അടുക്കളയില്‍ നിന്ന് മരുമകളുടെ ഡാന്‍സ്, പുറകില്‍ ഭര്‍തൃമാതാവിന്‍റെ റിയാക്ഷന്‍; വൈറലായി വീഡിയോ

By Web Team  |  First Published Nov 19, 2022, 8:10 AM IST

അടുക്കളയില്‍ നിന്ന് തകര്‍ത്ത് ഡാന്‍സ് ചെയ്യുന്ന മരുമകളെയും അത് ആസ്വദിക്കുന്ന ഭര്‍തൃമാതാവിനെയും ആണ് വീഡിയോയില്‍ കാണുന്നത്. വിനിത ശര്‍മ്മ എന്ന യുവതി ആണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 


ഭര്‍തൃമാതാവും മരുമകളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പല കാഴ്ചപാടുകളും നമ്മുടെ സമൂഹത്തില്‍ ഉണ്ട്. എന്നാല്‍ കൂട്ടുകാരെ പോലെ കഴിയുന്ന ഒരു അമ്മായിയമ്മയുടെയും മരുമകളുടെയും വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

അടുക്കളയില്‍ നിന്ന് തകര്‍ത്ത് ഡാന്‍സ് ചെയ്യുന്ന ഒരു മരുമകളെയും അത് ആസ്വദിക്കുന്ന ഭര്‍തൃമാതാവിനെയും ആണ് വീഡിയോയില്‍ കാണുന്നത്. വിനിത ശര്‍മ്മ എന്ന യുവതി ആണ് ഈ വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വീട്ടിലെ അടുക്കളയില്‍ നിന്ന് ഹിന്ദി ചിത്രം റെയ്‌സ് 2 വിലെ 'ലത് ലഗ് ഗയീ' എന്ന ഗാനത്തിനാണ് വിനിത ഡാന്‍സ് ചെയ്യുന്നത്. അടുക്കളയില്‍ പാചകം ചെയ്തു കൊണ്ടിരിക്കുന്നതിനിടെ ഈ നൃത്തം കാണുന്ന അമ്മായിയമ്മ പുഞ്ചിരിച്ചു കൊണ്ട് വിനിതയെ നോക്കുന്നതും വീഡിയോയില്‍ കാണാം. ശേഷം വിനിത അടുക്കളയിലേയ്ക്കെത്തി അമ്മായിയമ്മ്ക്ക് അരികില്‍ നിന്ന് നൃത്തം ചെയ്യുന്നതും വീഡിയോയില്‍ കാണാം.

Latest Videos

' ഞാന്‍ ഞാനായിരിക്കാന്‍ ഇഷ്ടപ്പെടുന്നു. ഞാന്‍ എങ്ങനെയാണോ അങ്ങനെ ഇവര്‍ എന്നെ ഇഷ്ടപ്പെടുന്നു'-  വീഡിയോയുടെ ക്യാപ്ഷനായി വിനിത കുറിച്ചു. പന്ത്രണ്ട് ലക്ഷത്തില്‍ അധികം ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നത്. ഇത് പോലൊരു അമ്മായിയമ്മയെയാണ് എല്ലാവര്‍ക്കും വേണ്ടത് എന്നാണ് പലരും കമന്‍റ് ചെയ്തത്. 

 

അതേസമയം, ഇത് ആദ്യമായല്ല വിനിതയും ഭര്‍തൃമാതാവും ചേര്‍ന്നുള്ള വീഡിയോകള്‍ വൈറലാകുന്നത്. ഒരുമിച്ച് നൃത്തം ചെയ്യുന്നതിന്‍റെയും അഭിനയിക്കുന്നതിന്‍റെയുമൊക്കെ ധാരാളം വീഡിയോകള്‍ മുമ്പും വിനിത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.  ഭര്‍തൃമാതാവ് എപ്പോഴും മക്കളെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കാറുണ്ടെന്നും അതിനാല്‍ അവരെ സന്തോഷിപ്പിക്കാനുള്ള എല്ലാ കാര്യങ്ങളും താന്‍ ചെയ്യുമെന്നും വിനിത പറയാറുണ്ട്. 

Also Read: ഗീ പൊടി ഇഡ്ഡലിയും ബട്ടർ പൊടി ഇഡ്ഡലിയും; എന്‍റെ ഇഡ്ഡലി ഞാൻ തരില്ലെന്ന് പാര്‍വതി

click me!