സ്ത്രീകളിലെ വലിയ അളവിലുള്ള മുടി കൊഴിച്ചില്‍; കാരണങ്ങള്‍ ഇവയാണോ എന്ന് പരിശോധിക്കൂ...

By Web Team  |  First Published May 9, 2023, 10:24 PM IST

ഹോര്‍മോൺ വ്യതിയാനങ്ങളെ തുടര്‍ന്ന് സ്ത്രീകളെ ബാധിക്കുന്നൊരു അവസ്ഥയാണിത്. പ്രധാനമായും ആര്‍ത്തവവുമായി ബന്ധപ്പെട്ട പ്രയാസങ്ങളും ക്രമക്കേടുകളുമാണ് പിസിഒഎസില്‍ സ്ത്രീകള്‍ നേരിടുന്നത്. ഇതിന് പുറമെ മുഖക്കുരു, വിഷാദം, മുഖത്ത് അമിത രോമവളര്‍ച്ച തുടങ്ങി പല പ്രശ്നങ്ങളും പിസിഒഎസില്‍ നേരിടാം. 


മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഒട്ടേറെ പേര്‍ ഉയര്‍ത്തിക്കാട്ടാറുള്ള പരാതിയാണ് മുടി കൊഴിച്ചില്‍. സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കാണപ്പെടുന്ന പ്രശ്നം തന്നെയാണ് മുടി കൊഴിച്ചില്‍. എന്നാല്‍ ഇതിന്‍റെ കാരണങ്ങളിലേക്ക് വരുമ്പോള്‍ ലിംഗവ്യത്യാസത്തിന് അനുസരിച്ചുള്ള വ്യത്യാസങ്ങള്‍ ഇക്കാര്യത്തിലും കാണാം.

അത്തരത്തിലുള്ള ചില വിവരങ്ങളാണിനി പങ്കുവയ്ക്കുന്നത്. പിസിഒഎസ് (പോളിസിസ്റ്റിക് ഓവറി സിൻഡ്രോം) എന്ന് കേട്ടിട്ടില്ലേ? 

Latest Videos

undefined

ഹോര്‍മോൺ വ്യതിയാനങ്ങളെ തുടര്‍ന്ന് സ്ത്രീകളെ ബാധിക്കുന്നൊരു അവസ്ഥയാണിത്. പ്രധാനമായും ആര്‍ത്തവവുമായി ബന്ധപ്പെട്ട പ്രയാസങ്ങളും ക്രമക്കേടുകളുമാണ് പിസിഒഎസില്‍ സ്ത്രീകള്‍ നേരിടുന്നത്. ഇതിന് പുറമെ മുഖക്കുരു, വിഷാദം, മുഖത്ത് അമിത രോമവളര്‍ച്ച തുടങ്ങി പല പ്രശ്നങ്ങളും പിസിഒഎസില്‍ നേരിടാം. 

പിസിഒഎസുള്ളവരില്‍ മുടി കൊഴിച്ചിലും കാണാറുണ്ട്. സ്ത്രീകളില്‍ അമിതമായ അളവില്‍ മുടി കൊഴിച്ചില്‍ കാണുന്നുണ്ടെങ്കില്‍ അത് പിസിഒഎസ് സൂചനയാകാൻ സാധ്യതകളേറെയാണ്. അപ്പോള്‍ പോലും മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നത് വിവിധ കാരണങ്ങളാണ്. അവയേതെല്ലാമാണ് എന്ന് കൂടി അറിയാം... 

ഒന്ന്...

പിസിഒഎസ് ഉള്ള സ്ത്രീകള്‍ ഭക്ഷണത്തിലൂടെ അവശ്യപോഷകങ്ങള്‍ നേടുന്നില്ല എന്ന് കരുതുക. ബയോട്ടിൻ, റൈബോഫ്ളാവിൻ, ഫോളേറ്റ്, വൈറ്റമിൻ-ഡി, വൈറ്റമിൻ ബി12 എന്നിങ്ങനെയുള്ള ഘടകങ്ങള്‍ കുറയുന്നത് കാര്യമായ മുടി കൊഴിച്ചിലിലേക്ക് നയിക്കാം. 

രണ്ട്...

തൈറോയ്ഡ് ഹോര്‍മോണ്‍ ഉത്പാദനം കുറയുന്നതും കടുത്ത മുടി കൊഴിച്ചിലിലേക്ക് നയിക്കാം. മുടി കൊഴിയുന്നു എന്ന് മാത്രമല്ല- പുതിയ മുടി കിളിര്‍ത്ത് വരാതിരിക്കുന്നതും ഇതിന്‍റെ പ്രത്യേകതയാണ്. 

മൂന്ന്...

ഹോര്‍മോണ്‍ വ്യതിയാനങ്ങളാണല്ലോ പിസിഒഎസിന്‍റെ പ്രത്യേകത. ഇത് തീര്‍ച്ചയായും മുടി കൊഴിച്ചിലിന് ഇടയാക്കും. ഇത്തരത്തില്‍ പുരുഷ ഹോര്‍മോണുകള്‍ എന്നറിയപ്പെടുന്ന ഹോര്‍മോണുകള്‍ കൂടുന്നത് മുടി കൊഴിച്ചിലിലേക്ക് നയിക്കാം. 

നാല്...

പതിവായി സ്ട്രെസ് അനുഭവിക്കുന്നതും പിസിഒഎസ് ഉള്ള സ്ത്രീകളില്‍ മുടി കൊഴിച്ചിലിന് കാരണമായി വരാറുണ്ട്. സ്ട്രെസും ഹോര്‍മോണ്‍ വ്യതിയാനത്തിനാണ് കാരണമായി വരുന്നത്. 

അഞ്ച്...

പൊതുവില്‍ തന്നെ സ്ത്രീകളില്‍ വലിയ അളവില്‍ അയേണ്‍ കുറവ് കാണപ്പെടാറുണ്ട്. പിസിഒഎസ് ഉള്ള സ്ത്രീകളിലെ അയേണ്‍ കുറവും മുടി കൊഴിച്ചിലിന് കാരണമായി വരാം. 

പിസിഒഎസിന് ചികിത്സ തേടുന്നതിനൊപ്പം ചില സ്പൈസുകളുടെയും ഹെര്‍ബുകളുടെയുമെല്ലാം ഉപയോഗം പതിവാക്കുന്നതും ഇതിന്‍റെ അനുബന്ധപ്രയാസങ്ങള്‍ക്ക് ആശ്വാസം നല്‍കും. കറുവപ്പട്ട, കുങ്കുമം, അശ്വഗന്ധ എന്നിവയെല്ലാം ഇത്തരത്തില്‍ ഉപയോഗിക്കാവുന്നതാണ്. 

Also Read:- ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തിരിക്കുന്നോ? ഇതൊന്ന് കുടിച്ചുനോക്കൂ, അറിയാം മാറ്റം...

 

click me!