മരുന്നുകള്‍ കഴിക്കുമ്പോള്‍ മുലയൂട്ടാമോ? അമ്മയാകാൻ പോകുന്നവരും പുതിയ അമ്മമാരും അറിയാൻ...

By Web Team  |  First Published Jul 27, 2023, 2:25 PM IST

മുലയൂട്ടുന്നതുമായി ബന്ധപ്പെട്ട ചില കാര്യങ്ങാളിണിനി പങ്കുവയ്ക്കുന്നത്. പലപ്പോഴും അമ്മയാകാൻ ഒരുങ്ങുന്ന സ്ത്രീകള്‍ക്കും പുതുതായി അമ്മയായ സ്ത്രീകള്‍ക്കുമെല്ലാം ഒരുപോലെ ഉണ്ടാകാറുള്ള സംശയങ്ങളാണിത്. 


അമ്മയാകാനായി തയ്യാറെടുക്കുന്നവരാണെങ്കില്‍ ആദ്യമായി അമ്മയായവരാണെങ്കിലും അവര്‍ക്ക് കുഞ്ഞുങ്ങളെ നോക്കുന്നതുമായി ബന്ധപ്പെട്ടും, അതുപോലെ സ്വന്തം ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ടും എല്ലാം ധാരാളം സംശയങ്ങളും ആശയക്കുഴപ്പങ്ങളും ആശങ്കയുമെല്ലാം കാണാം. ഇതിനൊപ്പം അശാസ്ത്രീയമായ പല മാര്‍ഗനിര്‍ദേശങ്ങളും ഇവര്‍ക്ക്, തങ്ങളുടെ ചുറ്റുപാടുകളില്‍ നിന്ന് തന്നെ കിട്ടാം. എല്ലാം കൂടിയാകുമ്പോള്‍ അത് മാനസിക സമ്മര്‍ദ്ദത്തിനും കാരണമാകും. 

ഇത്തരത്തിലുള്ള സംശയങ്ങളോ ആശങ്കകളോ എല്ലാം ഡോക്ടറുമായി തന്നെയേ സംസാരിക്കാവൂ. ഡോക്ടര്‍ നിര്‍ദേശിക്കും വിധത്തില്‍ മുന്നോട്ട് പോകാനാണ് ആകെ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുള്ളൂ. അല്ലെങ്കില്‍ വിശ്വസനീയമായ വിവരങ്ങള്‍ മാത്രം എടുക്കുക.

Latest Videos

മുലയൂട്ടുന്നതുമായി ബന്ധപ്പെട്ട ചില കാര്യങ്ങാളിണിനി പങ്കുവയ്ക്കുന്നത്. പലപ്പോഴും അമ്മയാകാൻ ഒരുങ്ങുന്ന സ്ത്രീകള്‍ക്കും പുതുതായി അമ്മയായ സ്ത്രീകള്‍ക്കുമെല്ലാം ഒരുപോലെ ഉണ്ടാകാറുള്ള സംശയങ്ങളാണിത്. 

ദിവസത്തില്‍ എത്ര തവണ?

ഒരു ദിവസത്തില്‍ എത്ര തവണ അമ്മ കുഞ്ഞിനെ മുലയൂട്ടണം? ഇതിന് പ്രത്യേകിച്ച് കണക്കൊന്നും തന്നെ വയ്ക്കേണ്ടതില്ല. വിശക്കുന്നു- ഭക്ഷണം വേണമെന്ന് കുഞ്ഞ് ആംഗ്യത്തിലൂടെയോ കരച്ചിലിലൂടെയോ എല്ലാമാണല്ലോ അമ്മയെ അറിയിക്കുക. ഇങ്ങനെ കുഞ്ഞിന് ആവശ്യമുള്ളപ്പോഴെല്ലാം മുലയൂട്ടാം. സാധാരണഗതിയില്‍ 8-12 തവണയൊക്കെ മുലയൂട്ടാറുണ്ട് അമ്മമാര്‍.

എത്ര സമയം നീളാം?

ഓരോ തവണയും മുലയൂട്ടുമ്പോള്‍ ഇത് എത്ര സമയത്തേക്ക് നീളാം എന്ന സംശയവും പലരിലുമുണ്ടാകാം. ഓരോ കുഞ്ഞും വ്യത്യസ്തരാണ്. ഇതിന് അനുസരിച്ച് ഭക്ഷണമെടുക്കുന്നതിലും വ്യത്യാസം വരാം. എങ്കിലും 10-20 മിനുറ്റ് വരെയൊക്കെ അഭികാമ്യമാണ്. 

പാല്‍ അധികമായാല്‍?

കുഞ്ഞ് അധികമായി പാല്‍ കുടിച്ചാലും അത് പ്രയാസമാണല്ലോ. അങ്ങനെയെങ്കില്‍ പാല്‍ അധികമായി, അല്ലെങ്കില്‍ 'ഇത്ര മതി' എന്നെങ്ങനെ തീരുമാനിക്കാം. പാല്‍ കുടിക്കുമ്പോള്‍ കുട്ടിയുടെ പ്രതികരണത്തില്‍ നിന്ന് തന്നെ ഇത് മനസിലാക്കാം. ഛര്‍ദ്ദി, അധികം മൂത്രം, പാല്‍ കുടിക്കുമ്പോള്‍ കൂടുതല്‍ ശബ്ദം (വിഴുങ്ങുന്നതായി) എല്ലാം ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്. എന്തായാലും കരച്ചില്‍ മാറ്റാൻ എപ്പോഴും പാല്‍ കൊടുത്തുകൊണ്ടേയിരിക്കരുത്. ശ്രദ്ധിച്ച് മാത്രം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം.

മരുന്ന് കഴിക്കുമ്പോള്‍...

എന്തെങ്കിലും തരത്തിലുള്ള മരുന്നുകള്‍ കഴിക്കുമ്പോള്‍ പാല്‍ കൊടുക്കാമോ എന്നത് പലര്‍ക്കുമുള്ള സംശയമാണ്. ഇത് ചില മരുന്നുകളുടെ കാര്യത്തിലേക്ക് എത്തുമ്പോഴാണ് പ്രശ്നമാവുക. ഇക്കാര്യം നമുക്ക് സ്വയം തീരുമാനിക്കാൻ സാധിക്കാത്തതിനാല്‍ ഡോക്ടറെ തന്നെ കണ്‍സള്‍ട്ട് ചെയ്യണം. മറ്റ് ആര് പറയുന്നതും ഇക്കാര്യത്തില്‍ എടുക്കാതിരിക്കുക. 

പനിയും ജലദോഷവുമുള്ളപ്പോള്‍...

പനിയും ജലദോഷവുമെല്ലാം ഉള്ളപ്പോള്‍ മുലയൂട്ടുന്നത് ദോഷമാണോ എന്ന സംശയം വരാം. കുഞ്ഞിന് രോഗം പകരുമോ എന്ന ആശങ്ക തന്നെ കാരണം. എന്നാല്‍ പനിയും ജലദോഷവുമുള്ളപ്പോള്‍ മുലയൂട്ടുന്നതിന് ഒരു തടസവുമില്ല. പാലിലൂടെ ഏതായാലും കുഞ്ഞിന് പനിയോ ജലദോഷമോ പകരില്ല. മറ്റ് മാര്‍ഗങ്ങളിലൂടെ പകരാം. 

Also Read:- ഗ്യാസും അസിഡിറ്റിയും ഏറെ നാള്‍ നീണ്ടുനിന്നാല്‍ ഈ അവയവത്തിന് ദോഷം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!