വണ്ണം കൂടിയതിന്‍റെ പേരിലും നിറത്തിന്‍റെ പേരിലുമൊക്കെ പരിഹാസം നേരിടേണ്ടിവന്നവര്‍ നിരവധിയാണ്. എന്നാൽ ഇത്തരം വിമർശനങ്ങൾക്ക് ബെല്ലി ഡാന്‍സ് വീഡിയോയിലൂടെ മറുപടി പറയുകയാണ് ഇവിടെ ഒരു യുവതി.
'ബോഡി ഷെയിമിങ്ങി'നെ (bodyshaming) കുറിച്ച് ഇന്ന് എല്ലാവരും തുറന്നുസംസാരിക്കാന്‍ തയ്യാറാകുന്നുണ്ട്. പല തരത്തിലുള്ള ബോഡി ഷെയിമിങ്ങിന് മനുഷ്യർ വിധേയരാകാറുണ്ട്. വണ്ണം കൂടിയതിന്‍റെ പേരിലും നിറത്തിന്‍റെ പേരിലുമൊക്കെ പരിഹാസം നേരിടേണ്ടിവന്നവര്‍ നിരവധിയാണ്.
എന്നാൽ ഇത്തരം വിമർശനങ്ങൾക്ക് ബെല്ലി ഡാന്‍സ് വീഡിയോയിലൂടെ മറുപടി പറയുകയാണ് ഇവിടെ ഒരു യുവതി. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന സോഷ്യൽ മീഡിയ പേജിലൂടെയാണ് യുവതിയുടെ വീഡിയോ പ്രചരിക്കുന്നത്. വണ്ണമുള്ള ശരീരത്തോടെ വളരെ ആത്മവിശ്വാസത്തോടെ ബെല്ലി ഡാന്‍സ് ചെയ്യുന്ന യുവതിയെ ആണ് വീഡിയോയില്‍ കാണുന്നത്. തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ചും യുവതി വീഡിയോയില്‍ പറയുന്നുണ്ട്.
undefined
‘ചെറുപ്പം മുതൽ തന്നെ എനിക്ക് നൃത്തം ചെയ്യാന്‍ ഇഷ്ടമായിരുന്നു. എന്നാൽ വണ്ണം കുറച്ചാൽ ഞാൻ സുന്ദരിയാണെന്ന അഭിപ്രായപ്രകടനവുമായി എന്റെ ചില ബന്ധുക്കൾ എത്തി. പക്ഷേ നൃത്തത്തോടുള്ള എന്റെ പ്രണയം ഞാൻ തുടർന്നു. മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. ഡാൻസിങ് ഗേൾ എന്ന് അറിയപ്പെട്ടു. വിവിധ നൃത്തങ്ങൾ ഞാൻ പരിശീലിച്ചു. കൂട്ടത്തിൽ ബെല്ലി ഡാൻസും. ഇന്ന് ഞാൻ ഒരു പ്രൊഫഷനൽ ബെല്ലി ഡാൻസറാണ്. ട്രോളുകൾ ഞാൻ കാര്യമാക്കുന്നില്ല. എനിക്ക് ലഭിക്കുന്ന സ്നേഹമാണ് ഞാൻ നോക്കുന്നത്'- യുവതി വീഡിയോയില്‍ കുറിച്ചു.
Also Read: വർക്കൗട്ട് ചെയ്യാൻ തോന്നുന്നില്ലെങ്കിലെന്ത്? പെൺമക്കൾക്കൊപ്പം നൃത്തം ചെയ്ത് സുസ്മിത സെൻ