മകള്‍ ഗര്‍ഭിണിയാണെന്ന് അറിയുന്ന അമ്മയുടെ പ്രതികരണം; വീഡിയോ...

By Web Team  |  First Published Oct 30, 2022, 10:30 PM IST

ഗര്‍ഭിണിയാണെന്ന കണ്‍ഫര്‍മേഷൻ മുതല്‍ ഗര്‍ഭാവസ്ഥയിലെ ഓരോ ഘട്ടങ്ങളും, അതിന്‍റെ വികാസങ്ങളും, പ്രസവത്തെ കുറിച്ചും തുടര്‍ന്ന് കുഞ്ഞ് ജനിക്കുമ്പോള്‍ കുഞ്ഞിനെ കുറിച്ചുമെല്ലാം വ്ളോഗുകളിലൂടെ പങ്കുവയ്ക്കുന്നവരുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും രസകരമാണ് ഗര്‍ഭിണിയാണെന്ന കാര്യം പ്രിയപ്പെട്ടവരെ അറിയിക്കുന്ന സന്ദര്‍ഭം.


വ്ളോഗര്‍മാരും വ്ളോഗുകളും ഏറെ സജീവമായിട്ടുള്ളൊരു സമയമാണിത്. സെലിബ്രിറ്റികളായാലും സാധാരണക്കാര്‍ ആയാലും അവരെല്ലാം തന്നെ തങ്ങളുടെ വീട്ടിലെ വിശേഷങ്ങളും വ്യക്തിപരമായ വിശേഷങ്ങളും ആഘോഷങ്ങളുമെല്ലാം വ്ളോഗ് ആയി പങ്കുവയ്ക്കുന്നത് പതിവാണ്. ഇത്തരത്തിലുള്ള വ്ളോഗുകള്‍ക്ക് നിരവധി കാഴ്ചക്കാരുമുണ്ട്.

അടുത്തിടെയായി വിവാഹിതരായ സ്ത്രീകള്‍ ഈ രീതിയില്‍ വ്ളോഗുകളില്‍ ഏറ്റവുമധികം പങ്കുവച്ചുകാണുന്നത് അവരുടെ ഗര്‍ഭകാലത്തെ കുറിച്ചും കുഞ്ഞിനെ കുറിച്ചുമെല്ലാമാണ്. ഇതിനും നേരത്തേ സൂചിപ്പിച്ചത് പോലെ കാഴ്ചക്കാരേറെയുണ്ട്.

Latest Videos

ഗര്‍ഭിണിയാണെന്ന കണ്‍ഫര്‍മേഷൻ മുതല്‍ ഗര്‍ഭാവസ്ഥയിലെ ഓരോ ഘട്ടങ്ങളും, അതിന്‍റെ വികാസങ്ങളും, പ്രസവത്തെ കുറിച്ചും തുടര്‍ന്ന് കുഞ്ഞ് ജനിക്കുമ്പോള്‍ കുഞ്ഞിനെ കുറിച്ചുമെല്ലാം വ്ളോഗുകളിലൂടെ പങ്കുവയ്ക്കുന്നവരുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും രസകരമാണ് ഗര്‍ഭിണിയാണെന്ന കാര്യം പ്രിയപ്പെട്ടവരെ അറിയിക്കുന്ന സന്ദര്‍ഭം. ഇതുപോലുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയില്‍ ധാരാളമായി കാണാൻ കഴിയും.

ഇപ്പോഴിതാ സമാനമായൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയിയല്‍ ഏറെ ശ്രദ്ധ നേടുന്നത്. താന്‍ ഗര്‍ഭിണിയാണെന്ന വിവരം അമ്മയെ അറിയിക്കുന്ന യുവതിയും ഇതറിഞ്ഞതോടെ അക്ഷരാര്‍ത്ഥത്തില്‍ തുള്ളിച്ചാടുന്ന അമ്മയുമാണ് വീഡിയോയിലുള്ളത്. 

പേരക്കിടാവിന് വേണ്ടി അത്രയും കാത്തിരുന്ന അമ്മയോട് ഗര്‍ഭിണിയാണെന്ന വിവരം അറിയിക്കുന്ന നിമിഷം എന്ന അടിക്കുറിപ്പോടെയാണ് യുവതി വീഡിയോ പങ്കുവച്ചത്. മകള്‍ നല്‍കിയ സമ്മാനപ്പൊതി തുറന്നുനോക്കുന്ന അമ്മയെ ആണ് വീഡിയോയില്‍ ആദ്യം കാണുന്നത്. പൊതി തുറന്നതും അതിനകത്ത് ഉണ്ടായിരുന്ന കുഞ്ഞുങ്ങളുടെ വസ്ത്രം കണ്ടതോടെ ഇവര്‍ക്ക് കാര്യം മനസിലായി. ഇത് സത്യമാണോ എന്ന് അവര്‍ മകളോട് ചോദിക്കുകയും അതെ എന്ന് മകള്‍ തലകുലുക്കി ഉത്തരം നല്‍കുകയും ചെയ്യുന്നു. 

തുടര്‍ന്ന് സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ് അമ്മ. ഏത് അമ്മമാരും ഇങ്ങനെ തന്നെയാണെന്നും എപ്പോഴും ഹൃദയം നിറയ്ക്കുന്നതാണ് ഇത്തരത്തിലുള്ള രംഗങ്ങളെന്നുമാണ് വീഡിയോ കണ്ടവരെല്ലാം കമന്‍റുകളില്‍ പറയുന്നത്. സന്തോഷത്തോടെ മകളെ വന്ന് കെട്ടിപ്പിടിക്കുന്ന അമ്മ, അല്‍പം വൈകാരികമായ മുഹൂര്‍ത്തങ്ങളും കാഴ്ചക്കാരെ ഓര്‍മ്മിപ്പിക്കുന്നു. ഇതിനിടെ സന്തോഷത്തിന്‍റെ പങ്കുപറ്റാൻ ഇവരുടെ വളര്‍ത്തുനായയും എത്തുന്നുണ്ട്. എന്തായാലും വലിയ രീതിയിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്. 

വീഡിയോ കാണാം...

 

Also Read:-  'ആലിയ ഭട്ട് വിവാഹത്തിന് മുമ്പേ ഗര്‍ഭിണിയായിരുന്നോ?'; മറുപടി നല്‍കി സഹോദരി

tags
click me!