഖലകളിലും സ്ത്രീകള്‍ മുന്നേറ്റം നടത്തുന്ന കാഴ്ചയാണ് കാണാനാകുന്നത്. ഇതിന്‍റെ ഒരു പരിഛേദമെന്ന നിലയ്ക്ക് ഈ വീഡിയോയെ കാണാമെന്നും അഭിപ്രായമായി പലരും പങ്കുവച്ചിരിക്കുന്നു. അതേസമയം ബൈക്കോടിക്കുമ്പോള്‍ ഹെല്‍മെറ്റ് നിര്‍ബന്ധമായി ധരിക്കാൻ ആറും മറന്നുപോകരുതെന്ന ഓര്‍മ്മപ്പെടുത്തലും മിക്കവരും നടത്തുന്നു.
बुलेट रानी 🏍️🥰 pic.twitter.com/zoImjrEXvS
— ज़िन्दगी गुलज़ार है ! (@Gulzar_sahab)
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വിവാഹവസ്ത്രത്തില്‍ വധു ബൈക്കോടിച്ച് പോകുന്നൊരു വീഡിയോ ഇതുപോലെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അത് പക്ഷേ കുറക്കെൂടി ആഘോഷം- സന്തോഷം എന്ന നിലയില്‍ മാത്രമാണ് സ്വീകരിക്കപ്പെട്ടത്. അതുപോലെ ഭര്‍ത്താവിനെ പിന്നിലിരുത്തി ബൈക്കോടിച്ച് പോകുന്ന സ്ത്രീയുടെ വീഡിയോയും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇവരെയും മാറുന്ന കാലത്തിന്‍റെ പ്രതിനിധിയായി ഏവരും പ്രകീര്‍ത്തിച്ചിരുന്നു.
Also Read:- ഇന്ത്യൻ വേഷത്തില്‍ അമേരിക്കൻ വധു; ഒരുങ്ങിവന്നപ്പോള്‍ വീട്ടുകാരുടെ പ്രതികരണം, വീഡിയോ...