അലാൻഡ്രിയ വർത്തി എന്ന യുവതിയും പ്രതിശ്രുത വരൻ ഡിയാൻഡ്രേ ഫിലിപ്പ്സും അറ്റ്ലാൻഡ ആശുപത്രിയിലേക്കു പോകുകയായിരുന്നു. യാത്രാ മധ്യേ പെട്ടെന്ന് അലാൻഡ്രിയക്ക് ശുചിമുറി ഉപയോഗിക്കുന്നതിനായി മക്ഡൊണാള്‍ഡ് റെസ്റ്റോറെന്റിൽ കയറി.
മക്ഡൊണാൾഡ് റെസ്റ്റോറെന്‍റിന്‍റെ ശുചിമുറിയിൽ കുഞ്ഞിന് ജന്മം നൽകി യുവതി. നവംബർ 23ന് യുഎസിലാണ് സംഭവം നടന്നത്. ആശുപത്രിയിലേയ്ക്കുള്ള യാത്രാ മധ്യേ മക്ഡൊണാൾഡില്‍ പങ്കാളിയോടൊപ്പം എത്തിയ യുവതി അവിടത്തെ ജീവനക്കാരുടെ സഹായത്തോടെയാണ് കുഞ്ഞിന് ജന്മം നൽകിയത്.
അലാൻഡ്രിയ വർത്തി എന്ന യുവതിയും പ്രതിശ്രുത വരൻ ഡിയാൻഡ്രേ ഫിലിപ്പ്സും അറ്റ്ലാൻഡ ആശുപത്രിയിലേക്കു പോകുകയായിരുന്നു. യാത്രാ മധ്യേ പെട്ടെന്ന് അലാൻഡ്രിയക്ക് ശുചിമുറി ഉപയോഗിക്കുന്നതിനായി മക്ഡൊണാള്‍ഡ് റെസ്റ്റോറെന്റിൽ കയറി. ഈ സമയം അലാൻഡ്രിയക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു.
undefined
അറ്റ്ലാൻഡയുടെ ഭർത്താവ് അപ്പോഴും കാറിലിരിക്കുകയായിരുന്നു. വര്‍ത്തി നിലവിളിച്ചതോടെ മാനേജർ ടുണീഷ്യയും ജീവനക്കാരും സഹായത്തിന് ഓടിയെത്തുകയായിരുന്നു. എല്ലാവരുടെയും സഹായത്തോടെ വർത്തി ഒരു പെൺകുഞ്ഞിനു ജന്മം നൽകുകയായിരുന്നു.
യുവതിയുടെ പ്രസവ സമയം അടുത്തതായി ഭർത്താവിനെ ടുണീഷ്യ അറിയിക്കുകയായിരുന്നു. ‘മക്ഡോണാൾഡിലെ സ്ത്രീകളാണ് ഞങ്ങളെ സഹായിച്ചത്. അവളുടെ പാദങ്ങൾ എന്റെ കാൽമുട്ടിലേക്ക് ഉയർത്തി വച്ചു. മൂന്നുതവണ അവളോട് പുഷ്ചെയ്യാൻ ആവശ്യപ്പെട്ടു. 15 മിനിറ്റിനകം വർത്തി കുഞ്ഞിനു ജന്മം നൽകി. ലിറ്റിൽ നഗറ്റ് എന്നാണ് ഞങ്ങൾ കുഞ്ഞിനിട്ടിരിക്കുന്ന ഓമനപ്പേര്.’– ഫിലിപ്സ് വ്യക്തമാക്കി.
'ഞങ്ങള്‍ എല്ലാവരും അമ്മമാരാണ്. അതുകൊണ്ടു തന്നെ ഒരുമിച്ചു നിൽക്കാൻ തീരുമാനിക്കുകയായിരുന്നു. പക്ഷേ, കുഞ്ഞ് അച്ഛന്റെ കൈകളിലേക്ക് പിറന്നു വീഴണമെന്ന് ഞങ്ങളും കരുതി. അങ്ങനെയാണ് അദ്ദേഹത്തെയും വിളിച്ചത്’– മാനേജർ വ്യക്തമാക്കി. അതേസമയം, പ്രസവസമയത്ത് സഹായത്തിനായി എത്തിയ സ്ത്രീകൾക്ക് 250 ഡോളർ വീതം പാരിതോഷികമായി നൽകാനും റെസ്റ്റോറെന്‍റ് അധികൃതർ തീരുമാനിച്ചു.
An Atlanta woman on Wednesday, delivered her baby girl in the bathroom of a McDonald’s after she stopped at the restaurant franchise to use the facilities while on her way to the hospital.https://t.co/rlmI254YSD pic.twitter.com/1Xas3RZdKQ
— Jamaica Observer (@JamaicaObserver)
Also Read: മകള്‍ക്കൊപ്പമുള്ള ആദ്യ ചിത്രം പങ്കുവച്ച് ബിപാഷ ബസു