പിസിഒഡി; ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട 4 കാര്യങ്ങൾ

By Web Team  |  First Published Jun 7, 2019, 6:42 PM IST

മാറിയ ഭക്ഷണരീതിയും വ്യായാമമില്ലായ്മയും മാനസിക സമ്മര്‍ദ്ദവുമാണ് പിസിഒഡിയുടെ പ്രധാന കാരണങ്ങള്‍.  15-44 വയസ്സുവരെയുള്ള സ്ത്രീകളിലാണ് പിസിഒഡി കൂടുതലായി കാണുന്നത്. സ്ത്രീകളുടെ അണ്ഡാശയത്തിനെയും പ്രത്യുല്‍പ്പാദന അവയവങ്ങളെയും സാരമായി തന്നെ ബാധിക്കുന്ന രോഗമാണിത്.


സ്ത്രീകളില്‍ ഇന്ന് വളരെയധികം കാണുന്ന രോഗമായി മാറിയിരിക്കുകയാണ് പിസിഒഡി അഥവാ പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ്. വ്യായാമമില്ലായ്മ, കൊഴുപ്പുകൂടിയ ഭക്ഷണം കഴിക്കുക, മാനസിക സമ്മര്‍ദ്ദം എന്നിവയാണ് പിസിഒഡിക്ക് പ്രധാന കാരണങ്ങൾ. ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജനം പാതി വഴിയില്‍ നിന്നു പോകുന്നതുമൂലം അണ്ഡാശയത്തില്‍ മുഴകള്‍ രൂപപ്പെടുന്ന അവസ്ഥയാണിത്.

70 ശതമാനം സ്ത്രീകളിലും വന്ധ്യതയ്ക്കു കാരണം പിസിഒഡിയാണ്. സ്ത്രീകളുടെ അണ്ഡാശയത്തിനെയും പ്രത്യുല്‍പ്പാദന അവയവങ്ങളെയും സാരമായിതന്നെ ബാധിക്കുന്ന രോഗമാണിത്. കൂടാതെ സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍റെയും പ്രൊജസ്‌ട്രോണിന്‍റെയും (ഇവയാണ് ആര്‍ത്തവ ചക്രം നിയന്ത്രിക്കുന്നത്) ഉല്‍പ്പാദനം കുറയ്ക്കുകയും പുരുഷ ഹോര്‍മോണായ ആന്‍ഡ്രജന്‍റെ ഉല്പാദനം കൂട്ടുകയും ചെയ്യുന്നു.

Latest Videos

undefined

ഇതിന്‍റെ ഭാഗമായി മേല്‍ച്ചുണ്ടിലും താടിയിലുമുള്ള അമിത രോമ വളര്‍ച്ച, ക്രമം തെറ്റിയ ആര്‍ത്തവം, അമിത രക്തസ്രാവം, എന്നിവ ഉണ്ടാകുന്നു. മാറിയ ഭക്ഷണരീതിയും വ്യായാമമില്ലായ്മയും മാനസിക സമ്മര്‍ദ്ദവുമാണ് പിസിഒഡിയുടെ പ്രധാന കാരണങ്ങള്‍. 15-44 വയസ്സുവരെയുള്ള സ്ത്രീകളിലാണ് പിസിഒഡി കൂടുതലായി കാണുന്നത്. 

 ലക്ഷണങ്ങൾ...

തെറ്റായ ആർത്തവ ക്രമം

മുടികൊഴിച്ചിൽ‌

മുഖത്തും കഴുത്തിലും മുടി വളരുക

ശരീരഭാരം കൂടുക

​ഗർഭം ധരിക്കാൻ പ്രയാസം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

1. ഡയറ്റ്

പച്ചക്കറികളും പഴങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. കൊഴുപ്പ് കുറഞ്ഞതും എണ്ണമയം കുറഞ്ഞതുമായ ഭക്ഷണം ഉള്‍പ്പെടുത്തണം. വിശപ്പ് കൂടുന്നതിന് മുന്‍പ് തന്നെ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക.

2. വ്യായാമം 

കൃത്യമായ വ്യായാമം തീര്‍ച്ചയായും ജീവിതത്തില്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്. പിസിഒഡി ബാധിച്ചവര്‍ പ്രത്യേകിച്ച് വ്യായാമം മുടക്കരുത്. 

3.  ഉത്കണ്ഠ

അമിത ഉത്കണ്ഠയാണ് പിസിഒ‍ഡിയുടെ പ്രധാന കാരണം. അതിനാല്‍ അമിതമായുളള ഉത്കണ്ഠ ഒഴിവാക്കുക. എപ്പോഴും സന്തോഷത്തോടെയിരിക്കാന്‍ ശ്രമിക്കുക. 

4. യോഗ 

വ്യായാമം പോലെ തന്നെ പാലിക്കേണ്ട ഒന്നാണ് യോഗ. യോഗ ആരോഗ്യത്തെ മെച്ചപ്പെടുത്തും. കൂടാതെ മാനസിക പിരിമുറുക്കത്തെ നിയന്ത്രിക്കാനും യോഗയിലൂടെ സാധിക്കും. 
 

click me!