ദിവസവും ശരാശരി ഒന്നര ലക്ഷത്തിലധികം രൂപ ഇവര്‍ ശമ്പളമായി വാങ്ങിക്കുന്നുണ്ടത്രേ.ഈ ജോലിക്ക് എങ്ങനെയാണ് ഇത്രയും ശമ്പളം ദിവസവും ലഭിക്കുകയെന്ന് ഏവരിലും സംശയമുണ്ടാകാം. അതോടൊപ്പം തന്നെ ഇത് നമ്മെ ഏവരെയും അത്ഭുതപ്പെടുത്തുന്നൊരു സംഭവം കൂടിയാണ്.
ഏത് ജോലിക്കും അതിന്‍റേതായ പ്രതിസന്ധികളും വെല്ലുവിളികളും കാണും. അതുപോലെ തന്നെ ശമ്പളത്തിന്‍റെ കാര്യത്തിലും ഓരോ മേഖലയിലും വ്യത്യാസങ്ങള്‍ കാണും. പലപ്പോഴും ഒരു താരതമ്യത്തിന് സാധ്യതയില്ലാത്ത വിധത്തിലായിരിക്കും നമ്മളില്‍ ഓരോരുത്തരുടെയും ജോലിസ്ഥലങ്ങളിലെ പ്രയാസങ്ങളും അതുപോലെ തന്നെ വരുമാനവും.
ഇപ്പോഴിതാ നാമെല്ലാം കണ്ടും കേട്ടും ഏറെ പരിചയിച്ചിട്ടുള്ള ഒരു ജോലിക്ക് കനത്ത തുക ശമ്പളമായി വാങ്ങിക്കുന്നൊരു യുവതിയെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
ന്യൂയോര്‍ക്ക് സ്വദേശിയായ ഗ്ലോറിയ റിച്ചാര്‍ഡ്സ് എന്ന മുപ്പത്തിനാലുകാരിയാണ് നമ്മെ അത്ഭുതപ്പെടുത്തുന്ന ദിവസവേതനവുമായി ജോലി ചെയ്യുന്നത്. കുട്ടികളെ നോക്കല്‍ അഥവാ ആയയായി ജോലി ചെയ്യുകയാണ് ഗ്ലോറിയ. ദിവസവും ശരാശരി ഒന്നര ലക്ഷത്തിലധികം രൂപ ഇവര്‍ ശമ്പളമായി വാങ്ങിക്കുന്നുണ്ടത്രേ.
ഈ ജോലിക്ക് എങ്ങനെയാണ് ഇത്രയും ശമ്പളം ദിവസവും ലഭിക്കുകയെന്ന് ഏവരിലും സംശയമുണ്ടാകാം. അതോടൊപ്പം തന്നെ ഇത് നമ്മെ ഏവരെയും അത്ഭുതപ്പെടുത്തുന്നൊരു സംഭവം കൂടിയാണ്. ഏതായാലും ഈ സംശയത്തിനും അത്ഭുതത്തിനുമുള്ള ഉത്തരവും ഗ്ലോറിയ തന്നെ പറയും.
മഹാകോടീശ്വരന്മാര്‍ അതായത്, ബില്യണയറുകളുടെ മക്കളെ മാത്രമാണ് ഗ്ലോറിയ നോക്കുന്നത്. ഒരുപാട് പേരില്‍ നിന്ന് ഏറെ ചിന്തിച്ചും പരീക്ഷിച്ചുമെല്ലാം മഹാകോടീശ്വരന്മാരായ ആളുകളുടെ സ്റ്റാഫുകള്‍ നിയമിക്കുന്നതാണ് ഗ്ലോറിയയെ.
ഇത്രയും ഘട്ടങ്ങള്‍ കടന്ന് ഇങ്ങനെയുള്ള ജോലി നേടണമെങ്കില്‍ അപ്പോള്‍ അല്‍പം മിടുക്ക് വേണമെന്നത് വ്യക്തമാണല്ലോ! അതെ ഈ മേഖലയില്‍ ന്യൂയോര്‍ക്കില്‍ ഏറ്റവും വിലയേറിയ വ്യക്തിയാണ് ഗ്ലോറിയ. ഏത് തരത്തിലുള്ള കുഞ്ഞുങ്ങളെ ആണെങ്കിലും പക്വതയോടെ കൈകാര്യം ചെയ്യാൻ ഇവര്‍ക്കുള്ള കഴിവ് വിവിധ ഏജൻസികള്‍- മുഴുവൻ മാര്‍ക്കും നല്‍കി സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്.
കേള്‍ക്കുമ്പോള്‍ നിസാരമായി തോന്നുമെങ്കിലും നല്ലരീതിയില്‍ പ്രയാസമുള്ള ജോലിയാണ് തന്‍റേത് എന്ന് ഗ്ലോറിയയും പറയുന്നു. ഇത്രയും ശമ്പളം കിട്ടുന്നതിനാല്‍ തന്നെ വര്‍ഷത്തില്‍ ആദ്യത്തെ രണ്ട് മാസം മാത്രമാണ് ഇവര്‍ ജോലിക്ക് പോകുന്നത്. ശമ്പളത്തിന് പുറമെ വിദേശയാത്രകളും എല്ലാ സൗകര്യങ്ങളോടും കൂടിയ ജീവിതസാഹചര്യങ്ങളുമെല്ലാം തന്‍റെ ജോലിയുടെ ആകര്‍ഷണങ്ങളാണെന്നും ഗ്ലോറിയ പറയുന്നു.
Also Read:- പതിവായി ച്യൂയിങ് ഗം വിഴുങ്ങി; ഒടുവില്‍ അഞ്ച് വയസുകാരന് സംഭവിച്ചത്...