കൊലപാതകക്കേസുകളില്‍ ജയിലില്‍ എത്തി, പ്രണയത്തിലായി; പരോളിലിറങ്ങി വിവാഹിതരായി കുറ്റവാളികള്‍

By Web Team  |  First Published Jul 16, 2023, 11:06 AM IST

ഇരുട്ടിലെ ജീവിതം അവസാനിപ്പിക്കാന്‍ ഒരുമിച്ച് തീരുമാനിക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. ജയില്‍ വാസം കഴിഞ്ഞാല്‍ സാധാരണ ജീവിതം നയിക്കാനാണ് ആഗ്രഹമെന്നും ദമ്പതികള്‍


കൊല്‍ക്കത്ത: രണ്ട് വ്യത്യസ്ത കൊലപാതക കേസില്‍ ജയിലില്‍ എത്തിയ കുറ്റവാളികള്‍, പരോളില്‍ പുറത്തിറങ്ങി, വിവാഹിതരായി. പശ്ചിമ ബംഗാളിലെ ബര്‍ധമാനില്‍ നിന്നുള്ളതാണ് വേറിട്ട പ്രണയ കഥ. അസം സ്വദേശിയായ അബ്ദുള്‍ ഹസിമും പശ്ചിമ ബംഗാള്‍ സ്വദേശിനിയായ ഷഹ്നാര ഖാതൂനും കൊലപാതക്കേസില്‍ ശിക്ഷിക്കപ്പെട്ടാണ് ബര്‍ധമാനിലെ ജയിലില്‍ എത്തുന്നത്.

അബ്ദുള്‍ ഹസിം 8 വര്‍ഷത്തെ ശിക്ഷയും ഷഹ്നാര ഖാതൂന്‍ ആറ് വര്‍ഷത്തെ ശിക്ഷയും ലഭിച്ചാണ് ഇവിടെ എത്തുന്നത്. ജയില്‍ വച്ച് ഇവര്‍ പരിചയപ്പെടുകയും സുഹൃത്തുക്കളാവുകയും ചെയ്തു. സുഹൃത് ബന്ധം പ്രണയത്തിലേക്ക് വഴിമാറിയതോടെ ഇരുവരും പരോളിന് അപേക്ഷിക്കുകയായിരുന്നു. കുടുംബാഗങ്ങളെ വിവരം അറിയിച്ച ശേഷം ഇവര്‍ വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു. ബുധനാഴ്ചയാണ് ഇരുവരും അഞ്ച് ദിവസത്തെ പരോളിന് പുറത്തിറങ്ങുന്നത്. പിന്നാലെ ഇവര്‍ മുസ്ലിം വിശ്വാസമനുസരിച്ച് ബര്‍ധമാനിലെ കുസുംഗ്രാമില്‍ വച്ചാണ് വിവാഹിതരായത്. പരോള്‍ കാലാവധി അവസാനിക്കുന്നതോടെ ഇവര്‍ തിരികെ ജയിലിലേക്ക് മടങ്ങുമെന്നാണ് പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.

Latest Videos

ജയിലില്‍ ബന്ധുക്കള്‍ കാണാനായി ഒരേ ദിവസം എത്തിയപ്പോഴാണ് പരസ്പരം ആദ്യം കാണുന്നതും സംസാരിക്കുന്നതെന്നുമാണ് ദമ്പതികള്‍ പറയുന്നത്. ഇരുട്ടിലെ ജീവിതം അവസാനിപ്പിക്കാന്‍ ഒരുമിച്ച് തീരുമാനിക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. ജയില്‍ വാസം കഴിഞ്ഞാല്‍ സാധാരണ ജീവിതം നയിക്കാനാണ് ആഗ്രഹമെന്നും ഇവര്‍ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

click me!