മുലയൂട്ടുന്ന അമ്മമാർ നിർബന്ധമായും കുടിക്കേണ്ട രണ്ട് സ്മൂത്തികൾ

By Web Team  |  First Published Jan 8, 2024, 2:51 PM IST

മുലയൂട്ടുന്ന അമ്മമാർക്കും ഇരുമ്പിന്റെ കുറവുണ്ടാകാം. ഭക്ഷണത്തിൽ സ്ട്രോബെറി ഉൾപ്പെടുത്തുന്നത് മുലപ്പാൽ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. 


മുലയൂട്ടുന്ന അമ്മമാർ ധാരാളം പോഷകങ്ങൾ അടങ്ങിയ ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ദിവസവും 300 മുതൽ 500 വരെ അധികം കലോറി പ്രതിദിനം ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നു. മുലയൂട്ടുന്ന അമ്മമാർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട രണ്ട് തരം സ്മൂത്തികൾ...

ഓട്സ് സ്മൂത്തി...

Latest Videos

undefined

വേണ്ട ചേരുവകൾ...

ഓട്സ് പൊടിച്ചത്              2  ടീസ്പൂൺ    
ബദാം                                1 പിടി 
 ഫുൾ ക്രീം പാൽ പാൽ 1 ഗ്ലാസ് 
വാഴപ്പഴം                           1 എണ്ണം
കൊക്കോ പൊടി            1  ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം...

ആദ്യം ബദാം ഏഴോ എട്ടോ മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ ഇടുക. പാലിൽ വാഴപ്പഴം, കൊക്കോ പൊടി, ഓട്സ് പൊടിച്ചത് എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം കുതിർത്ത ബദാം ചേർത്ത് നന്നായി അടിച്ചെടുക്കുക. 
ബദാമിലെ അമിനോ ആസിഡുകൾ മുലപ്പാൽ കൂട്ടാൻ സഹായിക്കും.

സ്ട്രോബെറി സ്മൂത്തി...

വേണ്ട ചേരുവകൾ...‌

തൈര്‌                          2  ടീസ്പൂൺ 
സ്ട്രോബെറി                 1 പിടി
ഫുൾ ക്രീം പാൽ           1 ​ഗ്ലാസ്
തേൻ                               1 ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം...

മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകൾ നന്നായി യോജിപ്പിച്ച് മിക്സിയിൽ അടിച്ചെടുക്കുക. തണുപ്പിച്ച ശേഷം കുടിക്കാം. 
മുലയൂട്ടുന്ന അമ്മമാർക്കും കുഞ്ഞിനും ആവശ്യമായ ധാരാളം വിറ്റാമിനുകളും ധാതുക്കളും സ്ട്രോബെറിയിൽ അടങ്ങിയിരിക്കുന്നു. മുലയൂട്ടുന്ന അമ്മമാർക്കും ഇരുമ്പിന്റെ കുറവുണ്ടാകാം. ഭക്ഷണത്തിൽ സ്ട്രോബെറി ഉൾപ്പെടുത്തുന്നത് മുലപ്പാൽ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. 

 

click me!