കാമുകന്റെയോ ഭര്‍ത്താവിന്റെയോ വസ്ത്രങ്ങള്‍ ഉപയോഗിക്കാറുണ്ടോ? എങ്കില്‍ നിങ്ങളറിയണം...

 കാമുകന്റെയോ ഭര്‍ത്താവിന്റെയോ വസ്ത്രങ്ങളും മറ്റും ഉപയോഗിക്കുന്നവരെ കുറ്റപ്പെടുത്തുന്നവർ ഉണ്ട്. എന്നാല്‍ ഇനിയും അത്തരക്കാരെ കുറ്റപ്പെടുത്താന്‍ വരട്ടേ, കാരണം അവരെക്കുറിച്ച് പുതിയൊരു പഠനം നിരീക്ഷിക്കുന്നതിങ്ങനെയാണ്, അത് കൂടി കേള്‍ക്കണം


ചില പെണ്‍കുട്ടികളെ കണ്ടിട്ടില്ലേ, കാമുകന്റെ ടീ ഷര്‍ട്ട് കടം വാങ്ങി, അതും ഇട്ട് ചെത്തിനടക്കുന്നത്? അതുപോലെ തന്നെ ഭര്‍ത്താക്കന്മാരുടെ ഷര്‍ട്ടും മുണ്ടും കര്‍ച്ചീഫും ഒക്കെ ഉപയോഗിക്കുന്ന ഭാര്യമാരും ഉണ്ട്. പലരും ഇത്തരം വിഷയങ്ങളിലൊന്നും താല്‍പര്യം കാണിക്കാത്തവരുമാണ്. മറ്റുള്ളവരുടെ സാധനങ്ങള്‍ ഉപയോഗിക്കുന്നത് ആരോഗ്യകരമല്ലെന്നും, അത് സഭ്യമല്ലെന്നും വരെ ചിന്തിക്കുന്നവരുണ്ട്. 

അങ്ങനെ കാമുകന്റെയോ ഭര്‍ത്താവിന്റെയോ വസ്ത്രങ്ങളും മറ്റും ഉപയോഗിക്കുന്നവരെ കുറ്റപ്പെടുത്തുന്നവരും കുറവല്ല. എന്നാല്‍ ഇനിയും അത്തരക്കാരെ കുറ്റപ്പെടുത്താന്‍ വരട്ടേ, കാരണം അവരെക്കുറിച്ച് പുതിയൊരു പഠനം നിരീക്ഷിക്കുന്നതിങ്ങനെയാണ്, അത് കൂടി കേള്‍ക്കണം. 

Latest Videos

അതായത് കാമുകന്റേയോ ഭര്‍ത്താവിന്റെയോ വസ്ത്രങ്ങളോ, അല്ലെങ്കില്‍ അയാളുടെ മണം അടങ്ങിയ എന്തെങ്കിലും നിത്യോപയോഗ സാധനങ്ങളോ ഉപയോഗിക്കുന്നത് സ്ത്രീകളിലെ മാനസിക സമ്മര്‍ദ്ദം വലിയ തോതില്‍ കുറയ്ക്കുമെന്നാണ് ഈ പഠനം പറയുന്നത്. 

'യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ' യില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ഉത്കണ്ഠ, വിഷാദം, കടുത്ത ഏകാന്തത എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകളാണെങ്കില്‍ പ്രിയപ്പെട്ടവന്റെ വസ്ത്രങ്ങളും മറ്റും ഉപയോഗിക്കുന്നതിലൂടെ അവര്‍ക്ക് 'റിലാക്‌സേഷന്‍' സംഭവിക്കുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. 

അലക്കി മടക്കിവച്ചിരിക്കുന്ന വസ്ത്രങ്ങളേക്കാള്‍ പങ്കാളി അല്‍പസമയം ഉപയോഗിച്ച വസ്ത്രങ്ങളാണത്രേ മിക്കവാറും സ്ത്രീകള്‍ക്ക് പ്രിയപ്പെട്ടത്. ഇതില്‍ നിന്നുണ്ടാകുന്ന ഗന്ധമാണ് സ്ത്രീയുടെ മാനസികാവസ്ഥയെ നേരിട്ട് സ്വാധീനിക്കുന്നതെന്നും പഠനം കണ്ടെത്തി. 

click me!