സ്തനങ്ങള്‍ ഭംഗിയാക്കാൻ ചെയ്ത ശസ്ത്രക്രിയക്ക് പിന്നാലെ അണുബാധ; യുവതി മരിച്ചു

By Web Team  |  First Published Aug 4, 2023, 3:00 PM IST

ഭര്‍ത്താവും മൂന്ന് കുട്ടികളുമുണ്ട് ഇവര്‍ക്ക്. ഇങ്ങനെയൊരു ശസ്ത്രക്രിയയ്ക്ക് മുതിരുമ്പോള്‍ ഇത് ഇത്രത്തോളമെത്തുമെന്ന് കരുതിയില്ലെന്നും ശസ്ത്രക്രിയ കഴിഞ്ഞ് അധികം വൈകാതെ തന്നെ ക്രസ്റ്റലിന് ഗുരുതരമായ തലവേദനയും പനിയും ബാധിക്കുകയും വൈകാതെ ഇവര്‍ അവശനിലയിലാവുകയുമായിരുന്നു എന്നും ഭര്‍ത്താവ് അറിയിക്കുന്നു. 


പ്ലാസ്റ്റിക് സര്‍ജറിയെ, അല്ലെങ്കില്‍ കോസ്മെറ്റിക് സര്‍ജറിയെ കുറെക്കൂടി ഗൗരവമായി സമീപിച്ചിരുന്ന കാലം കടന്നുപോയി. ഇന്ന് പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നവരുടെ എണ്ണം ഏറെ കൂടിവരുന്ന കാഴ്ചയാണ് കാണാനാകുന്നത്. മുൻകാലങ്ങളില്‍ സെലിബ്രിറ്റികള്‍- പ്രത്യേകിച്ച് സിനിമാതാരങ്ങള്‍ മാത്രമായിരുന്നു സൗന്ദര്യം വര്‍ധിപ്പിക്കുന്നതിന് വേണ്ടി പ്ലാസ്റ്റിക് സര്‍ജറി ചെയ്തിരുന്നതെങ്കില്‍ നിലവില്‍ അവസ്ഥകളെല്ലാം മാറിമറിഞ്ഞു. 

സെലിബ്രിറ്റികളോ താരങ്ങളോ ഒന്നുമല്ലാത്തവരും ധാരാളമായി സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി പ്ലാസ്റ്റിക് സര്‍ജറികളെ ആശ്രയിക്കുകയാണ്. ഇതില്‍ തെറ്റായി ഒന്നും ചൂണ്ടിക്കാട്ടാനില്ല. പക്ഷേ വിശ്വസ്തമായ ഇടങ്ങളില്‍ നിന്ന്, വിദഗ്ധരുടെ മെല്‍നോട്ടത്തില്‍ അല്ല- സര്‍ജറി ചെയ്യുന്നത് എങ്കില്‍ അത് തീര്‍ച്ചയായും റിസ്ക് തന്നെയാണ്.

Latest Videos

ചിലര്‍ ചിലവ് കുറഞ്ഞ രീതിയില്‍ ശസ്ത്രക്രിയ നടത്തുന്നതിനായി അത്തരത്തിലുള്ള കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ ശസ്ത്രക്രിയയില്‍ പിഴവുകള്‍ സംഭവിക്കാനോ, രോഗിക്ക് അപകടം പറ്റാനോ, ജീവൻ തന്നെ നഷ്ടപ്പെടാനോ എല്ലാം കാരണമാകാം. 

എന്തായാലും ഇപ്പോള്‍ ഇത്തരത്തില്‍ സ്തനങ്ങള്‍ക്ക് അഴക് കൂട്ടാനായി പ്ലാസ്റ്റിക് സര്‍ജറി ചെയ്തതിനെ തുടര്‍ന്നുണ്ടായ അണുബാധയോടെ യുവതി മരിച്ചുവെന്ന വാര്‍ത്തയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. യുഎസിലെ ടെക്സാസില്‍ നിന്നുള്ള, മുപ്പത്തിയൊന്നുകാരിയായ സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസര്‍ ക്രിസ്റ്റല്‍ വില്ലേജസ് ആണ് ദാരുണമായി മരിച്ചത്. 

മെക്സിക്കോയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം ഇവരുടെ തലച്ചോറില്‍ അണുബാധ (മെനിഞ്ചൈറ്റിസ് ) ഉണ്ടാവുകയായിരുന്നുവത്രേ. തുടര്‍ന്ന് നാല് മാസത്തോളം ജീവിതത്തിനും മരണത്തിനും ഇടയില്‍ കഴിയേണ്ടിവന്നു ഇവര്‍ക്ക്. 

ഭര്‍ത്താവും മൂന്ന് കുട്ടികളുമുണ്ട് ഇവര്‍ക്ക്. ഇങ്ങനെയൊരു ശസ്ത്രക്രിയയ്ക്ക് മുതിരുമ്പോള്‍ ഇത് ഇത്രത്തോളമെത്തുമെന്ന് കരുതിയില്ലെന്നും ശസ്ത്രക്രിയ കഴിഞ്ഞ് അധികം വൈകാതെ തന്നെ ക്രസ്റ്റലിന് ഗുരുതരമായ തലവേദനയും പനിയും ബാധിക്കുകയും വൈകാതെ ഇവര്‍ അവശനിലയിലാവുകയുമായിരുന്നു എന്നും ഭര്‍ത്താവ് അറിയിക്കുന്നു. 

മെക്സിക്കോയില്‍ ക്രിസ്റ്റല്‍ ശസ്ത്രക്രിയ നടത്തിയ ക്ലിനിക്ക് നേരത്തേ സൂചിപ്പിച്ചത് പോലെ കുറഞ്ഞ ചെലവില്‍ കോസ്മെറ്റിക് സര്‍ജറി ചെയ്തുകൊടുക്കുന്ന കേന്ദ്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ ഇവിടെ സമാനമായ പരാതികളുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏതായാലും യുഎസില്‍ ഇങ്ങനെ കോസ്മെറ്റിക് സര്‍ജറിക്ക് പിന്നാലെ അണുബാധയുണ്ടായി മരിക്കുന്ന ഒമ്പതാമത്തെയാളാണ് ക്രിസ്റ്റല്‍. 

Also Read:- മുലയൂട്ടുന്ന അമ്മമാര്‍ കാപ്പി കുടിക്കാൻ പാടില്ലേ? ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഏതെല്ലാം?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!