ശരീരഭാരം കൂടിയതായി തോന്നുക, സ്തനങ്ങളിൽ വേദന, ഉറക്കക്കുറവ് അല്ലെങ്കിൽ അമിതമായ ഉറക്കം, അമിതമായ വിശപ്പ്, തലവേദന, സന്ധിവേദന, ക്ഷീണം, വയറിളക്കം, വയർ ഗ്യാസ് വന്നുനിറഞ്ഞിരിക്കും പോെല അനുഭവപ്പെടുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
ആര്‍ത്തവ സമയത്തുണ്ടാകുന്ന പിഎംഎസ് (പ്രീ മെന്‍സ്ട്രുവല്‍ സിന്‍ഡ്രം) അവസ്ഥ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. ഇത് മധ്യവയസ്സുള്ള സ്ത്രീകളെയാണ് കൂടുതലായി ബാധിക്കുന്നത്.
ശരീരഭാരം കൂടിയതായി തോന്നുക, സ്തനങ്ങളിൽ വേദന, ഉറക്കക്കുറവ് അല്ലെങ്കിൽ അമിതമായ ഉറക്കം, അമിതമായ വിശപ്പ്, തലവേദന, സന്ധിവേദന, ക്ഷീണം, വയറിളക്കം, വയർ ഗ്യാസ് വന്നുനിറഞ്ഞിരിക്കും പോലെ അനുഭവപ്പെടുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
ഏതു പ്രായക്കാരിലും ഇതു കാണാം. ആർത്തവം തുടങ്ങുന്നതിനു മുൻപുള്ള ഒന്നോ രണ്ടോ ആഴ്ചകളിലാണ് ഇതു പ്രകടമാകുന്നത്. പിഎംഎസ് നിസ്സാരക്കാരനല്ലെന്ന് ഓർക്കുക. ഇതു നമ്മുടെ സ്ത്രീകളുടെ മാനസികനിലയെയും ദോഷകരമായി ബാധിക്കാറുണ്ട്.
വിഷാദം, സങ്കടം, ദേഷ്യം, മൂഡ് സ്വിങ്സ്, എല്ലാവരിൽ നിന്നു ഉൾവലിഞ്ഞു നിൽക്കാൻ തോന്നുക തുടങ്ങിയ പ്രശ്നങ്ങൾ സ്ത്രീകളിൽ ഉണ്ടാകാം. ആവശ്യത്തിനു വിശ്രമം, വ്യായാമം, നല്ല ജീവിതശൈലി എന്നിവ കൊണ്ട് പിഎംഎസിനെ കൈകാര്യം ചെയ്യാം. ചിലർക്ക് കൗൺസലിങ് സഹായം വേണ്ടിവരും.
ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ തന്നെയാണ് പിഎംഎസിന് പ്രധാന കാരണമാകുന്നത്. അതുകൊണ്ടുതന്നെ പൂര്‍ണ്ണമായി പിഎംഎസ് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്നത് സാധ്യമല്ല. എങ്കിലും വിഷമതകള്‍ കുറയ്ക്കാനായി ചില കാര്യങ്ങള്‍ ഫലപ്രദമായി ചെയ്യാനുമാകും. ഈ അവസ്ഥ മറികടക്കാൻ ഇതാ ചില വഴികൾ...
ഒന്ന്...
ധാരാളം 'അയേണ്‍' അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുക. ബീന്‍സ്, ചീര, ഈന്തപ്പഴം, ക്യാബേജ് എന്നിങ്ങനെയുള്ള ഭക്ഷണം കഴിക്കാവുന്നതാണ്. ഓരോ ആര്‍ത്തവസമയത്തും സ്ത്രീകളില്‍ നിന്ന് ധാരാളം രക്തം നഷ്ടമായപ്പോകുന്നുണ്ട്. ഇത് ഒരുപക്ഷേ, വിവിധ ശാരീരിക പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാം.
രണ്ട്...
ഫ്രഷ് കറിവേപ്പില, മല്ലിയില, കറുവാപ്പട്ട, ഇഞ്ചി തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ഉപ്പ് പരമാവധി കുറയ്ക്കുക. ഇത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത് തടയാന്‍ സഹായകമാകും.
മൂന്ന്...
ധാരാളം സിങ്ക് അംശം അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുക. ഉദാഹരണത്തിന് മത്തന്‍ കുരു, വെള്ളക്കടല, പയറുവര്‍ഗങ്ങള്‍ അങ്ങനെയെല്ലാം.