ഗ്ലാമറസ് ആയ വേഷവിധാനങ്ങള്‍ കൊണ്ടും, വസ്ത്രങ്ങളിലെ പുത്തൻ പരീക്ഷണങ്ങള്‍ കൊണ്ടുമെല്ലാം ശ്രദ്ധിക്കപ്പെടുമ്പോഴും വ്യാപകമനായ സൈബറാക്രമണമാണ് ഉര്‍ഫി നേരിട്ടിട്ടുള്ളത്. ഇക്കഴിഞ്ഞ ദിവസം പോലും ഉര്‍ഫിക്കെതിരെ സമാനമായ രീതിയില്‍ സദാചാര അതിക്രമം ഉണ്ടായിരുന്നു
ബിഗ് ബോസ് താരമായ ഉര്‍ഫി ജാവേദ് സോഷ്യല്‍ മീഡിയയില്‍ ഏറെ അറിയപ്പെടുന്നൊരു സെലിബ്രിറ്റിയാണ്. അധികവും ഉര്‍ഫിയുടെ ഫാഷൻ പരീക്ഷണങ്ങളാണ് അവരെ ഈ രീതിയില്‍ പ്രശസ്തയാക്കാൻ കാരണമായി വന്നത്.
ഗ്ലാമറസ് ആയ വേഷവിധാനങ്ങള്‍ കൊണ്ടും, വസ്ത്രങ്ങളിലെ പുത്തൻ പരീക്ഷണങ്ങള്‍ കൊണ്ടുമെല്ലാം ശ്രദ്ധിക്കപ്പെടുമ്പോഴും വ്യാപകമനായ സൈബറാക്രമണമാണ് ഉര്‍ഫി നേരിട്ടിട്ടുള്ളത്. ഇക്കഴിഞ്ഞ ദിവസം പോലും ഉര്‍ഫിക്കെതിരെ സമാനമായ രീതിയില്‍ സദാചാര അതിക്രമം ഉണ്ടായിരുന്നു. ഇന്ത്യയില്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കാൻ അനുമതിയില്ലെന്നും രാജ്യത്തിന്‍റെ പേര് നിങ്ങള്‍ കളങ്കപ്പെടുത്തുന്നുവെന്നും കാണിച്ച് മദ്ധ്യവയസ്കനായ ഒരാള്‍ ഉര്‍ഫിയെ വിമാനത്താവളത്തില്‍ വച്ച് അധിക്ഷേപിക്കുകയായിരുന്നു. എന്നാല്‍ ഇദ്ദേഹത്തോട് രൂക്ഷമായ ഭാഷയില്‍ തന്നെ പ്രതികരിച്ചു ഉര്‍ഫി.
ഇതിനിടെ അണ്ടര്‍ ഐ ഫില്ലര്‍ ചെയ്ത ശേഷം കണ്ണുകള്‍ക്ക് ചുറ്റും നീര് വന്ന് വീര്‍ക്കുകയും ചുവപ്പുനിറം പടരുകയും ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടു. ശേഷം ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുമ്പ് ലിപ് ഫില്ലര്‍ ചെയ്ത സമയത്ത് ചുണ്ട് നീര് വന്ന് വീര്‍ത്തിരിക്കുന്ന ചിത്രങ്ങള്‍ കൂടി പങ്കുവച്ച് ഇങ്ങനെയുള്ള ചികിത്സകള്‍ ചെയ്യാനൊരുങ്ങുന്ന ഏവര്‍ക്കും ഒരു മുന്നറിയിപ്പും നല്‍കുകയാണ് ഉര്‍ഫി.
തന്‍റെ ചുണ്ടുകള്‍ തീരെ നേരിയതായതിനാല്‍ ആണ് ലിപ് ഫില്ലര്‍ ചെയ്തത്. എന്നാല്‍ അന്നൊന്നും അത്ര പണമുണ്ടായിരുന്നില്ല. അതിനാല്‍ കുറഞ്ഞ ചെലവില്‍ ചെയ്തപ്പോള്‍ ഇങ്ങനെയാണ് സംഭവിച്ചത്. ആര്‍ക്കെങ്കിലും തങ്ങളുടെ ശരീരത്തെ ചൊല്ലിയോ മുഖത്തെ ചൊല്ലിയോ ആത്മവിശ്വാസപ്രശ്നമുണ്ടെങ്കില്‍ അത് വച്ചുകൊണ്ടിരിക്കാതെ പണമുള്ളതിന് അനുസരിച്ച് ഇങ്ങനെയുള്ള ചികിത്സയെല്ലാം ചെയ്യുക, പക്ഷേ വിശ്വാസമുള്ള - നല്ല ഡോക്ടര്‍മാരെ മാത്രമേ ഇതിന് ആശ്രയിക്കാവൂ- ഉര്‍ഫി കുറിക്കുന്നു.
വലിയൊരു വിഭാഗം പേരും ഉര്‍ഫിയെ വിമര്‍ശിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുമ്പോഴും ഒരു വിഭാഗം ആളുകള്‍ ഇവരുടെ വ്യക്തിത്വത്തെ ആരാധിക്കുന്നതും കാണാം. സത്യസന്ധയായ വ്യക്തിയാണ് ഉര്‍ഫിയെന്നും, ഫാഷൻ പരീക്ഷണങ്ങളും ഗ്ലാമറസ് വസ്ത്രങ്ങളും അവരുടെ ചോയ്സ് ആണ്- അത് വച്ചല്ല അവരെ വിലയിരുത്തേണ്ടത് എന്നും ഇവര്‍ വാദിക്കുന്നു.
നേരത്തേ ഒരു അഭിമുഖത്തിനിടെ തന്‍റെ തിക്തമായ ബാല്യകാല അനുഭവങ്ങളെ കുറിച്ചും ഉര്‍ഫി പങ്കുവച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-