ടിവി സീരിയലുകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധേയയായ ഡെബിന 2011ലാണ് വിവാഹിതയാകുന്നത്. സിനിമാ- ടിവി താരമായ ഗുര്‍മീത് ചൗധരിയാണ് ഡെബിനയുടെ പങ്കാളി. ഇപ്പോള്‍ ഇരുവരും തങ്ങളുടെ ആദ്യകുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.
ഗര്‍ഭിണികള്‍ക്ക് എപ്പോഴും ശാരീരികവും മനസികവുമായ പിന്തുണയും കരുതലും ( Pregnancy Care ) ആവശ്യമാണ്. ഭക്ഷണകാര്യങ്ങള്‍, വ്യായാമം, മാനസികോല്ലാസം തുടങ്ങി ഏത് വിഷയത്തിലായാലും ഗര്‍ഭിണികള്‍ക്ക് ഭര്‍ത്താവിന്റെയോ പങ്കാളിയുടെയോ ( Support from Partner ) മറ്റ് കുടുംബാംഗങ്ങളുടെയോ എല്ലാം ശ്രദ്ധ ആവശ്യമാണ്. ഇത് ലഭിക്കാതിരിക്കുന്ന പക്ഷം അത് ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീയെ മാത്രമല്ല, പലപ്പോഴും ഗര്‍ഭസ്ഥ ശിശുവിനെയും പ്രതികൂലമായി ബാധിക്കാം.
എന്തായാലും ഗര്‍ഭാവസ്ഥയിലിരിക്കുമ്പോള്‍ ഏതിനും കൂടെ നില്‍ക്കുന്ന പങ്കാളിയെ സ്ത്രീകളെല്ലാം ആഗ്രഹിക്കാറുണ്ട്. അത്തരമൊരു അനുഗ്രഹം തനിക്ക് ലഭിച്ചിരിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ടിവി താരമായ ഡെബിന ബാനര്‍ജി. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഭര്‍ത്താവിനൊത്തുള്ള വീഡിയോ പങ്കുവച്ചുകൊണ്ടാണ് ഡെബിന ഇക്കാര്യം പറയുന്നത്.
ടിവി സീരിയലുകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധേയയായ ഡെബിന 2011ലാണ് വിവാഹിതയാകുന്നത്. സിനിമാ- ടിവി താരമായ ഗുര്‍മീത് ചൗധരിയാണ് ഡെബിനയുടെ പങ്കാളി. ഇപ്പോള്‍ ഇരുവരും തങ്ങളുടെ ആദ്യകുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.
ഗര്‍ഭിണിയായ ഡെബിനയെ ഷൂ ധരിക്കാന്‍ സഹായിക്കുന്ന ഗുര്‍മീതിനെയാണ് വീഡിയോയില്‍ കാണുന്നത്. വളരെയധികം സന്തോഷം തോന്നിക്കുന്ന ദൃശ്യമാണിതെന്ന് ഇരുവരുടെയും ആരാധകരടക്കം നിരവധി പേരാണ് കമന്റില്‍ അഭിപ്രായമായി രേഖപ്പെടുത്തിയിരിക്കുന്നത്.
ജിവിതത്തില്‍ ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളുടെ കണക്കെടുത്താന്‍ എണ്ണിത്തിടപ്പെടുത്താന്‍ കഴിയാത്തത്രയും തവണ താന്‍ ഭര്‍ത്താവിനെ ഓര്‍ത്തിട്ടുണ്ടെന്നും മുന്നോട്ട് പോകുംതോറും തങ്ങളിരുവരും കൂടുതല്‍ അടുത്തുവരികയാണെന്നും ഡെബിന വീഡിയോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നു.
'ഞങ്ങള്‍ മാതാപിതാക്കളാകാന്‍ പോകുന്ന, മനോഹരമായ ബന്ധത്തിലുള്ള ദമ്പതികള്‍ മാത്രമല്ല. എപ്പോഴും പരസ്പരം നല്ല ധാരണയുള്ള സുഹൃത്തുക്കളായിരിക്കുന്നവര്‍ കൂടിയാണ. അതുകൊണ്ട് തന്നെ ഒരുമിച്ചുള്ള ഈ യാത്ര കുറെക്കൂടി പ്രകാശപൂരിതവും മികച്ചതും വിജയങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നതുമായിരിക്കുന്നു. ഏത് ബന്ധവും നീണ്ടുനില്‍ക്കണമെങ്കില്‍ അതില്‍ ഉള്‍പ്പെടുന്നവര്‍ ആദ്യം സുഹൃത്തുക്കളാകണം. ബാക്കിയെല്ലാം അതിന്റെ ഭംഗിയോടെ വന്നുചേരേണ്ടതാണ്...'- ഡെബിന കുറിച്ചിരിക്കുന്നു.
നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ഇവര്‍ക്ക് ആശംസകളറിയിച്ചും സന്തോഷമറിയിച്ചും കമന്റുകള്‍ പങ്കുവച്ചിരിക്കുന്നത്. ഇരുവരും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള ആളുകളാണ്. പത്ത് വര്‍ഷത്തിലധികം നീണ്ട ദാമ്പത്യത്തിലൂടെ കടന്നുവന്നിട്ടും ഇപ്പോഴും പരസ്പരമുള്ള പ്രണയവും കരുതലും നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുന്നവരാണ് ഡെബിനയും ഗുര്‍മീതുമെന്ന് പ്രിയപ്പെട്ടവര്‍ പറയുന്നു. ഡെബിന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ...
Also Read:- കാളപ്പോരിനിടെ അപകടം; മകനെ രക്ഷിക്കാന്‍ ചാടിവീണ് അച്ഛന്‍
ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് നടി കാജല്‍ അഗര്‍വാള്‍. ഗര്‍ഭകാലം ആസ്വദിക്കുന്ന താരത്തിന്റെ ചിത്രങ്ങളും ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുകയും ചെയ്തു. ശരീരഭാരം വര്‍ധിച്ചതിന്റെ പേരില്‍ തന്നെ പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായും കാജല്‍ രംഗത്തെത്തിയിരുന്നു. ഗര്‍ഭകാലത്ത് വ്യായാമം ചെയ്യേണ്ടതിന്റെ പ്രധാന്യം വെളിപ്പെടുത്തുകയാണ് താരം ഇപ്പോള്‍. ഫിറ്റ്‌നസ് പരിശീലകയ്‌ക്കൊപ്പം വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ കാജല്‍ പങ്കുവച്ചു...Read More...