ഹാര്‍ട്ട് അറ്റാക്ക് സ്ത്രീകളില്‍ കൂടുതല്‍ ഗുരുതരമോ? എന്താണ് ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യം?

By Web Team  |  First Published Jul 8, 2023, 5:49 PM IST

ഹാര്‍ട്ട് അറ്റാക്ക് സ്ത്രീകളെയും പുരുഷന്മാരെയും ബാധിക്കാം. എന്നാല്‍ അത് സ്ത്രീകളിലാണ് കൂടുതല്‍ സങ്കീര്‍ണതകളുണ്ടാക്കുന്നത്. അതുപോലെ തന്നെ ഹൃദയാഘാതം മൂലമുള്ള മരണത്തിന്‍റെ കാര്യമെടുത്താലും, ഹൃദയാഘാതത്തെ തുടര്‍ന്ന് പിന്നീടുണ്ടാകുന്ന ആരോഗ്യസംബന്ധമായ പ്രശ്നങ്ങളുടെ കാര്യമെടുത്താലും റിസ്ക് കൂടുതലും സ്ത്രീകള്‍ക്ക് തന്നെയാണ്. 


ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം സ്ത്രീകളെയും പുരുഷന്മാരെയുമെല്ലാം ഒരുപോലെ ബാധിക്കുന്ന അവസ്ഥയാണ്. എന്നാല്‍ ഹൃദയാഘാതം സ്ത്രീകളിലോ പുരുഷന്മാരിലോ കൂടുതല്‍ ഗുരുതരമാകുന്നത്? അങ്ങനെയൊരു വ്യത്യാസം ഇക്കാര്യത്തില്‍ ഉണ്ടെങ്കില്‍ അതെന്തുകൊണ്ട്? ഈ വിഷയത്തെ കുറിച്ചാണ് ചിലത് പങ്കുവയ്ക്കാനുള്ളത്.

ഹാര്‍ട്ട് അറ്റാക്ക് സ്ത്രീകളെയും പുരുഷന്മാരെയും ബാധിക്കാം. എന്നാല്‍ അത് സ്ത്രീകളിലാണ് കൂടുതല്‍ സങ്കീര്‍ണതകളുണ്ടാക്കുന്നത്. അതുപോലെ തന്നെ ഹൃദയാഘാതം മൂലമുള്ള മരണത്തിന്‍റെ കാര്യമെടുത്താലും, ഹൃദയാഘാതത്തെ തുടര്‍ന്ന് പിന്നീടുണ്ടാകുന്ന ആരോഗ്യസംബന്ധമായ പ്രശ്നങ്ങളുടെ കാര്യമെടുത്താലും റിസ്ക് കൂടുതലും സ്ത്രീകള്‍ക്ക് തന്നെയാണ്. 

Latest Videos

എന്താണ് സ്ത്രീകള്‍ക്ക് തിരിച്ചടിയാകുന്നത്?

ആരോഗ്യപരമായ കാരണങ്ങളെക്കാള്‍ അധികം സാമൂഹികവും സാംസ്കാരികവുമായ പശ്ചാത്തലമാണ് സ്ത്രീകളില്‍ ഹൃദയാഘാതം ഇത്രമാത്രം വെല്ലുവിളിയാകുന്നതിലേക്ക് നയിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. അതായത് നമ്മുടെ നാട്ടില്‍ സാധാരണഗതിയില്‍ സ്ത്രീകള്‍ മറ്റുള്ളവരെ ശ്രദ്ധിക്കുന്നവരാണ്. എന്നുവച്ചാല്‍ വീട്ടിലുള്ള മറ്റംഗങ്ങളുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്നവരാണ് സ്ത്രീകള്‍. ഇക്കൂട്ടത്തില്‍ സ്വയം ശ്രദ്ധിക്കുന്നതില്‍ നിന്ന് അവര്‍ വഴുതിമാറുന്നു. ഇത് ഹൃദയാഘാതം പോലെ ഗുരുതരമായ സാഹചര്യങ്ങളെ സമയത്തിന് മനസിലാക്കുന്നതില്‍ നിന്നും ചികിത്സ തേടുന്നതില്‍ നിന്നുമെല്ലാം അവരെ പിന്തിരിപ്പിക്കുന്നു. വലിയ അപകടമാണ് ഈ അവസ്ഥയെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. 

