19 വയസുള്ളപ്പോഴാണത്രേ യുവതി ഇയാളുടെ പിടിയില്‍ അകപ്പെടുന്നത്. അപ്പോള്‍ മുതല്‍ 14 വര്‍ഷത്തെ തടവുജീവിതത്തില്‍ സിനിമകളെ വെല്ലുന്ന അനുഭവങ്ങളിലൂടെയാണ് യുവതി കടന്നുപോയത്.
നമ്മെ ഞെട്ടിക്കുന്ന, നമുക്ക് അവിശ്വസനീയമായി തോന്നുന്ന എത്രയോ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമെല്ലാം വരാറുണ്ട്. ഇവയില്‍ പലതും നമ്മുടെ മനസിനെ വല്ലാത്ത രീതിയില്‍ സ്വാധീനിക്കുകയോ, അസ്വസ്ഥതപ്പെടുത്തുകയോ, സ്പര്‍ശിക്കുകയോ എല്ലാം ചെയ്യാം.
എന്തായാലും ഇത്തരത്തില്‍ വലിയ രീതിയില്‍ പ്രചരണം നേടുകയാണ് റഷ്യയിലെ ചെല്യാബിൻസ്കില്‍ നിന്നും പുറത്തുവന്നിരിക്കുന്നൊരു വാര്‍ത്ത. യുവതിയെ തട്ടിക്കൊണ്ടുപോയി പതിനാല് വര്‍ഷത്തോളം ലൈംഗികാടിമയാക്കി തടവില്‍ പാര്‍പ്പിച്ചു എന്നതാണ് വാര്‍ത്ത.
അമ്പത്തിയൊന്നുകാരനായ വ്ളാദിമിര്‍ ചെസ്കിദോവ് എന്നയാളാണ് എക്കാതറീന എന്ന യുവതിയെ തട്ടിക്കൊണ്ടുപോയി ഇത്രയും വര്‍ഷങ്ങളോളം ലൈംഗികാടിമയാക്കി സ്വന്തം വീട്ടില്‍ പാര്‍പ്പിച്ചതത്രേ. 19 വയസുള്ളപ്പോഴാണത്രേ യുവതി ഇയാളുടെ പിടിയില്‍ അകപ്പെടുന്നത്.
അപ്പോള്‍ മുതല്‍ 14 വര്‍ഷത്തെ തടവുജീവിതത്തില്‍ സിനിമകളെ വെല്ലുന്ന അനുഭവങ്ങളിലൂടെയാണ് യുവതി കടന്നുപോയത്. മാനസികപ്രശ്നങ്ങളുള്ള ആളാണ് ചെസ്കിദോവ്. എക്കാതറീന സാന്ദര്‍ഭികമായി പരിചയപ്പെട്ടതായിരുന്നുവത്രേ ഇയാളെ. പിന്നീടൊരിക്കല്‍ എക്കാതറീനയെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു ഇയാള്‍. പ്രത്യേകിച്ച് സംശയമൊന്നും തോന്നാഞ്ഞതിനെ തുടര്‍ന്ന് എക്കാതറീന ക്ഷണം സ്വീകരിച്ച് ഇയാളുടെ വീട്ടിലെത്തി.
പക്ഷേ അന്ന് മുതല്‍ ഇയാളുടെ ലൈംഗികാടിമയായി എക്കാതറീന. കത്തി കാട്ടിയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും ബലാത്സംഗം ചെയ്യുന്നത് പതിവാക്കി. ആദ്യമൊക്കെ മുറിയില്‍ പൂട്ടിയിടുക മാത്രമായിരുന്നു ചെയ്തത്. എന്നാല്‍ പിന്നീട് ഭീഷണിപ്പെടുത്തി വീട്ടിലെ ജോലികളെല്ലാം ചെയ്യിക്കും.
ചെറിയ കാര്യങ്ങള്‍ക്ക് വരെ അടിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്നത് ഇയാളുടെ പതിവായിരുന്നുവത്രേ. ഇതിനിടെ മറ്റൊരു യുവതിയെ കൂടി ഇതുപോലെ തട്ടിക്കൊണ്ട് വന്ന് പാര്‍പ്പിച്ചുവത്രേ ഇയാള്‍. എന്നാല്‍ ആ യുവതിയെ ഒരു വഴക്കിനെ തുടര്‍ന്ന് അയാള്‍ കുത്തിക്കൊലപ്പെടുത്തി. ഈ കൊലപാതകം താൻ നേരില്‍ കണ്ടതാണെന്നാണ് എക്കാതറീന പറയുന്നത്. അവരെ പലവട്ടം കുത്തിയ ശേഷം, നെയില്‍ പുള്ളര്‍ വച്ച് 'തീര്‍ത്തു' എന്നാണ് എക്കാതറീന പറയുന്നത്.
