ശാരീകമായും ലൈംഗികമായുമുള്ള അതിക്രമങ്ങളാണ് കാര്യമായും സ്ത്രീകള്‍ നേരിടുന്നത്. ഇത് വീട്ടകങ്ങളില്‍ നിന്നോ പ്രണയിതാക്കളില്‍ നിന്നോ പൊതുവിടങ്ങളില്‍ നിന്നോ എല്ലാമാകാം. കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ വലിയൊരു വിഭാഗം സ്ത്രീകളും തങ്ങളുടെ കുടുംബാംഗങ്ങളില്‍ നിന്നോ പങ്കാളികളില്‍ നിന്നോ അറിയുന്നവരില്‍ നിന്നോ ആണ് പീഡനമേറ്റുവാങ്ങുന്നത്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ എത്രയോ ചര്‍ച്ചകള്‍ ദിനംപ്രതി നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ട്. എന്നാലിപ്പോഴും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നിര്‍ബാധം തുടരുക തന്നെയാണ്. പലപ്പോഴും ഇങ്ങനെയുള്ള സംഭവങ്ങളില്‍ നിന്ന് രക്ഷ നേടാനും, സ്വയം സുരക്ഷിതരാകാനും സ്ത്രീകളോട് ഒതുങ്ങിക്കൂടി ജീവിക്കാനാണ് സമൂഹം പോലും കല്‍പിക്കുന്നത് എന്നതാണ് ദുഖകരമായ യാഥാര്‍ത്ഥ്യം.
ശാരീകമായും ലൈംഗികമായുമുള്ള അതിക്രമങ്ങളാണ് കാര്യമായും സ്ത്രീകള്‍ നേരിടുന്നത്. ഇത് വീട്ടകങ്ങളില്‍ നിന്നോ പ്രണയിതാക്കളില്‍ നിന്നോ പൊതുവിടങ്ങളില്‍ നിന്നോ എല്ലാമാകാം. കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ വലിയൊരു വിഭാഗം സ്ത്രീകളും തങ്ങളുടെ കുടുംബാംഗങ്ങളില്‍ നിന്നോ പങ്കാളികളില്‍ നിന്നോ അറിയുന്നവരില്‍ നിന്നോ ആണ് പീഡനമേറ്റുവാങ്ങുന്നത്.
ഇപ്പോഴിതാ ഹരിയാനയില്‍ നിന്ന് പുറത്തുവിന്നിരിക്കുന്നൊരു സിസിടിവി ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. തന്നെ ആക്രമിച്ച യുവാവിനെ കഴിയുന്നത് പോലെ തിരിച്ചും ആക്രമിക്കുകയാണ് ഒരു സ്ത്രീ. എന്നാല്‍ സ്ത്രീക്ക് നല്ലരീതിയില്‍ പരുക്കേല്‍ക്കുകയും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.
നിര്‍ത്തിയിട്ട ഒരു ഓട്ടോറിക്ഷയ്ക്കരികില്‍ ബൈക്കിലിരിക്കുന്ന യുവാവിനെയാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ഓട്ടോറിക്ഷയ്ക്ക് അകത്തിരിക്കുന്ന സ്ത്രീയുമായി ഇയാള്‍ എന്തോ സംസാരിക്കുന്നുണ്ട്. ശേഷം ബൈക്ക് അല്‍പം മുമ്പിലേക്കെടുത്ത് സൈഡാക്കിയ ശേഷം ഇവര്‍ക്കരികിലേക്ക് വരുന്നു.
തുടര്‍ന്ന് സ്ത്രീയും പുറത്തിറങ്ങുന്നു. ശേഷം ഇരുവരും എന്തോ സംസാരിക്കുകയും ഇതിന് പിന്നാലെ യുവാവ് കയ്യിലിരുന്ന ഹെല്‍മെറ്റ് വച്ച് സ്ത്രീയുടെ തലയ്ക്കടിക്കുന്നതും കാണാം. ഉടൻ തന്നെ ഇവര്‍ ഹാൻഡ് ബാഗ് വച്ചും മറ്റും തിരിച്ച് നല്ലരീതിയില്‍ പ്രതിരോധിക്കുന്നുണ്ട്. അപ്പോഴേക്ക് ഓട്ടോറിക്ഷാ ഡ്രൈവറടക്കം പലരും ഓടിക്കൂടി ഇവരെ രക്ഷിക്കുകയും യുവാവിനെ പിടികൂടുകയും ചെയ്യുകയാണ്.
ബൈക്കില്‍ കയറാൻ വിസമ്മതിച്ചതിനാണ് യുവാവ് ഇവരെ മര്‍ദ്ദിച്ചതെന്നാണ് പൊലീസ് അറിയിക്കുന്നത്. ഇവരുടെ തലയ്ക്കറ്റ പരുക്ക് സാരമുള്ളതാണെന്നും ആശുപത്രിയില്‍ തന്നെ തുടരുകയാണെന്നും പൊലീസ് അറിയിക്കുന്നു.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കാര്യമായ ചര്‍ച്ചകളാണ് ഇതെക്കുറിച്ച് വരുന്നത്. വലിയൊരു വിഭാഗം പേരും തിരികെ അടിക്കാനും പ്രതിരോധിക്കാനും ഈ സ്ത്രീ കാണിച്ച ധൈര്യത്തിന് കയ്യടി നല്‍കുകയാണ്. ഒപ്പം തന്നെ സ്ത്രീകള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വയം സുരക്ഷിതരായിരിക്കാൻ എന്തെല്ലാം കാര്യങ്ങളാണ് കരുതേണ്ടതെന്നും, എങ്ങനെയാണ് മെച്ചപ്പെട്ട രീതിയില്‍ സ്ത്രീകള്‍ക്ക് ശാരീരികമായ പ്രതിരോധം സാധ്യമാക്കാനാവുക - തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചകളില്‍ നിറയുന്നുണ്ട്.
വീഡിയോ...
| Haryana: CCTV footage of a man named Kamal hitting a woman with his helmet after she refused to ride on his bike. pic.twitter.com/Az3MWRKKWo
— ANI (@ANI)
Also Read:- മദ്യപിച്ച് വഴിയില്‍ നിന്ന് സ്ത്രീകളോട് ഫോണ്‍ നമ്പര്‍ ചോദിച്ചു; യുവാവിന് കൂട്ട മര്‍ദ്ദനം