ഇനി, ഹൃദയാഘാത ലക്ഷണങ്ങളുടെ കാര്യത്തിലും സ്ത്രീകളും പുരുഷന്മാരും തമ്മില്‍ ചില വ്യത്യാസങ്ങള്‍ കാണാറുണ്ട്. അതായത് പുരുഷന്മാര്‍ക്ക് അധികവും നെഞ്ചുവേദന ലക്ഷണമായി വരുമ്പോള്‍ സ്ത്രീകള്‍ക്ക് ക്ഷീണം, ഓക്കാനം, പുറം വേദന, താടിയെല്ലിലെ വേദന എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് കൂടുതലും വരിക. ഈ ലക്ഷണങ്ങളെല്ലാം മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളായി കണക്കാക്കി നിസാരമായി തള്ളിക്കളയുന്നത് സ്ത്രീകളുടെ പതിവാണ്. ഇങ്ങനെ ചികിത്സ വൈകുന്നതിലൂടെയാണ് പല കേസുകളിലും ഹൃദയാഘാതം മരണത്തിലേക്ക് നയിക്കുന്നതും,കൂടുതല്‍ 'കോംപ്ലിക്കേറ്റഡ്' ആകുന്നതും.

ആര്‍ത്തവവിരാമവും സ്ത്രീകളില്‍ ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുമത്രേ. അതായത് ആര്‍ത്തവവിരാമത്തോടെയുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതിന് കാരണമാകുന്നത്. 

മറ്റൊരു കാരണം സ്ത്രീകളിലെ രക്തക്കുഴലുകളുടെ വ്യത്യാസമാണ്. രക്തക്കുഴലുകള്‍ പുരുഷന്മാരെ അപേക്ഷിച്ച് ചെറുതായിരിക്കും. ഇത് ഹൃദയം ബാധിക്കപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഹൃദയത്തിന്‍റെ ഏതെങ്കിലുമൊരു ഭാഗത്തേക്കുള്ള രക്തയോട്ടം ഭാഗികമായോ പൂര്‍ണമായോ തടസപ്പെടുന്ന അവസ്ഥയാണല്ലോ ഹൃദയാഘാതം. അവിടെ തീര്‍ച്ചയായും രക്തക്കുഴലുകളുടെ സവിശേഷത ഘടകമായി വരാം. 

സ്ത്രീകള്‍ ശ്രദ്ധിക്കേണ്ടത്...

നിത്യജീവിതത്തില്‍ പല ആരോഗ്യപ്രശ്നങ്ങളും നിങ്ങള്‍ നേരിടാം. എല്ലാം ഗൗരവത്തോടെ എടുക്കണമെന്നല്ല- പക്ഷേ സ്വയം നിരീക്ഷണം നിര്‍ബന്ധമാണ്. മറ്റുള്ളവരെ കെയര്‍ ചെയ്യുന്നതിനൊപ്പം തന്നെ നിങ്ങള്‍ നിര്‍ബന്ധമായും സ്വയവും കെയര്‍ ചെയ്യുക.സംശയം തോന്നിക്കുന്ന എന്ത് ലക്ഷണങ്ങള്‍ പ്രകടമായാലും ആശുപത്രിയില്‍ പോവുക, വേണ്ട പരിശോധനകളും നടത്തുക. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതിരുന്നാല്‍ തന്നെ ആരോഗ്യം സുരക്ഷിതമായി. 

Also Read:- ഹാര്‍ട്ട് അറ്റാക്ക് പോലെ തന്നെ അപകടകരമായ അസുഖം; ലക്ഷണങ്ങള്‍ മനസിലാകാതെ പോകാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

click me!