പ്രഗ്നന്‍സി കിറ്റ് ഉപയോഗിക്കും മുൻപ് അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

By Web Team  |  First Published Oct 9, 2022, 9:43 PM IST

പ്രഗ്നന്‍സി കിറ്റ് എപ്പോഴും കൃത്യമായ ഫലം നൽകണമെന്നില്ല.   ആര്‍ത്തവം തെറ്റുന്നതിന്റെ അടുത്ത ദിനം തന്നെ പരിശോധിക്കാമെങ്കിലും ഫലം കൃത്യമായിരിക്കണമെന്നില്ല.  ഫലം പോസിറ്റീവാണെങ്കില്‍ മൂന്നാഴ്ച്ച മുന്‍പ് തന്നെ ഗര്‍ഭധാരണം നടന്നുവെന്ന് ഉറപ്പിക്കാം.  


ഗര്‍ഭിണിയാണോ എന്നറിയാന്‍ ഇന്ന് നിരവധി മാർ​ഗങ്ങളുണ്ട്. പലപ്പോഴും പ്രഗ്നന്‍സി കിറ്റ് ഉപയോ​ഗിച്ചാണ് ഗര്‍ഭ വിവരം ആദ്യം അറിയുന്നത്. വീട്ടിൽ തന്നെ പരിശോധിക്കാവുന്ന മാർ​ഗമാണ് ഇത്. ഇന്ന് മിക്ക മെഡിക്കൽ ഷോപ്പുകളിലും പ്രഗ്നന്‍സി കിറ്റ് ലഭ്യമാണ്. പ്രഗ്നന്‍സി കിറ്റ് എപ്പോഴും കൃത്യമായ ഫലം നൽകണമെന്നില്ല. പ്രഗ്നന്‍സി കിറ്റ് ഉപയോഗിക്കുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത്  കാലാവധി കഴിഞ്ഞ കിറ്റ് ഉപയോഗിക്കാതിരിക്കുക എന്നതാണ്.

കിറ്റുകള്‍ക്ക് കൃത്യമായ ഫലം കണ്ടെത്തുന്നതിന് നിശ്ചിത അളവില്‍ ഫെറമോണ്‍ മൂത്രത്തില്‍ ഉണ്ടായിരിക്കണമെന്നുണ്ട്. കുറച്ച്‌ ദിവസം കാത്തിരുന്നാല്‍ ഫെറമോണിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കും. രാവിലെ ഉണർന്ന ഉടന്‍ പരിശോധന നടത്തിയാല്‍ ഫലം കൃത്യമായി അറിയാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

Latest Videos

ആര്‍ത്തവം തെറ്റുന്നതിന്റെ അടുത്ത ദിനം തന്നെ പരിശോധിക്കാമെങ്കിലും ഫലം കൃത്യമായിരിക്കണമെന്നില്ല.  ഫലം പോസിറ്റീവാണെങ്കില്‍ മൂന്നാഴ്ച്ച മുന്‍പ് തന്നെ ഗര്‍ഭധാരണം നടന്നുവെന്ന് ഉറപ്പിക്കാം. പ്രഗ്നന്‍സി കിറ്റിന്റെ ഉപയോഗം ഈ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ഉപകാരപ്പെടും. കൃത്യമായി ഉപയോഗിച്ചാല്‍ മാത്രമേ പ്രഗ്നന്‍സി കിറ്റ്  ഉപകാരപ്രദമാവുകയുള്ളൂ. 

click me!