'ഒരു സ്ത്രീ എന്തു വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുന്നത് അവരാണ്'; നേർത്ത വസ്ത്രം ധരിച്ച് മറുപടിയുമായി കങ്കണ

By Web Team  |  First Published Oct 24, 2022, 2:13 PM IST

ഒരു സ്ത്രീ എന്തു വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുന്നത് അവളാണെന്ന് പറയുകയാണ് കങ്കണ റനൗട്ട്. ഒരു സിനിമയുടെ പ്രൊമോഷനോട് അനുബന്ധിച്ച് നേർത്ത വസ്ത്രം ധരിച്ചെത്തിയ കങ്കണയുടെ ചിത്രങ്ങൾ വിവാദമായിരുന്നു.


വസ്ത്രധാരണം എന്നത് ഒരു വ്യക്തിയുടെ മാത്രം സ്വാതന്ത്യ്രമാണ്. എന്നാല്‍ അങ്ങനെയുള്ള വ്യക്തിസ്വാതന്ത്ര്യത്തിന്റെ മേൽ പലപ്പോഴും സമൂഹത്തിന്‍റെ ഒരു വിഭാഗം ഇടപെടുന്നത് നാം കാണുന്നതാണ്. പ്രത്യേകിച്ച് സെലിബ്രിറ്റികൾ തങ്ങൾ നേരിട്ടിട്ടുള്ള ഇത്തരത്തിലുള്ള കമന്‍റുകളെ കുറിച്ചും പരിഹാസങ്ങളെ കുറിച്ചും ബോഡി ഷെയിമിംഗിനെ കുറിച്ചും പലപ്പോഴും പരസ്യമായി പങ്കുവച്ചിട്ടുള്ളതാണ്. ഇപ്പോഴിതാ ഇത്തരത്തില്‍ വസ്ത്രധാരണത്തിന്‍റെ പേരില്‍ വിമര്‍ശിക്കുന്നവര്‍ക്ക് പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റനൗട്ട്.

ഒരു സ്ത്രീ എന്തു വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുന്നത് അവളാണെന്ന് പറയുകയാണ് കങ്കണ റനൗട്ട്. ഒരു സിനിമയുടെ പ്രൊമോഷനോട് അനുബന്ധിച്ച് നേർത്ത വസ്ത്രം ധരിച്ചെത്തിയ കങ്കണയുടെ ചിത്രങ്ങൾ പണ്ട് വിവാദമായിരുന്നു. ഇപ്പോൾ അതേ വസ്ത്രങ്ങൾ ധരിച്ച് വിമർശകർക്ക് മറുപടി പറയുകയാണ് താരം. 

Latest Videos

‘ഒരു സ്ത്രീ വസ്ത്രം ധരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതും ഏതു വസ്ത്രം  ധരിക്കണമെന്നതിൽ അവസാനത്തെ തീരുമാനം എടുക്കേണ്ടതും അവളാണ്. അക്കാര്യത്തിൽ മറ്റുള്ളവർ ഇടപെടണ്ടതില്ല’- എന്ന കുറിപ്പോടെയാണ് കങ്കണ ഈ ചിത്രങ്ങള്‍ പങ്കുവച്ചത്.

 

നേർത്ത വെള്ള ടോപ്പും പാന്റ്സും ധരിച്ചുള്ള ചിത്രങ്ങളാണ് കങ്കണ പങ്കുവച്ചത്. ‘പറഞ്ഞ കാര്യങ്ങള്‍ വ്യക്തമാണ്. എന്നാൽ ഞാൻ ഓഫിസിലേക്കു പോകുന്നു’- എന്നും കങ്കണ കുറിച്ചു. 2021-ല്‍ ഒരു സിനിമയുടെ പ്രൊമോഷൻ സമയത്ത് കങ്കണ ഇതേ വസ്ത്രത്തിലുള്ള ചിത്രങ്ങൾ പങ്കുവച്ചപ്പോഴായിരുന്നു വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ഭാരതീയ സംസ്കാരത്തിലൂന്നിയതായിരിക്കണം വസ്ത്രധാരണം എന്നരീതിയിൽ കങ്കണ നടത്തിയ പ്രസ്താവന മുമ്പ് വിമർശനങ്ങൾ നേരിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് നേർത്ത വസ്ത്രം ധരിച്ച താരത്തിനെ ആളുകള്‍ ട്രോളിയത്. 

Also Read: പിറന്നാള്‍ ആശംസിച്ച് അര്‍ജുന്‍ കപൂര്‍; നിന്‍റേത് മാത്രമെന്ന് മലൈക അറോറ

click me!