യാത്രയ്ക്കിടെ വേദന; ബസിനകത്ത് തന്നെ പ്രസവിച്ച് യുവതി...

By Web Team  |  First Published Dec 5, 2022, 4:47 PM IST

പ്രസവമടുക്കുമ്പോൾ കഴിവതും യാത്രകൾ- സവിശേഷിച്ചും ദൂരയാത്രകൾ ഒഴിവാക്കാനാണ് അധികപേരും ശ്രമിക്കുക. എങ്കിലും ചില സാഹചര്യങ്ങളിൽ യാത്രകൾ ഒഴിവാക്കാൻ സാധിക്കാതെയും വരാം


പ്രസവം അടുത്തിരിക്കുന്ന സ്ത്രീകളയെും ഇവരുടെ കുടുംബത്തെയും സംബന്ധിച്ച് ഈ സമയം ഏറെ നിർണായകമാണ്. പ്രസവത്തീയ്യതി ഏകദേശം കണക്കാക്കി ഡോക്ടർമാർ തന്നെ അറിയിക്കുമെങ്കിലും മിക്കപ്പോഴും ആ തീയ്യതിയിൽ തന്നെ ആയിരിക്കില്ല പ്രസവം നടക്കുക. പ്രത്യേകിച്ച് സുഖപ്രസവമാണെങ്കിൽ.

അതിനാൽ തന്നെ പ്രസവമടുക്കുമ്പോൾ കഴിവതും യാത്രകൾ- സവിശേഷിച്ചും ദൂരയാത്രകൾ ഒഴിവാക്കാനാണ് അധികപേരും ശ്രമിക്കുക. എങ്കിലും ചില സാഹചര്യങ്ങളിൽ യാത്രകൾ ഒഴിവാക്കാൻ സാധിക്കാതെയും വരാം. ഇങ്ങനെയുള്ള സമയത്തും പക്ഷേ പ്രസവവേദന വരികയാണെങ്കിൽ എന്തുചെയ്യണമെന്നതിനെ കുറിച്ച് മനസിൽ ഒരു രൂപരേഖ ഉണ്ടാക്കിയേ പറ്റൂ. ഇല്ലെങ്കിൽ അത് എത്തരത്തിലാണ് ബാധിക്കുകയെന്ന് പ്രവചിക്കാൻ സാധിക്കില്ല.

Latest Videos

എന്നാൽ ഭാഗ്യം കൊണ്ട് മാത്രം ഇത്തരത്തിലൊരു സാഹചര്യത്തിൽ രക്ഷപ്പെട്ടിരിക്കുകയാണൊരു യുവതിയും, ഇവരുടെ ഭർത്താവും, ഇവർക്ക് ജനിച്ചിരിക്കുന്ന കുഞ്ഞും. ഉത്തർപ്രദേശിലെ ഇറ്റാ സ്വദേശികളാണിവർ. ജോലി ദില്ലിയിലായതിനാൽ തന്നെ യുവാവും യുവതിയും ഇവിടെയാണ് താമസം.

എന്നാൽ ഞായറാഴ്ച ബസിൽ നാട്ടിലേക്ക് പോയതായിരുന്നു ഇരുവരും. പ്രസവം അടുത്ത സമയമായിരുന്നുവെങ്കിലും ഇരുവരും ബസിനകത്ത് വച്ച് പ്രസവവേദന വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചുകാണില്ല. അങ്ങനെ യാത്രാമദ്ധ്യേ യുവതിക്ക് പ്രസവവേദന വരികയായിരുന്നു. 

ഉടൻ തന്നെ ബസ് അടുത്തുള്ള ആശുപത്രി അന്വേഷിച്ചറിഞ്ഞ് അങ്ങോട്ടേക്ക് തിരിച്ചുവെങ്കിലും ഇതിന് മുമ്പ് തന്നെ ബസിനകത്ത് പ്രസവം നടന്നു. 

'ദില്ലിയിൽ നിന്ന് ഛിബ്രമാവു (കനൌജ് -യുപി)യിലേക്ക് പോവുകയായിരുന്നു ഞങ്ങൾ. പക്ഷേ ഇതിനിടെ യാത്രക്കാരിയായ സ്ത്രീക്ക് പ്രസവവേദന വരികയായിരുന്നു. ഉടൻ തന്നെ ഞങ്ങൾ ആശുപത്രിയിലേക്ക് വണ്ടി തിരിച്ചുവെങ്കിലും അവിടെയെത്തും മുമ്പ് തന്നെ ഇവരുടെ പ്രസവം നടന്നു...'- ബസ് ഡ്രൈവറായ അലോക് കുമാർ പറയുന്നു. 

ആശുപത്രിയിലെത്തിച്ച യുവതിയും നവജാതശിശുവും സുഖമായിരിക്കുന്നുവെന്നതാണ് സന്തോഷകരമായ വാർത്ത. ഇക്കാര്യവും ബസിലെ ജീവനക്കാർ തന്നെയാണ് അറിയിച്ചത്. 

Also Read:- മെക്-ഡൊണാള്‍ഡ്സ് ബാത്ത്‍റൂമില്‍ പ്രസവം; ഇതോടെ കുഞ്ഞിന് ഒരു ഓമനപ്പേരിട്ട് സ്റ്റാഫുകള്‍

click me!