പതിനാല് വര്‍ഷത്തിനിടയില്‍ ആയിരത്തിലധികം തവണ എക്കാതറീനയെ ക്രൂരമായ ബലാത്സംഗങ്ങള്‍ക്ക് ഇയാള്‍ ഇരയാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇയാള്‍ക്ക് നേരത്തെയുണ്ടായിരുന്ന മാനസിക പ്രശ്നങ്ങള്‍ ക്രമേണ വര്‍ധിച്ചുവരികയും ഒടുവില്‍ മറ്റുള്ളവര്‍ ചേര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതോടെയാണ് എക്കാതറീന ഇയാളുടെ വീട്ടില്‍ നിന്ന് രക്ഷപ്പെട്ടതത്രേ.
(വ്ളാദിമിര്‍ ചെസ്കദോവ്)
രക്ഷപ്പെട്ട ശേഷം നേരെ പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. ഇവരെ വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് ഞെട്ടിക്കുന്ന, സിനിമാക്കഥകളെ വെല്ലുന്ന സംഭവങ്ങളും കൊലപാതകവും പുറംലോകം അറിയുന്നത്. ഇപ്പോള്‍ മുപ്പത്തിമൂന്ന് വയസുണ്ട് ഇവര്‍ക്ക്.
മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇവര്‍ക്ക് സംഭവിച്ചിട്ടില്ലെന്നാണ് സൂചന. പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കടുത്ത മാനസികാരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ ഇയാള്‍ ആശുപത്രിയില്‍ തന്നെ തുടരുകയാണ്. ഇയാളുടെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ നിരവധി സെക്സ് ടോയ്സും പോണ്‍ രംഗങ്ങളും സിനിമകളും അടങ്ങിയ സിഡികളുടെ ശേഖരവും കണ്ടെത്തി. മൂക്കും വായും ഒന്നിച്ച് ലോക്ക് ചെയ്ത്, ശബ്ദിക്കുന്നത് തടയുന്ന തരത്തിലുള്ള മാസ്കുകളും ഇവിടെ നിന്ന് കണ്ടെത്തി.
എന്തായാലും എക്കാതറീനയുടെ ഞെട്ടിക്കുന്ന ജീവിതകഥ വലിയ രീതിയിലാണ് പ്രചരിക്കുന്നത്. അന്തര്‍ദേശീയതലത്തില്‍ തന്നെ അസാധാരണമായ സംഭവം ശ്രദ്ധ നേടിക്കഴിഞ്ഞു. മാനസികാരോഗ്യപ്രശ്നമുള്ളവര്‍ക്ക് വേണ്ടവിധം ചികിത്സ നല്‍കാതെ അവരെ മറ്റുള്ളവര്‍ക്കൊപ്പം ജീവിക്കാൻ വിടുമ്പോള്‍ - അത് എത്രമാത്രം അപകടകരമാണെന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ സംഭവം നടത്തുന്നതെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അതുപോലെ തന്നെ പോണ്‍ രംഗങ്ങളിലും സിനിമകളിലും കാണിക്കുന്ന അക്രമാസക്തമായ സാങ്കല്‍പിക കഥകള്‍ അപക്വമായ മാനസികാവസ്ഥയുള്ളവര്‍ വിശ്വസിക്കുന്നതും അത് ജീവിതത്തില്‍ പകര്‍ത്താൻ ശ്രമിക്കുന്നതുമെല്ലാം എങ്ങനെ തടയപ്പെടണമെന്ന ചര്‍ച്ചയും സജീവമായി.
Also Read:- ട്വിറ്ററിന്‍റെ ചിഹ്നം മാറ്റിയതോടെ ഉറക്കം നഷ്ടപ്പെട്ട ഒരാള്‍; സംഭവമറിയാൻ വീഡിയോ കാണൂ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-