ദിനം പ്രതി വിപ്ലവകരമായ മാറ്റങ്ങള്‍ കാണുന്നൊരു മേഖലയാണ് ഫാഷന്‍ മേഖല. നമ്മള്‍ ഒരിക്കലും ചിന്തിക്കുക പോലും ചെയ്യാത്ത വിധത്തില്‍ ഫാഷന്‍ പരീക്ഷണങ്ങള്‍ നടത്തുന്ന എത്രയോ ആര്‍ട്ടിസ്റ്റുകളുണ്ട്
ഓരോ ദിവസവും വ്യത്യസ്തതയാര്‍ന്ന എത്രയോ തരം വീഡിയോകളാണ് ( Viral Video ) സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) നാം കാണുന്നത്. ഇവയില്‍ പലതും നമ്മള്‍ കണ്ടോ കേട്ടോ പരിചയം പോലുമില്ലാത്ത വിധം പുതുമയുള്ളതോ, പരീക്ഷണാടിസ്ഥാനത്തിലുള്ളതോ ആകാം.
അത്തരത്തിലുള്ളൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ദിനം പ്രതി വിപ്ലവകരമായ മാറ്റങ്ങള്‍ കാണുന്നൊരു മേഖലയാണ് ഫാഷന്‍ മേഖല. നമ്മള്‍ ഒരിക്കലും ചിന്തിക്കുക പോലും ചെയ്യാത്ത വിധത്തില്‍ ഫാഷന്‍ പരീക്ഷണങ്ങള്‍ നടത്തുന്ന എത്രയോ ആര്‍ട്ടിസ്റ്റുകളുണ്ട്.
അവരെ പോലെ 'പ്രൊഫഷണല്‍' അല്ലെങ്കിലും രസകരമായ, ശ്രദ്ധേയമായ പരീക്ഷണങ്ങള്‍ നടത്തുന്ന സാധാരണക്കാരുമുണ്ട്. അത്തരത്തിലൊരു ഫാഷന്‍ പരീക്ഷണം നടത്തി, സോഷ്യല്‍ മീഡിയില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഒരു യുവതി.
കഴിച്ചുതീര്‍ന്ന ചിപ്‌സ് പാക്കറ്റുകള്‍ കൊണ്ട് മനോഹരമായ സാരി ഡിസൈന്‍ ചെയ്‌തെടുത്തിരിക്കുകയാണിവര്‍. നീല നിറത്തിലുള്ള പാക്കറ്റുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. പാക്കറ്റിന്റെ അകത്തുള്ള സില്‍വര്‍ ഭാഗം കൊണ്ട് ബോഡിയും നീല നിറത്തിലുള്ള പുറംഭാം കൊണ്ട് ബോര്‍ഡറും വച്ചാണ് സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാം പേജുകളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ചുരുങ്ങിയ സമയത്തിനകം തന്നെ വൈറലായി. എന്നാല്‍ വീഡിയോയില്‍ കാണുന്ന യുവതി ആരാണെന്നോ, അവര്‍ എവിടെ നിന്നുള്ളതാണെന്നോ മറ്റോ ഇതുവരെ അറിവായിട്ടില്ല. നിരവധി പേര്‍ ഈ വീഡിയോ ഇപ്പോഴും പങ്കുവയ്ക്കുന്നുമുണ്ട്. രസകരമായ ആശയമാണിതെന്നും, ഫാഷന്‍ മേഖലയില്‍ ഈ യുവതിക്ക് നല്ലൊരു ഭാവിയുണ്ടെന്നുമെല്ലാം വീഡിയോ കണ്ടവര്‍ കമന്റുകളായി രേഖപ്പെടുത്തിയിരിക്കുന്നു.
വീഡിയോ കാണാം...
Also Read:- വിവാഹശേഷം സാരികളില്‍ തിളങ്ങി നടി അങ്കിത; ഫോട്ടോകള്‍ കാണാം